Search

പിലി നട്ട് (PILI NUT)

PILI NUTപിലി നട്ട്


ഇന്നൊരു Nut plant നെ പരിചയപ്പെടാം പിലിനട്ട്മരത്തെ. നമ്മുടെ നാട്ടിൽ കശുവണ്ടികൃഷിയും വ്യവസായവുമായി ബന്ധപ്പെട്ട് എത്രയധികം ആളുകൾ ജീവിച്ചുപോരുന്നു, കശുവണ്ടിമാത്രം എത്രയോ തൊഴിൽ നൽകുന്നു കേരളത്തിലും ,മറ്റുസംസ്ഥാനങ്ങളിലും ,അപ്പോൾ ലോകമാകെ വാണിജ്യം നടക്കുന്ന ബദാം (Almond) വാൽനട്ട് മുതലായ മറ്റനേകം Nuts കളുടെ കൃഷിയിലും വ്യവസായത്തിലും എത്രയേറെപേർ തൊഴിലെടുക്കുന്നുണ്ടാവും, നമുക്ക് കശുവണ്ടിയല്ലാതെ വലിയതോതിൽ കൃഷിയുള്ള മറ്റു നട്ട്സ് മരങ്ങളുടെ കൃഷിവളരെ കുറവാണ്, അപ്പോൾ വളരെയധികം വ്യവസായ സാധ്യതകളും,തൊഴിൽ സാധ്യതകളും തരുവാൻ കഴിവുള്ളതും നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായതുമായ ഒരു മരമാണ് PILI NUT മരം വളരെയേറെ സാധ്യതകൾ ഉള്ള ഒന്നായി പരിഗണിക്കാം,

നമ്മുടെ തെങ്ങിനെ കൽപ്പവൃക്ഷം എന്നുവിളിക്കുന്നതുപോലെ ഇതിനെ "Tree of Life" എന്നുവിശേഷിപ്പിക്കുന്നു, അത്രയധികം ഉപയോഗങ്ങളുണ്ട് ഈ മരത്തിന് , Philippines ൽ ആണ് കൂടുതലായി Pili nut മരങ്ങൾ കണ്ടുവരുന്നത് ഈ അടുത്തകാലംവരെ ഇതിൻെറ വാണ്ജ്യകൃഷി കുറവായിരുന്നു അതിനാൽ തന്നെ ഇത്വളരെ ചുരുക്കംരാജ്യങ്ങളിലെ ഈ Nut വിൽപ്പനയ്ക്കായ് എത്താറുള്ളൂ ,
ഇനി ഈ മരത്തെകുറിച്ചുപറയാം Burseraceae family യിൽ പെട്ട ഈമരത്തിൻെറ ശാസ്ത്രീയനാമം: Canarium ovatum, മറ്റുപേരുകൾ ജാവാആൽമണ്ട്,Canarium nut,pacific almond എന്നിങ്ങനെയാണ്, ഇതിൽ ആൺമരങ്ങളും പെൺമരങ്ങളുമുണ്ട് (Dioecious) പെൺമരങ്ങളിൽ മാത്രമേ കായ്പിടിയ്ക്കുകയുള്ളൂ, നട്ട് 4-5 വർഷം മുതൽ കായ്ച്ചുതുടങ്ങും,നന്നായി വിളവുതരാൻതുടങ്ങിയാൽ ഒരുമരത്തിൽ നിന്നും 35 കിലോയോളംവിളവുകിട്ടും,തുടർച്ചയായി100-120 വർഷം വിളവുതരും, തുടക്കത്തിൽ പച്ചനിറത്തിലുള്ളകായ്കൾ പഴുക്കുമ്പോൾ പർപ്പിൾ കലർന്ന കറുപ്പുനിറമാകും ആ സമയത്ത് വിളവെടുക്കാം പരിപ്പ് ആവരണം ചെയ്തുകാണുന്ന പൾപ്പ് അച്ചാറിടാനും,പച്ചക്കറിക ആയും,ഉണക്കിപൊടിച്ച് മറ്റുൽപ്പന്നങ്ങളായും,കാലികൾക്കും പന്നികൾക്കുമൊക്കെയുള്ളതീറ്റയായും ഉപയോഗിക്കാം,കായ്ക്കുള്ളിൽ മറ്റൊരുകട്ടിയുള്ള തോട്ഉണ്ടാവും അതിനുള്ളിലാണ് പരിപ്പ്,പരിപ്പ് മറ്റുനട്ടുകൾ പോലെ രുചികരവും വളരെ പോഷകമൂല്യമുള്ളതുമാണ്, നേരിട്ടും,വറുത്തും,കേക്ക്,ചോക്ളേറ്റ്,ഐസ്ക്രിം,എന്നിങ്ങനെ അനവധി തരത്തിൽ പിലിനട്ട് ഉപയോഗിച്ച് വരുന്നു,ഇതിൻെറ പൗഡർ മുഖസൗന്ദര്യംവർദ്ധിപ്പുക്കുമെന്നതിനാൽ സൗന്ദര്യവർദ്ധകവസ്തുകളായ ഫേഷ്യലുകളിലും മറ്റും ധാരളമുപയോഗിക്കുന്നു,ഇതിലടങ്ങിയിരിക്കുന്ന എണ്ണയ്ക്കും വളരെയേറെ വാണിജ്യപ്രാധാന്യമുണ്ട് ,മരത്തിൻെറ തൊലിയിൽനിന്നും വ്യാവസായികപ്രാധാന്യമുള്ള ഓയിൽ,വാർണിഷ് എന്നിവവേർതിരിക്കാം,തടികൾ മികച്ച ഫർണിച്ചറുണ്ടാക്കാൻ കഴിയും,നട്ട് വേർപെടുത്തുമ്പോൾ ലഭിക്കുന്ന ഷെൽ കരകൗശലവസ്തുക്കൾ,ആഭരണങ്ങൾ,കരി,ഓർക്കിഡ് ആന്തൂറിയം മിഡിയം എന്നിവയ്ക്കായി ഉപയോഗിക്കാം, തെങ്ങുൾപെടെ പലതരംകൃഷികൾക്ക് ഇടവിളയായും,തെയില,കാപ്പി ,ഏലം എന്നിവയ്ക്കിടയിൽ തണൽമരമായും,റോഡരികിലും,പാർക്കുകളിലും മറ്റും അലക്കാരമായും വളർത്തി പ്രയോജനപെടുത്തിയാൽ ഭാവിയിൽ കശുവണ്ടിപോലെ മറ്റൊരു വാണിജ്യവിളയായി മാറാൻ വളരെയധികം സാധ്യതയുള്ള ഒരുമരമാണ് പിലിനട്ട്മരം.


കടപ്പാട് സജീവ്
(with permission)

 


Original link

https://www.facebook.com/permalink.php?story_fbid=1643627055955146&id=1539334519717734

 

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL