Search

തേങ്ങ/നാളീകേരം

തേങ്ങ/നാളീകേരം

= തേങ്ങാ പാല്‍ വറ്റിച്ചു ഉണ്ടാക്കിയെടുക്കുന്ന വെളിച്ചെണ്ണ / വെന്ത വെളിച്ചെണ്ണ (virgin coconut oil) ദിവസവും രാവില ഒരു ടീ സ്പൂണ്‍ കഴിക്കുകയും പത്തു മിനുട്ട് നേരം നടക്കുകയും ചെയ്‌താല്‍ കൊളസ്ട്രോളിനെ നിശേഷം മാറ്റിനിര്‍ത്താനാവും.



= തേങ്ങാ പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് സേവിച്ചാല്‍ ചൂടുകുരുവിനു ആശ്വാസം ലഭിക്കും.

= തേങ്ങാ വെള്ളവും അല്‍പ്പം ചന്ദനവും ചേര്‍ത്ത് സേവിച്ചാല്‍ കുഞ്ഞുങ്ങള്‍ക്ക് തൊലി പുറത്തുണ്ടാവുന്ന രോഗങ്ങള്‍ക്ക് നല്ലതാണ്  .

= പച്ച ഈർക്കിൽ, ചിരട്ടയും ഇട്ട് വെള്ളം തിളപ്പിച്ച്‌ ആ വെള്ളത്തില്‍ സ്വല്‍പ്പം ചന്ദനവും ഏലയ്ക്കയും  നറു നീണ്ടിയും ചേര്‍ത്ത് കഴിക്കുന്നത് ചൂട്കാലത്തുണ്ടാകുന്ന ജലനഷ്ടത്തിന് നല്ലതാണ്.

=തേങ്ങ പാല്‍ ചേര്‍ത്ത കഞ്ഞി രാത്രി ഭക്ഷണമാക്കിയാല്‍ ശരീരത്തിന് നല്ലതാണ്.

= നിത്യവും കഴിക്കുന്ന കഞ്ഞിയില്‍ തേങ്ങാ പാലും ചെറുപയറും ചേര്‍ത്തു കഴിച്ചാല്‍ ശരീരത്തിന് കൊഴുപ്പ് കുറയ്ക്കാനും മറ്റു രോഗങ്ങള്‍ വരാതെ ശരീരത്തെ സംരക്ഷിക്കാനും സാധിക്കും.

= മുലപാലിന്‍റെ അഭാവത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ഇളനീര്‍ കൊടുക്കാവുന്നതാണ്.

കടപ്പാട്:

ശിവാനന്ദന്‍ വൈദ്യര്‍

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL