Search

റമദാൻ വ്രതവും ആരോഗ്യവും

റമദാൻ വ്രതവും ആരോഗ്യവും
================

നോമ്പ് ആരോഗ്യത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് നോക്കാം .

നോമ്പിനെ കുറിച്ച് വിശുദ്ധ ഖുർ ആനിൽ ഇങ്ങനെ പ്രതിപാദിക്കുന്നു ' ജനങ്ങളേ നിങ്ങൾക്ക് മുൻപുള്ള കാലഘട്ടകാർക്ക് നോമ്പ് നിർബന്ധമാക്കിയ പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു'.ഇതാണ് വേദവാക്യം. ഒരു മനുഷ്യ െൻറ ആരോഗ്യത്തെ കുറിച്ച് ആധികാരികമായി സംസാരിക്കാൻ ഏറ്റവും യോഗ്യനായിട്ടുള്ളത് നമ്മളെ സൃഷ്ടിച്ച സ്രഷ്ടാവാണ്. ആ സ്രഷ്ടാവിനാണ് യഥാർത്ഥത്തിൽ നമ്മുെട ശരീരത്തിൽ ഉള്ള ആന്തരിക അവയവങ്ങളുടെ പ്രവർത്തന രീതിയെ കുറിച്ച് പൂർണ്ണ ബോധ്യം ഉള്ളത്.

നോമ്പിന് രണ്ട് തലങ്ങൾ ഉണ്ട് 1. ആത്മീയ തലം 2. ആരോഗ്യ തലം. ആരോഗ്യ തലം എന്നാൽ മനുഷ്യന്റെ   ശാരീരികവും മാനസികവുമായ ആരോഗ്യം .ഇത് രണ്ടിനും നോമ്പിന് വളരെയധികം സ്വാധീനം ഉണ്ട്. മാനസികമായ ആരോഗ്യത്തിന് നോമ്പിനുള്ള സ്വാധീനം എന്തൊക്കെയാണ് എന്ന് നോക്കാം . ഭക്ഷണ നിയന്ത്രണത്തിൽ നമ്മുടെ മാനസിക ആരോഗ്യത്തിന് വളരെയധികം സ്വാധീനം ഉണ്ട്. അതുകൊണ്ട് നോമ്പ് അനുഷ്ടിച്ചാൽ നമ്മുടെ മാനസികമായ അവസ്ഥ സന്തുലിതത്തിൽ ആവാൻ ഉപവാസം വളരെ ഉപകാരം ചെയ്യും. ആയുർവ്വേദ ആചാര്യൻമാർ പറഞ്ഞത് 'ലംഘനം പരമ ഒൗഷധം' എന്നാണ് . അതായത് ഉപവാസം ആണ് ഏറ്റവും വലിയ ഒൗഷധം എന്ന് ആയുർവ്വേദ ആചാര്യൻമാർ വ്യക്തമാക്കുന്നുണ്ട് .

നോമ്പിന്റെ ഗുണങ്ങൾ
================
അമേരിക്കൻ ഹെൽത്ത് അസോസിയേഷൻ നടത്തിയ പഠനത്തിൽ പറയുന്നത് നോമ്പ്  മനുഷ്യന്റെ ചിന്താശക്തിയെ കൂർമ്മമാക്കുന്നു എന്നാണ് . അതു കൂടാതെ വിശന്നിരിക്കുന്നവന്റെ ചിന്ത എപ്പോഴും നല്ലതായിരിക്കുമെന്നും നമ്മൾ മനസിലാക്കണം. ഒരു വിദ്യാർത്ഥി വിശന്നിരിക്കുമ്പോൾ പഠിക്കുന്നതായിരിക്കും അവന്റെ തലയിൽ പെട്ടന്ന് കയറുക എന്ന് കൂടി നമ്മൾ മനസിലാക്കണം. അത് തന്നെയാണ് നോമ്പ് കൊണ്ട് ആർജ്ജിക്കേണ്ടത്.

നോമ്പ് എന്നത് ഒരു ജിവിതചര്യയാണ്. ഒരു മാസക്കാലം  ഒരു വിശ്വാസി എങ്ങനെയൊക്കെ ജീവിക്കണം എന്നുള്ളതാണ് ജീവിതചര്യ കൊണ്ട് ഉദ്ദേശിക്കുന്നത് . അതിരാവിലെ അത്താഴം കഴിക്കുന്നത് മുതൽ പകൽ വേളകളിൽ ലൈംഗികവും ഭൗതികവുമായ ചിന്തകൾ വെടിയുകയും തുടർന്ന് എരിവിനാനന്തരം ഭക്ഷണം കഴിക്കുകയും തുടർന്ന് രാത്രികാലങ്ങളിൽ നിന്ന് കൊണ്ടുള്ള നമസ്കാരവും എല്ലാം തന്നെ ആരോഗ്യപരമായി ബന്ധപ്പെട്ടു കിടക്കുന്നു . ഈ എല്ലാ കാര്യങ്ങൾക്കും ഒരോ ആരോഗ്യ പ്രത്യേകതകൾ ഉണ്ട് അത് വിശ്വാസി മനസിലാക്കേണ്ടിയിരിക്കുന്നു.
ആദ്യമായി നമുക്ക് അത്താഴത്തിലേക്ക് കടക്കാം. സൂര്യൻ ഉദിക്കുന്നതിന് ഏകദേശം ഒന്നര മണിക്കൂർ സുബ്ഹി ബാങ്കിന് മുന്നെ മലയാളി കഴിക്കുന്ന ഭക്ഷണത്തെയാണ് അവൻ നോമ്പ് കാലത്ത് അത്താഴം എന്ന ഒാമന പേരിൽ വിളിക്കുന്നത്. പക്ഷേ ഈ ഭക്ഷണ സമയത്തിനും ഭക്ഷണത്തിനും അതിയായ പ്രാധാന്യം റമദാനിൽ ഉണ്ട്.ഒരു മനുഷ്യൻ അവന്റെ പ്രാതൽ യാതൊരു കാരണവശാലും വെടിയാൻ പാടില്ല എന്നാണ് വൈദ്യശാസ്‌ത്രം പറയുന്നത്. പ്രാതൽ വെടിയുന്ന മനുഷ്യ െൻറ ആയുസ്സ് പകുതിയായി കുറയുകയും അതുമൂലം അവന്ടെ ചിന്താശേഷി നഷ്ടപ്പെടുകയും ചെയ്യുമെന്ന് വൈദ്യശാസ്ത്രം ശാസ്‌ത്രീയമായി തെളിയിച്ചിട്ടുണ്ട്.
അത്താഴം കഴിഞ്ഞാൽ രാവിലെയുള്ള വേളകളിൽ ആത്മീയമായ ചിന്തകളിലും പാരായണങ്ങളിലും മുഴുകാൻ പറയുന്നതിനു പിന്നിലും ശാസ്‌ത്രീയ വശങ്ങൾ ഉണ്ട്. രാവിലെ കിടന്നുറങ്ങുന്ന വ്യക്തി പലവിധ രോഗങ്ങൾക്കും അടിമയാവാൻ സാദ്ധ്യത വളരെ കൂടുതൽ ആണ് . ആസ്യസുഖം ധിവാസ്വപ്നം എന്നിവ പലവിധ രോഗങ്ങളുടെ പ്രഥമ കാരണങ്ങളിൽ ഒന്നാണ് . അവമൂലമാണ് ഷുഗർ പൊണ്ണത്തടി എന്നിവ ഉണ്ടാവുന്നത്. അതു കൂടാതെ രാവിലെ നമ്മൾ കഴിച്ച അത്താഴം ദഹിക്കുന്നതിനു മുന്നെ നമ്മൾ ഉറങ്ങിയാൽ നമ്മളിൽ പലവിധ രോഗങ്ങൾ വേറെയും ഉണ്ടാക്കും അതുകൊണ്ടാണ് റമദാൻ കാലത്ത് രാവിലെ ഉറങ്ങരുതെന്നും ആ സമയം വേദഗ്രന്ഥ പാരായണങ്ങളിൽ മുഴുകണമെന്നും പറയാൻ കാരണം . രാവിലെ പ്രാതൽ കഴിച്ച ശേഷം ഉറങ്ങുന്നവർ നോമ്പിന്റെ ഗുണങ്ങളേക്കാൾ ഏറെ ദോഷങ്ങളാണ് സ്വയം ഉണ്ടാക്കി എടുക്കുന്നത്.
ഇനി നോമ്പ് തുറയെ കുറിച്ചാവാം. നോമ്പ് തുറയ്ക്ക് ഏറ്റവും കൂടുതൽ പലഹാരങ്ങൾ ഉണ്ടാക്കുന്നതും കഴിക്കുന്നതും മലയാളികൾ ആണ് . അതുകൊണ്ട് തന്നെയാണ് മലയാളിക്ക് ഏറ്റവും കൂടുതൽ രോഗങ്ങളും ഉള്ളത്. രാവിലെ മുതൽ ഭക്ഷണം വെടിഞ്ഞ ഒരാൾക്ക് ഈ പലഹാരങ്ങൾ ഉചിതമാണോ എന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരാൾ ഭക്ഷണം വെടിഞ്ഞു കഴിഞ്ഞാൽ അയാൾക്ക് വിശപ്പ് തുടങ്ങുന്ന സമയത്ത് അയാളിൽ പിത്തദോഷം കൂടുതൽ ആയി കാണും. അത് ഭക്ഷണം കിട്ടാതായി വരുമ്പോൾ അതായത് പലരിലും ദഹനശക്തി പല തരത്തിലാണ് അപ്പോൾ ആസമയം കഴിഞ്ഞു കഴിഞ്ഞാൽ അവിടെ പിന്നെ വാതദോഷം ആണ് വരുന്നത്. ഇതു വന്നാൽ നമ്മൾ കഴിക്കുന്ന യാതൊന്നും ദഹിക്കില്ല. ആ സമയത്ത് നമുക്ക് വേണ്ടത് പിത്തം കൂട്ടുന്ന ഭക്ഷണങ്ങൾ ആണ്.അതുകൊണ്ട് പഴച്ചാറുകൾ, നാരങ്ങാവെള്ളം , തരിക്കഞ്ഞി, വെജിറ്റബിൾ സൂപ്പ് എന്നിവ മാത്രമേ നോമ്പ് തുറക്കുമ്പോൾ കഴിക്കാൻ പാടുള്ളൂ. കാരക്ക ഒന്നാംതരം ഒരു അപ്പറ്റൈസർ ആണ് അത് വളരെ നല്ലതും ആണ്.
പ്രാതൽ വെടിയുന്ന ഒരു മനുഷ്യന് രക്തപിത്തം, വിവിധതരം അൾസറുകൾ ഇവ മൂലം മരണം വരെ സംഭവിക്കാമെന്ന് ആയുർവ്വേദം പറയുന്നു. അതുപോലെ റമദാനിൽ ഏറ്റവും പ്രധമമായ സുന്നത്തുകളിൽ ഒന്നാണ് അത്താഴം . അതുകൊണ്ട് യാതൊരു കാരണവശാലും അത്താഴം വെടിഞ്ഞു കൊണ്ട് ഒരാൾ പോലും നോമ്പ് എടുക്കാൻ പാടില്ല . അത് നോമ്പ് കൊണടുള്ള ആരോഗ്യഗുണത്തേക്കാൾ ഏറെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് മനസിലാക്കുക.
ഒരു നോമ്പുകാരനെ സംബന്ധിച്ചിടത്തോളം അവന്റെ ദഹനശക്തി വളരെ കുറവായിരിക്കും . ലഘുആഹാരം മാത്രമേ അവൻ കഴിക്കാൻ പാടുള്ളൂ. എണ്ണയിൽ മുക്കിപൊരിച്ചതായ യാതൊരു സാധനങ്ങളും കഴിക്കാൻ പാടില്ല .അതുപോലെ ഇറച്ചിവിഭവങ്ങൾ ഒരു കാരണവശാലും കഴിക്കാൻ പാടില്ല .എപ്പോഴും ഉചിതമായത് ജീരകക്കഞ്ഞി അല്ലെങ്കിൽ കഞ്ഞി എന്നിവ ആയിരിക്കും. പെട്ടന്ന് ദഹിക്കുന്നതും ദഹനരസത്തെ വർദ്ധിപ്പിക്കുന്നതുമായ സാധനങ്ങൾ ആണ് എപ്പോഴും നല്ലത്. അതുപോലെ കഴിക്കാൻ പറ്റാവുന്ന മറ്റൊന്നാണ് തൈരിൽ ഇട്ടുവെച്ച ചോറ്. ചോറ് പെെട്ടന്ന് ദഹിക്കുന്ന സാധനം ആയതുകൊണ്ട് കഴിക്കുന്നതിൽ തെറ്റില്ല.
ഒരു നോമ്പുകാരൻറ ഭക്ഷണ ശേഷം അവന്റെ ദഹനം നടക്കാൻ ഒരുപാട് സമയം എടുക്കും അതുകൊണ്ടാണ് രാത്രികാലങ്ങളിലെ നിന്നുകൊണ്ടുളള നമസ്കാരം അവന് ഉചിതമാവുന്നത്. അജീർണ്ണത്തിനു ഏറ്റവും നല്ല ചികിത്സാരീതി എക്സർസൈസ് ആണ്. നമസ്കാരവും ഒരു വിധത്തിൽ ഒരു എക്സർസൈസ് ആണ്. അതുകൊണ്ടാണ് രാത്രികാലങ്ങളിൽ നമസ്കരിക്കാൻ പറയുന്നത്. ഒരാൾ ഒരു മാസത്തിൽ എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിക്കുന്ന ഒരു ജീവിതചര്യ ആണ് നോമ്പ് . ദേഹത്തിൽ കഴിഞ്ഞ പതിനൊന്ന് മാസം കൊണ്ട് അടിഞ്ഞു കൂടിയ വിഷാംശങ്ങൾ പുറം തള്ളാനുള്ള ഒരു രീതി ആണ് നോമ്പ് .പക്ഷേ ആ നോമ്പിനെ ഇന്ന് ജനങ്ങൾ വളരെ മോശമായ രീതിയിൽ ഉപയോഗിച്ചുകൊണ്ട് അതായത് ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം ഉപയോഗിച്ചുകൊണ്ട് നോമ്പുകൊണ്ട് ഉപകാരത്തേക്കാൾ ഏറെ ഉപദ്രവങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ട് ചിന്തിക്കുക, എന്നിട്ട് നോമ്പ് നോമ്പിന്റെതായ രീതിയിൽ നോറ്റ് അതിെൻറ വിജയം നേടാൻ ശ്രമിക്കുക.

കടപ്പാട്: ഡോക്ടര്‍ അന്സില്‍ & ഉമ്മർ ഗുരുക്കൾ

പാരമ്പര്യ ചികിത്സയുടെ പ്രചരണാർത്ഥം വൈദ്യശാല & വനിതാ വൈദ്യശാല വാട്ട്‌സ്അപ്പ് ഗ്രൂപ്പ്

വൈദ്യശാല വാട്ട്‌സ്അപ്പ് നമ്പർ : +971554485169

വൈദ്യശാല ഫേസ്ബുക്ക്‌ ഗ്രൂപ്പ്‌ : https://www.facebook.com/groups/1474997479477758/

വൈദ്യശാല ഫേസ്ബുക്ക്‌ പേജ്
: https://www.facebook.com/vaidhyasala/ .⁠⁠⁠⁠

വനിതാ വൈദ്യശാല ഫെയിസ്ബുക്ക് ഗ്രൂപ്പ്‌

https://www.facebook.com/groups/998208340268537/

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL