Search

മുക്കുറ്റി

മുക്കുറ്റി

(ദശപുഷ്പ്പങ്ങളിൽ പെട്ടത്).

 

 

രസം: തിക്തം, കഷായം.

ഗുണം: ലഘു.

വിഭാഗം: കടു. 

വീര്യം: ശീതം.

 

എല്ലാ

ഭാഗവും/ സമൂലം ഔഷധമായി ഉപയൊഗിക്കുന്ന ഒരു കുറ്റിച്ചെടിയാണ് മുക്കുറ്റി. ഇതിനെ തീണ്ടാനാഴി എന്നും വിളിക്കുന്നു.

 

മുക്കുറ്റിയുടെ വിത്തരച്ച് വ്രണത്തിൽ പുരട്ടിയാൽ വ്രണം എളുപ്പത്തിൽ ഉണങ്ങും. സമൂലം അരച്ചിട്ടാൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് ആ വ്രണം കരിഞ്ഞുപോകുന്നത് കാണാം.

 

മുക്കുറ്റിയുടെ ഇലയരച്ച് മോരിൽ കലക്കിക്കുടിച്ചാൽ വയറിളക്കം ശമിക്കും.

 

• 3 മുതൽ 6 ഗ്രാം വരെ മുക്കുറ്റി വേര് അരച്ച് ദിവസവും 2 നേരം കഴിച്ചാൽ ഗോണേറിയ ശമിക്കും.

 

മുക്കുറ്റിയുടെ ഇലയും പച്ചരിയും ശർക്കരയും ചേർത്ത് കുറുക്കി പ്രസവിച്ച് പതിനഞ്ചാം ദിവസം തുടങ്ങി 3 ദിവസം കൊടുത്താൽ ഗർഭാശയശുദ്ധി ലഭിക്കും.

 

മുക്കുറ്റി സമൂലമെടുത്ത് അരച്ച് തേനിൽ ചേർത്ത് കഴിച്ചാൽ ചുമ, കഫക്കെട്ട്, പാർശ്വശൂല എന്നിവ ശമിക്കുന്നതാണ്.

 

സ്ത്രീകൾക്ക് വരുന്ന ബ്ലീഡിങ്ങ് നിർത്താൻ മുക്കുറ്റി വളരെ ഫലപ്രദമാണ്. ചതച്ച നീര് നെറുകയിൽ ഇറ്റിച്ചാൽ മതി. പാലിൽ  കഴിക്കാം. അതുപോലെ പൊക്കിളിൽ തളം വെയ്ക്കാം.  നാഭിയിൽ ഒഴിച്ച് വിശ്രമിച്ചാൽ ബ്ലീഡിങ്ങ് അപ്പൊത്തന്നെ നിൽക്കും.

 

• 5 മുക്കുറ്റി, 5 കുരുമുളക് ചേർത്തരച്ച് കഴിച്ചാൽ ആസ്ത്മയ്ക്ക് നല്ലതാണ്.

 

•5 മുക്കുറ്റി, 5 കുരുമുളക് ചേർത്തരച്ച് ഒരു മാസം തുടർന്ന് കഴിച്ചാൽ രോഗപ്രതിരോധശേഷി കൂടും.

 

•5 മുക്കുറ്റി, 5 കുരുമുളക് ചേർത്തരച്ച് കഴിച്ചാൽ 21 ദിവസം കൊണ്ട് കടുത്ത ചുമ മാറും.

 

ജനിച്ച് 10 ദിവസമായ കുട്ടിക് ഒരു മുക്കുറ്റിയും ഒരു കുരുമുളകും അരച്ച് തിളപ്പിച്ചാറിയ ഇത്തിരി വെള്ളത്തിൽ ചാലിച്ച് ശുദ്ധമായ കൈകൊണ്ട് നാവിൽ വെച്ചുകൊടുത്താൽ ആ കുട്ടിക്ക് കഫക്കെട്ട് പോലെയുള്ള പ്രശ്നങ്ങളൊന്നുമുണ്ടാവില്ല.

 

• 5 മുക്കുറ്റി, 5 കുരുമുളക് പ്രയോഗം ശ്വാസകോശ അർബ്ബുദത്തിന് ഏറ്റവും നല്ല പ്രയോഗമാണ്.

 

കടപ്പാട്: സംഗീത് വൈദ്യർ - വൈദ്യശാല കൂട്ടായ്മ

RKV 03/09/2016

 

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL