Search

ചെറിയ ആടലോടകം

ചെറിയ ആടലോടകം

ആയൂര്‍ വേദത്തില്‍ ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യമാണ് ആടലോടകം. ഇന്ത്യയില്‍ മിക്കയിടത്തും ഈ കുറ്റിച്ചെടി സുലഭമായ് വളരുന്നു. അക്കാന്തേസീകുടുംബത്തിൽപെട്ട ആടലോടകം രണ്ടു തരമുണ്ട്.


ചെറിയ ആടലോടകം. ശാസ്ത്രീയ നാമം Adhatoda vasica Nees . ഇതിന് ഇലയിൽ 8 ജോടിഞരമ്പുകൾ വരെ കാണും

വലിയ ആടലോടകം. ശാസ്ത്രീയ നാമം ആഡത്തോഡ വസിക്ക Adhatoda vascica Nees) ആണ് .ഇതിന് 14ലേറെ ജോടി ഞരമ്പുകൾ വരെ ഉണ്ടാകും.
ശ്വാസം മുട്ടല്‍ രോഗത്തിന് ചെറിയ ആടലോടകം, തുളസി നീര്, പനികൂര്‍ക്ക എന്നിവ തേനില്‍ ചാലിച്ച് സേവിക്കുക.കൂടെ ശ്വാസാനന്ദം ഗുളിക, വാസാരിഷ്ടം, കനകാസവം (ഇവ വിശ്വസിച്ചു വാങ്ങാന്‍പറ്റുന്നിടത്തു നിന്ന് വാങ്ങുക) കൂടെ സേവിച്ചാല്‍ ശ്വാസം മുട്ടലിനു ആശ്വാസം കിട്ടും. ഒരു വൈദ്യന്‍റെ നിര്‍ദേശം സ്വീകരിക്കാം.

കടപ്പാട്:

നൌഷാദ് വൈദ്യര്‍

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL