Search

നിത്യ കല്യാണി (Vinca Rosea)

നിത്യ കല്യാണി (Vinca Rosea)

കേരളത്തിൽ സർവ്വ സാധാരണയായി കാണപ്പെടുന്ന ഒരു പൂച്ചെടിയാണ് നിത്യകല്യാണി (ഇംഗ്ലീഷ്:Periwinkle). ഇത് വളരെ ഔഷധഗുണമുള്ള ചെടിയാണ്. വെസ്റ്റ്‌ ഇന്‍ഡീസ് ഇല്‍നിന്നും നമ്മുടെ നാട്ടില്‍ എത്തിയനിത്യകല്യാണിയുടെ ശാസ്ത്രനാമം Catharanthus pusillus എന്നാണെങ്കിലും സാധാരണയായി കേരളത്തി

ൽ നട്ടുവളർത്തപ്പെടുന്നതിന്റെ ശാസ്ത്രീയ നാമം

Catharanthus roseus എന്നാണ്. അർബുദത്തിന്റെ ചികിത്സക്കുപയോഗിക്കുന്ന ഔഷധമായ വിൻകാ ആൽക്കലോയ്ഡ്സ് ഈ ചെടിയിൽ നിന്ന് വേർതിരിച്ചാണുണ്ടാക്കുന്നത്. രക്തസമ്മർദ്ദം കുറയ്ക്കുവാനുപയോഗിക്കുന്ന അജ്മാക്ലിൻ എന്ന മരുന്നും ഈ ചെടിയുടെ വേരുകളിൽ നിന്നുല്പാദിപ്പിക്കുന്നുണ്ട്.

നിത്യകല്യാണി, ഉഷമലരി എന്നീ സംസ്കൃതനാമങ്ങൾക്ക് പുറമേ കേരളത്തിൽ ഈ ചെടി അഞ്ചിലത്തെറ്റി, കാശിത്തെറ്റി, "പാണ്ടിറോസ" എന്നീ പേരുകളിലുമറിയപ്പെടാറുണ്ട്. ശവക്കോട്ടകളിൽ നട്ടുവളർത്താറുള്ളതുകൊണ്ട് ചുടുകാട്ടുമുല്ല, ശവക്കോട്ടപ്പച്ച എന്നും പേരുകളുണ്ട്.  ശവംനാറി എന്ന പേരുമുണ്ട്.  പ്രധാനമായും പിങ്ക്, വെളുപ്പ് എന്നീ രണ്ടു നിറങ്ങളിൽ
കാണപ്പെടുന്നതിനാൽ കേരളത്തിൽ ചിലയിടങ്ങളിൽ ഇതിനെ ആദോം ഔവേം (ആദവുംഹവ്വയും) എന്നും വിളിക്കാറുണ്ട്. ഹിന്ദിയിൽ സദാബഹാർ(सदाबहार), മറാഠിയിൽ സദാഫൂലി (सदाफूली), ബംഗാളിയിൽനയൻ‌താരാ (নযনতাৰা)എന്നിങ്ങനെയാണ് നാമങ്ങൾ.
= ദഹന കുറവുള്ളവര്‍, വയര്‍ സ്തംഭിച്ചിരിക്കുന്നവര്‍ക്ക് നിത്യ കല്യാണിയുടെ ഒരിലയും 5 പൂവും കയ്യിലിട്ടു തിരുമ്മിവിഴുങ്ങുക. അതിന്റെ മേലെ ഒരു ഗ്ലാസ് ചൂട് വെള്ളം കുടിക്കുക.
= മലബന്ധം ഒഴിവാക്കാന്‍ നിത്യ കല്യാണിയുടെ വേര് കഴുകി ചതച്ചു 30 ഗ്രാം 2ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച്‌ 1ഗ്ലാസ് ആക്കി വറ്റിച്ചു 3പ്രാവശ്യം കഴിച്ചാല്‍ നല്ല ശോധന കിട്ടും.
= വെള്ള ഉഷമലരിയുടെ ഒരു ചെടിയും വയലറ്റ് ഉഷമാലരിയുടെ ഒരു ചെടിയും സമൂലം പറിച്ചെടുത്ത് കഴുകി അരിഞ്ഞു 1  കുപ്പി വെള്ളത്തില്‍ 20 മിനുട്ട് തിളപ്പിച്ച്‌ 1 ഗ്ലാസ് ആക്കി വറ്റിക്കുക. അതില്‍ ഒരു ചെറുനാരങ്ങ നീര് പിഴിഞ്ഞ് 3 നേരമായ്  കഴിക്കുക.
= തേനീച്ച, തേള്‍, വെട്ടാവളിയന്‍, etc.. വിഷ പ്രാണികളുടെ  കടി/കുത്തേറ്റാല്‍ നിത്യകല്യാണിയുടെ ഇല അരച്ചിട്ടാല്‍ നല്ലതാണ്.
ഒത്തിരിയേറെ ഔഷധ മൂല്യമുള്ള ചെടിയാണ് ഉഷമലരി / നിത്യ കല്യാണി എല്ലാവരും വീട്ടുവളപ്പില്‍ വച്ചു പിടിപ്പിക്കുക.

കടപ്പാട്:

തോമസ്‌ വൈദ്യര്‍

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL