Search

കൃഷി

കുമ്പളങ്ങ 
===================


കുമ്പളങ്ങ സാധാരണയായി ഉപയോഗിച്ചുവരുന്ന ഒരു പച്ചക്കറിയാണ്‌ കുമ്പളം അഥവാ കുമ്പളങ്ങ. വള്ളിയായാണ്‌ ഈ ചെടി വളരുന്നത്. ഓലന്‍ പോലുള്ള വിഭവങ്ങള്‍ തയാറാക്കുന്നതിനാണ്‌ കുമ്പളങ്ങ പൊതുവേ ഉപയോഗിക്കുന്നത്. കുമ്പളങ്ങനീര്‌


Bignay (Antidesma bunius)                            

                                                                                  ജൻമ്മദേശം ഹിമാലയൻ താഴ്വരകളും ശ്രീലങ്കയുമാണെന്നുകരുതപെടുന്ന ബിഗനെ പക്ഷെ വളരെ പ്രചാരത്തിലായത് Philippines ൽ ആണ് ,Chinese rourel,Black current,Salamander tree, Bor -Heloch (അസാമീസ് പേര്)ഹിമൻചെറി(ഹിന്ദി) Janu polari (തെലുങ്ക്) നുള്ളിതാളി(മലയാളം) എന്നിങ്ങനെ പലപേരുകൾ ഉണ്ടെങ്കിലും പൊതുവേ പിലിപ്പൈൻ പേരായ Bignay എന്നപേരിൽ അറിയപെടുന്നു.                                 

                      ഇടത്തരംമരമായും ചിലസാഹചര്യത്തിൽ നല്ല ഉയരത്തിലും വളരുന്ന ഒരു നിത്യഹരിതവൃക്ഷമാണിത് .  ആൺ പെൺ മരങ്ങൾ പ്രത്യേകമായുള്ള ഇതിൽ പെൺമരങ്ങളിൽ മാത്രമേ കായ്പിടിക്കുകയുള്ളൂ,             പൂക്കൾ വളരെ സുഗന്ധമുള്ളതാണ്, ചെറിയബെറിപോലെയുള്ളകായ്കൾ കുലകളായാണുണ്ടാകുന്നത് ,ഒരുകുലയിലെ കായ്കൾ പലസമയങ്ങളിലായിപഴുക്കുന്നതിനാൽ പഴുത്തകറുത്തനിറത്തിലെകായ്കളും പഴുക്കാറായ മഞ്ഞകായ്കളും പാതിവിളഞ്ഞകായ്കളുമൊക്കെയായി പലനിറങ്ങളിൽ കുലകളായി കാണാൻ മനോഹരമാണ്, പൂർണമായിപഴുക്കാത്തകായ്കൾ ചവർപ്പും കൈയ്പ്പുരസവുമുള്ളതായിരിക്കും പഴുത്താൽ നേരിയമധുരവും,                       പഴങ്ങൾ വൈൻ,ജാം ,സോസ്,സിറപ്പ്,വിനാഗിരി,തക്കാളിക്കുപകരമായികറികളിൽ ചേർത്തും,ജ്യൂസ്ആയും,ചായയായും മറ്റും അനവധിയായി ഉപയോഗിക്കുന്നു,       വളരെ പ്രധാനമായി ബിഗനെ ഒരുപാട് ആരോഗ്യദായകമായ ഒരുബെറിയായി ആണ് പിലിപ്പൈനിലുംമറ്റും ഉപയോഗിച്ചുവരുന്നത് ,                 

 

വളരെയധികം Antioxidant കളുംമറ്റുആരോഗ്യദായകഘടകങ്ങളും അടങ്ങിയിട്ടുള്ള ഇതിൻെറ ഉപയോഗംകൊണ്ടുള്ള ചില നേട്ടങ്ങൾ ഇവയാണ് ??                                                      

     അമിതവണ്ണംകുറയ്ക്കുന്നു,മൂത്രസംബന്ധമായതും,ദഹനസംബന്ധമായതുമായ രോഗങ്ങൾ സുഹപെടുത്തുന്നു,ലൈഗികബലഹീനത ഇല്ലാതാക്കുന്നു,പ്രധിരോധശേഷിവർധിപ്പിക്കുന്നു,രക്തസമ്മർദ്ദം സുഹപെടുത്തുന്നു,കരൾസംരക്ഷിക്കുന്നു,മികച്ചത്വക്കസംരക്ഷണം നൽകുന്നു,കാൻസർപ്രധിരോധം,മെറ്റാബോളിസംഊർജിതമാക്കുന്നു,                                   മരത്തിൻെറ തൊലിയിൽനിന്നുണ്ടാക്കുന്ന ചായയും വളരെയധികം ഔഷധപ്രാധാന്യമുള്ളതായികണ്ടുവരുന്നു,  വിത്തിൽ നിന്നുള്ളതൈകൾ രണ്ടുമൂന്നുവർഷത്തിനുള്ളിൽ പൂവിടുകയും കായ്ക്കുകയും ചെയ്യും,പൂർണ്ണവളർച്ചയെത്തിയ ഒരുമരം 200 കിലോയിലധികംപഴങ്ങൾ തരും,കുലകളായി ഇലചാർത്തുകൾക്കിടയിൽ മരംനിറഞ്ഞുകായ്ചുപഴുത്തുകിടക്കുന്നതുകാണാനും മനോഹരമാണ് Bignay tree ,               

 കുടുബം: Phyllanthaceae  വളരെ ആരോഗ്യസംരക്ഷണപ്രാധാന്യമുള്ള ബിഗനെ കേരളത്തിലും നന്നായി വളരും.    (സജീവ്)

PILI NUTപിലി നട്ട്


ഇന്നൊരു Nut plant നെ പരിചയപ്പെടാം പിലിനട്ട്മരത്തെ. നമ്മുടെ നാട്ടിൽ കശുവണ്ടികൃഷിയും വ്യവസായവുമായി ബന്ധപ്പെട്ട് എത്രയധികം ആളുകൾ ജീവിച്ചുപോരുന്നു, കശുവണ്ടിമാത്രം എത്രയോ തൊഴിൽ നൽകുന്നു കേരളത്തിലും ,മറ്റുസംസ്ഥാനങ്ങളിലും ,അപ്പോൾ ലോകമാകെ വാണിജ്യം നടക്കുന്ന ബദാം (Almond) വാൽനട്ട് മുതലായ മറ്റനേകം Nuts കളുടെ കൃഷിയിലും വ്യവസായത്തിലും എത്രയേറെപേർ തൊഴിലെടുക്കുന്നുണ്ടാവും, നമുക്ക് കശുവണ്ടിയല്ലാതെ വലിയതോതിൽ കൃഷിയുള്ള മറ്റു നട്ട്സ് മരങ്ങളുടെ കൃഷിവളരെ കുറവാണ്, അപ്പോൾ വളരെയധികം വ്യവസായ സാധ്യതകളും,തൊഴിൽ സാധ്യതകളും തരുവാൻ കഴിവുള്ളതും നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായതുമായ ഒരു മരമാണ് PILI NUT മരം വളരെയേറെ സാധ്യതകൾ ഉള്ള ഒന്നായി പരിഗണിക്കാം,

കാന്താരി മുളക് (വിത്ത് മുതൽ വിളവ്  വരെ )    

     

                               പഴുത്തു ചുകന്ന നിറമായ കാന്താരി മുളകുകള്‍ ശേഖരിച്ച് ഒരു പേപ്പര്‍ കവറിലോ പത്രക്കടലാസിലോ നിരത്തുക. പത്രക്കടലാസിന്റെ ഒരുഭാഗംകൊണ്ട് മുളകു മൂടി അവയുടെ മുകളില്‍ നന്നായി അമര്‍ത്തി ഉരസുക. മുളകു കുരു (വിത്ത്)വും മാംസളഭാഗവും വെവ്വേറെയായി മാറി എന്ന് ഉറപ്പുവരുന്നതുവരെ ഉരസല്‍ തുടരണം. വിത്ത് (കുരു) ഒരു പാത്രത്തില്‍ ശേഖരിക്കുക. അതിലേക്ക് 60-70 ഡിഗ്രിവരെ ചൂടുള്ള വെള്ളം ഒഴിക്കുക. പതിനഞ്ചു മിനിറ്റ് വിത്ത് ചൂടുവെള്ളത്തില്‍ത്തന്നെ വയ്ക്കുക. തുടര്‍ന്ന് വിത്ത് കഴുകി മാംസളഭാഗങ്ങള്‍ ഒഴിവാക്കണം. വീണ്ടും ഒരുതവണ പച്ചവെള്ളത്തില്‍ക്കൂടി വിത്ത് കഴുകണം. വിത്ത് കഴുകുന്നതും കൈകൊണ്ട് തൊടുന്നതും ഒഴിവാക്കണം. ഗ്ലൗസ് ധരിച്ച ശേഷമാകണം വിത്ത് കഴുകുന്നത്. കഴുകി വൃത്തിയാക്കിയ വിത്ത് അല്‍പ്പം ചാരംചേര്‍ത്ത് ഇളക്കണം. തുടര്‍ന്ന് അവ തണലില്‍ ഉണങ്ങാന്‍ ഇടണം. രണ്ടോ മൂന്നോ ദിവസത്തെ ഉണക്കിനുശേഷം വിത്ത് വിതയ്ക്കാം. ഇതിനായി തടം തയ്യാറാക്കണം. മണല്‍, ചാണകപ്പൊടി, ചാരം എന്നിവ നന്നായി ചേര്‍ത്ത് ഇളക്കി വേണം തടം തയ്യാറാക്കാന്‍.തടങ്ങളില്‍ വിത്തുപാകി വളരെ നേരിയ രൂപത്തില്‍ മണ്ണ് വിതറണം.

 

വിത്തുപാകിക്കഴിഞ്ഞാല്‍ നയ്ക്കാന്‍ മറക്കരുത്. നയ്ക്കുമ്പോള്‍ വിത്ത് തടങ്ങളില്‍നിന്ന് തെറിച്ചു നീങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. വിത്തു പാകി ആദ്യ രണ്ടു ദിവസങ്ങളിലും മൂന്നുമണിക്കൂര്‍ ഇടവിട്ട് വെള്ളം നയ്ക്കണം. അഞ്ചോ ആറോ ദിവസം കഴിയുമ്പോഴേക്കും വിത്ത് മുളയ്ക്കും. മുളച്ച് മൂന്നാം ഇല വന്നാല്‍ തൈ പറിച്ചുനടാം. വാണിജ്യാടിസ്ഥാനത്തില്‍ കാന്താരി മുളക് കൃഷിചെയ്യുമ്പോള്‍ 40 സെ. മീ. ഇടയകലത്തില്‍ വേണം തൈകള്‍ നടാന്‍. തൈ നടാനായി തയ്യാറാക്കുന്ന കുഴികളില്‍ തൈ ഒന്നിന് 500 ഗ്രാം ചാരം, ഒരുകിലോ ചാണകപ്പൊടി അല്ലെങ്കില്‍ 500 ഗ്രാം ആട്ടിന്‍വളം എന്നിവ ചേര്‍ക്കണം. വളര്‍ച്ച എത്തുന്നതുവരെ എല്ലാ ദിവസവും വെള്ളം നയ്ക്കുന്നതാണ് നല്ലത്.

 

പറിച്ചു നട്ട് മൂന്നാം മാസംമുതല്‍ കാന്താരി മുളക് പൂവിടും.

കടപ്പാട് കർഷകഭൂമി

Page 1 of 2

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL