Search

അശോകം ( saraca asoca)

അശോകം ( saraca asoca)

ഇന്ത്യ, ശ്രീലങ്ക, ബർമ്മ എന്നിവിടങ്ങളിൽ, സമുദ്ര നിരപ്പിൽ നിന്നും 750 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ[1], ധാരാളമായി കാണപ്പെട്ടു വരുന്ന ഒരു നിത്യ ഹരിത പൂമരമാണ്‌ അശോകം.

ആധുനികസസ്യവർഗ്ഗീകരണപ്രകാരം സിസാൽപിനിയേസീ സസ്യകുടുംബത്തിൽപ്പെട്ടതും സറാക്ക അശോക (റോക്സ്ബർഗ്)ഡി. വിൽഡ് എന്ന ശാസ്ത്രനാമത്തിലും

 അശോകം അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Saraca asoca). ദുഃഖത്തെ അകറ്റുന്നതിനാൽ ശോകനാശം, അശോകം, അപശോകം, വിശോകം എന്നീ പര്യായങ്ങൾ . ഐ. യൂ. സി. എൻ (International Union for Conservation of Nature and Natural esources IUCN) പ്രകാരം അമിത ചൂഷണം മൂലം വംശനാശ സാധ്യതയുള്ള വൃക്ഷം. 6 മുതൽ 9 മീറ്റർ ഉയരത്തിൽ വളരുന്ന വൃക്ഷത്തിന്റെ ഇലകൾക്ക് 15 - 25 സെ. മീ. നീളമുണ്ടാകും, തളിരിലകൾക്ക് ചുവപ്പു നിറമാണ്. വസന്തകാലത്ത് കൂടുതൽ പുഷ്പിക്കുന്ന സുഗന്ധമുള്ള പൂക്കൾ 7 - 10 സെ. മി. വരെ വിസ്തീർണ്ണമുള്ളകുലകളായി കാണുന്നു.പുഷ്പങ്ങൾ വിരിയുമ്പോൾ കടും ഓറഞ്ച് നിറത്തിൽ, ക്രമേണ കടും ചുവപ്പാകുന്നു. ഫലങ്ങൾക്ക് 15 - 25 സെ. മി. നീളം, അതിനുള്ളിൽ 4 - 8 ചാര നിറമുള്ള കുരുക്കൾ.

= 4 ഔണ്‍സ് അശോക മരത്തൊലി, 4 ഔണ്‍സ് പാല്‍, 16 ഔണ്‍സ് വെള്ളവും ചേര്‍ത്ത് തിളപ്പിച്ച്‌ വറ്റിച്ചു 3 ഭാഗമാക്കി കാലത്തും ഉച്ചയ്ക്കും വൈകുന്നേരവും സേവിക്കുക. (അന്നന്നത്തേക്ക് വേണ്ടത് അന്നന്ന് ഉണ്ടാക്കുന്നതാണ് നല്ലത്) മാസ മുറ തുടങ്ങി നാലാം നാള്‍ മുതല്‍ ഒരാഴ്ച വരെ സേവിക്കാം.

= അശോകത്തിന്റെ തൊലി കഷായത്തില്‍ തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ സ്വരഭേദം ശമിക്കും, രക്തസ്രാവം, പനി എന്നിവയും ശമിപ്പിക്കും.
= അശോകത്തിന്റെ പൂവ് അരി മാവ് കൂട്ടി അരച്ച് ശര്‍ക്കര കൂട്ടി കഴിച്ചാല്‍ മുഖത്തെ കരി മങ്ങ്മാറാനും, രക്ത ശുദ്ധി ഉണ്ടാവാനും, സൌന്ദര്യ വര്‍ധനവും, ത്വക്ക് രോഗങ്ങള്‍ക്കും നല്ലതാണ്.
= അശോക തൊലി കാടിയില്‍ അരച്ച് തേക്കുന്നത് ചോരിചിളിനും നീരിനും നല്ലതാണ്.
= അശോകത്തിന്റെ ഇലയുടെതോ, തൊലിയുടെതോ നീരില്‍ അല്പം ജീരക പൊടി ചേര്‍ത്ത് സേവിച്ചാല്‍ വയറുവേദന ശമിക്കും.
= അശോകത്തിന്റെ ഉണങ്ങിയ പൂവ് തൈരില്‍ ചേര്‍ത്ത് സേവിക്കുന്നത് രക്താര്‍ശസിന് നല്ലതാണ്.
= അശോകാരിഷ്ടം ശരീരത്തിനുള്ളില്‍ ഉണ്ടാവുന്ന രക്ത സ്രാവങ്ങള്‍ക്ക് നല്ലതാണ്.
= അശോകാരിഷ്ടം രക്തവാര്ച്ചയുള്ള സ്ത്രീകള്‍ക്ക് അമൃതിനു തുല്യമാണ്.

വൈദ്യശാല മരുന്നുകള്‍
= സ്ത്രീകളുടെ ആര്‍ത്തവ സംബ്ന്ധമായ പ്രശ്നങ്ങള്‍ക്ക് ഒരു നല്ല ഔഷധമാണ്

അശോകം.

= അശോകത്തിന്റെ തൊലി ആര്‍ത്തവ ദോഷം, രക്ത ദോഷം, അര്‍ശസ്, വയറടപ്പ്, ശൂലം, മഹോദരം, ഉന്മം, ഭ്രദരം, മഹോദരം, ഗര്‍ഭാശയ രോഗങ്ങള്‍, വ്രണം, പ്രവാഹിക, വയറുവേദന, ദാഹം എന്നിവയ്ക്ക് ഉത്തമമാണ്.

= അശോകത്തിന്റെ തൊലി എല്ലാതരം ആര്‍ത്തവ രോഗങ്ങള്‍ക്കും, വെള്ള പോക്കിനുംനല്ലത്. കഴുത്തിലെ കരലനീരിനും, ശരീരം      ചുട്ടുനീറ്റലിനും, കുടലിലെ ക്രിമിക്കും നല്ലതാണ്.

= അശോക തൊലി, കാരെള്ളും പാല്‍ കഷായം ഉണ്ടാക്കില്‍ സേവിച്ചാല്‍ സ്ത്രീകള്‍ക്ക് ഉണ്ടാവുന്ന വെള്ളപോക്ക്, രക്തസ്രാവം,        രക്താര്‍ത്തവം, അത്യാര്‍ത്തവം, കഷ്ടാര്‍ത്തവം എന്നിവയെല്ലാം മാറും.

= അശോകം രക്ത സ്തംഭിനിയാണ്, ദേഹ കാന്തിക്കു നല്ലതാണ്,

= അശോകം കൃമി നാശിനിയാണ്, അണു നാശിനിയാണ്.

= അശോകത്തിന്റെ ഉണങ്ങിയ പൂക്കള്‍ പ്രമേഹത്തിന്, രക്താതിസാരത്തിന്, രക്ത ദോഷത്തിനു, കുട്ടികളിലെ ചൊറിക്കും വിശിഷ്ടമാണ്.

= അശോക പൂ കല്‍ക്കനരച്ചു കാച്ചി വെളിച്ചെണ്ണ കുട്ടികളിലെ ചൊറിയ്ക്കും ,കരപ്പനും, പുറമേ പുരട്ടാന്‍ നല്ലതാണ്.

= അശോകതൊലി, മല്ലി, തെങ്ങിന്‍ പൂക്കുല അരി, ചെമ്പരത്തി വേര് ഇവ സമം പാല്‍കഷായമാക്കി പഞ്ചസാര ചേര്‍ത്ത് സേവിച്ചാല്‍ സ്ത്രീകളിലെ രക്തസ്രാവം മാറും.

= ശരീരത്തില്‍ രക്ത പിത്തം അധികമായ്‌ രോമകൂപം, മല മൂത്രങ്ങളില്‍ രക്തംകാണുമ്പോള്‍ അശോക പൂ 12 കഴഞ്ചു തലേന്ന് വെള്ളത്തിലിട്ടു പിറ്റേന്നു  രാവിലെ ഞെരടി പിഴിനു 2 നേരമായ് സേവിക്കുക.

= നവ ജാത പെണ്കുഞ്ഞുങ്ങള്‍ക്ക് മൂത്ര നാളിയില്‍ കൂടെ രക്തം പോകുന്നുണ്ടെങ്കില്‍ 3 കഴഞ്ചു അശോക പൂവ്, 12 ഔണ്‍സ് വെള്ളത്തില്‍ തിളപ്പിച്ച്‌ 2 ഔണ്‍സ് ആക്കി 6 തുള്ളി കഷായവും 2 തുള്ളി മുലപ്പാലും 6തുള്ളി തേനും കൂട്ടി 2 മണിക്കൂര്‍ ഇടവിട്ട് കൊടുത്താല്‍ 3 നാള്‍കൊണ്ട് രോഗം ശമിക്കും. എന്നിട്ടും മാറിയില്ലെങ്കില്‍ അശോകത്തിന്റെ വേര് തേനില്‍ അരച്ച് 2,3 പ്രാവശ്യം നാക്കില്‍ തേച്ചു കൊടുത്താല്‍ തീര്‍ച്ചയായും മാറും.

= മൂത്ര തടസത്തിനു അശോകത്തിന്റെ കുരു പൊടിച്ചു കരിക്കിന്‍ വെള്ളത്തില്‍ സേവിക്കുക


വൈദ്യശാല മരുന്നുകള്‍

= അശോകത്തിന്റെ വേരിന്മേല്‍ തൊലി അരച്ച് അതിരാവിലെ തേനും പതിവായ്‌ സേവിച്ചാല്‍ ഇളകിയ പല്ല് ഉറയ്ക്കും.

= 2 നാഴി അഥവാ ഒരു കുപ്പിയില്‍ അശോകത്തിന്റെ ഇല പിഴിഞ്ഞ നീര് കൊടുത്താല്‍ കണ്ണ് കാലികളിലെ വയറ്റില്‍ നിന്ന് രക്തം പോകുന്നത് മാറും.
= മുറിഞ്ഞു പോയ സന്ധികളെ കൂട്ടി ചേര്‍ക്കാന്‍ അത്ഭുത കഴിവുള്ള അശോകമരം എല്ലാവരും നട്ടു വളര്‍ത്തുക.

കടപ്പാട്:

തോമസ്‌ വൈദ്യര്‍

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL