Search

ഇഞ്ചി ലേഹ്യം (ഡാനിയേല്‍ ബാബു)

ഇഞ്ചി ലേഹ്യം


 

മലബന്ധം , വായൂ പ്രശ്നം എന്നിവക്ക് ഒരു പരിഹാരം പാരമ്പര്യ വൈദ്യം പറയുന്നു.

ഭക്ഷണം നന്നായി ചവച്ചരച്ചു കഴിക്കാത്തതും ഭക്ഷണത്തിനിടയിലെ വെള്ളം കുടി ഇവകള്‍ മലബന്ധം ഉണ്ടാക്കും. ഗോതമ്പ് ഭക്ഷണം അരി ഭക്ഷണം ഇവകള്‍ ഒന്നിച്ചു കഴിക്കുന്നതും ജങ്ക് ഫുഡു, ബേക്കറി പലഹാരങ്ങള്‍ എന്നിവ മലബന്ധം ഉണ്ടാക്കുന്നതില്‍ മുന്‍ പന്തിയില്‍ നില്ക്കുന്നവ ആണ്. പരിഹാരം നോക്കാം


മരുന്നുകള്‍:
ഇഞ്ചി തൊലി കളഞ്ഞു കഴുകി എടുത്തത്‌: 50 ഗ്രാം
ഏലക്കാ പൊടിച്ചത് : 25 ഗ്രാം
പനംചക്കര : 100 ഗ്രാം


ചെയ്യണ്ട വിധം :
ഇഞ്ചി നല്ലവണ്ണം അരച്ച് കുഴമ്പു പരുവത്തില്‍ ആക്കി എടുക്കുക.
ഒരു പാത്രത്തില്‍ അല്പം വെള്ളം ഒഴിച്ച് അടുപ്പില്‍ വെച്ച് പനംചക്കര ഇട്ടു ഉരുക്കി പാവ് ആക്കി അതിലേക്കു അരച്ച് വെച്ചിരിക്കുന്ന ഇഞ്ചി കുറേശെ കുറേശെ കലക്കി ചേര്ക്കുക. വെള്ളം വറ്റി വരുമ്പോള്‍ അതില്‍ പൊടിച്ചു വെച്ചിരിക്കുന്ന ഏലക്കാ പൊടി ഇട്ടു നല്ലവണ്ണം ഇളക്കി ചേര്ത്തു ലേഹ്യ പാകത്തില്‍ എടുക്കുക. ഈ ലേഹ്യം ഒരു കണ്ണാടി പാത്രത്തില്‍ ആക്കി ഒരു പകല്‍ മുഴുവന്‍ സൂര്യ പാകം ചെയ്യുക (സൂര്യ വെളിച്ചത്തില്‍ വെക്കണം). അതില്‍ നിന്നും ഒരു ചെറിയ നെല്ലിക്ക അളവ് അത്താഴം കഴിഞ്ഞു ഒരു മണിക്കൂര്‍ കഴിഞ്ഞു എടുത്തു കഴിക്കുക. പുറമേ ചൂട് വെള്ളം കുടിക്കുക. വായൂ പ്രശ്നം മലബന്ധം ഇവകള്‍ നീങ്ങും.

 

കടപ്പാട്: ഡാനിയേല്‍ ബാബു

RKV COPY 53

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL