Search

കരള്‍

കരൾ ശുദ്ധിയാക്കാൻ
ലിവർ എന്നാൽ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ്. ഹാർട്ട് പോലും ലിവറിന്റെ മുന്നിൽ നിസ്സാരനാണ്. ലിവറിനു ആരോഗ്യം കുറയുമ്പോഴാണ് ഒരുപാട് രോഗങ്ങൾ ശരീരത്തെ ആക്രമിക്കുന്നത്. വിരുധാഹാരവും ...വിഷം നിറഞ്ഞതും ,മായം കലർന്നതുമായ ഭക്ഷണങ്ങളും , മദ്യവുമാണ് ലിവറിനെ നശിപ്പിക്കുന്നത്. ഒരുപാട് വിധത്തിൽ ലിവർ തന്റെ അനാരോഗ്യം അറിയിക്കും . എന്നിട്ടും മനസ്സിലായില്ലെങ്കിൽ മഞ്ഞപ്പിത്തവും , ഫാറ്റി ലിവറുമായി വിവരം തരും. എന്നിട്ടും പൊറോട്ടയും , ഇറച്ചിക്കറിയും പോലുള്ള ഹെവി ഫുഡുമായി നിങ്ങൾ മുന്നോട്ടു പോകുകയാണെങ്കിൽ അത് ലിവർ സിറോസിസ് എന്ന മാരകമായ അവസ്ഥയിൽ കൊണ്ടെത്തിക്കും. ഫാറ്റി ലിവർ രണ്ടു തരമുണ്ട്. ആൽക്കഹോളിക് , നോണ് ആൽക്കഹോളിക് എന്നിവയാണിത്. മദ്യപാനം മൂലം വരുന്ന ഫാറ്റി ലിവർ മാരകമാണ് . ശ്രദ്ധിച്ചില്ലെങ്കിൽ വളരെ അപകടം ഉണ്ടാക്കും . ആഹാര ശൈലിയും , പ്രിസർവേറ്റീവ്സ് ചേർന്ന മരുന്നുകളുടെ ഉപയോഗവും കാരണമൊക്കെ സ്ത്രീകളിലോ , മദ്യപിക്കാത്ത പുരുഷന്മാരിലോ ഒക്കെ നോണ് ആൽക്കഹോളിക് ഫാറ്റി ലിവർ കണ്ടെന്നു വരാം. ഉടനെ വൈദ്യ സഹായം തേടുക . അലോപ്പതിയിലോ , ആയുർവേദത്തിലോ ലിവറിനെ രക്ഷിക്കാൻ മരുന്നില്ല . മാരകമായ അവസ്ഥയിൽ അവർക്ക് നിർദേശിക്കാനുള്ളത് ലിവർ ട്രാൻസ്പ്ലാന്റ് ചെയ്യുക എന്നത് മാത്രമാണ് . ഒരു ഗ്യാരണ്ടിയും ഇല്ലാത്ത ഈ ചികിത്സയുടെ ചെലവ് വെറും 65 ലക്ഷം രൂപ മാത്രമാണ് . പക്ഷെ ... നാട്ടു വൈദ്യത്തിൽ ഇതിനു മരുന്നുണ്ട്. ഓർഗാനിക് ഫുഡ് ആണ് ഏറ്റവും പ്രധാനപ്പെട്ട മരുന്ന് . ലിവർ പ്രോബ്ലം , ഹാർട്ട് പ്രോബ്ലം , കിഡ്നി, സ്കിൻ , കാൻസർ , മൈഗ്രേയിൻ എന്നിവക്കെല്ലാം പ്രധാന ഔഷധം വിഷമില്ലാത്ത ആഹാരമാണ് . 

 

കരൾ ശുദ്ധിയാക്കാൻ 

 1. വെളുത്ത ആവണക്കിന്റെ തളിരില 
 2. കൂവളത്തിന്റെയില 
 3. നിലംപരണ്ട (ചെറുപുള്ളടി ) 
 4. കുപ്പമേനി ( പൂച്ച മയക്കി )  
 5. കയ്യോന്നി
 6. കറുക
 7. ചെറൂള 
 8. മുക്കുറ്റി 
 9.  കീഴാർനെല്ലി 
 10. തുളസി 
 11. മുയൽചെവിയൻ 
 12. മണിതക്കാളി 
 13. കൊടകൻ (മുത്തിൾ )
 14. പച്ച മഞ്ഞൾ 
 15. ജീരകം 
എന്നിവ 10 ഗ്രാം വീതം എടുത്ത് വെവ്വേറെ അരച്ച് ഒന്നിച്ചു ചേർത്ത് അര ഗ്രാം അന്നഭേരി സിന്ദൂരം ചേർത്ത് ദിവസേന  2 നേരം വെറും വയറ്റിൽ കഴിക്കുക . ഇത് നിങ്ങളുടെ കരളിനെ ശുദ്ധമാക്കും.

 
കടപ്പാട്
സുരേഷ് amps
ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

കരള്‍ രോഗം (ലിവര്‍ സിറോസിസ്)

കരളിനെ സംരക്ഷിക്കുന്നതില്‍ ഏറ്റവും പ്രധാനമായ പങ്ക് വഹിക്കുന്ന ഒരു സസ്യമാണ് കരളകം, ഈശ്വര മൂലി എന്നൊക്കെ വിളിക്കുക്ക സസ്യം.

കരള്‍ രോഗം (ലിവര്‍ സിറോസിസ്)

കരള്‍ രോഗം ഉണ്ടാവാന്‍ പ്രധാന കാരണം നമ്മുടെ ശരീരത്തില്‍ കെട്ടി കിടക്കുന്ന ദുഷിച്ച വായു ആണ്. ദുഷിച്ച വായു പുറത്തു കളയാന്‍ നല്ലവണ്ണം ഒച്ച വച്ചാല്‍ മതി. രാവിലെ എഴുന്നേറ്റാല്‍ ഉച്ചത്തില്‍ ശബ്ദം പുറപെടുവിക്കുക (മന്ത്രങ്ങള്‍ ചൊല്ലുക, പാട്ട് പാടുക, ഒച്ചയുണ്ടാകുക etc…)

കരള്‍ രോഗം വരാതിരിക്കാന്‍ / വന്നാല്‍ (പുതിയ കരളിനു)

- രാവിലെ കുറഞ്ഞത് ഒന്നര ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം.

- മണി തക്കാളി സമൂലം അരച്ച് നീര് കുടിയ്ക്കുക.

- മണി തക്കാളിയുടെ ഇല തോരന്‍ ഉണ്ടാക്കി തിന്നുക.

- കുപ്പ മേനിയുടെ ഇല, മാണി തക്കാളി കറി ഉണ്ടാക്കി ഉപയോഗിക്കുക.

- പൂവരത്തിയുടെ പഴുത്ത ഇല (മഞ്ഞ കളറുള്ളതു)കഴിയ്ക്കാം.

- പൂവരത്തി യുടെ വേരും പഴുത്ത ഇലയും, കുപ്പമേനിയുടെ ഇല, മണി തക്കാളി എന്നിവ ഉണക്കി പൊടിച്ചു ത്രിഫല ചൂര്ണത്തില്‍ ചേര്‍ത്ത് 3 നേരം ശുദ്ധമായ പച്ച വെള്ളത്തില്‍ കലക്കി കുടിക്കുക.

- ത്രിഫലയില്‍ മണി തക്കാളി ഉണക്കി പൊടിച്ചു ചേര്‍ത്ത് കഴിയ്ക്കുക.

കടപ്പാട്:

അനില്‍വൈദ്യർ 

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

കരള്‍ രോഗം (ലിവര്‍ സിറോസിസ്)

എന്താണ് കരള്‍ രോഗം അഥവാ ലിവര്‍ സിറോസിസ്?

കരള്‍ രോഗം (ലിവര്‍ സിറോസിസ്)

കരളകം എന്ന ചെടിയുടെ ഇല ലിവര്‍ സിറോസിസ് രോഗത്തിന് നല്ല ഒരു ഔഷധമാണ്.

ഈ ചെടി പളനി, വയനാട് പ്രദേശങ്ങളില്‍ മാത്രമാണ് കണ്ടു വരുന്നത്. രോഗിയുടെ അവസ്ഥ / രോഗത്തിന്റെ തീവ്രത മനസിലാക്കി വ്യത്യസ്ഥ രീതിയില്‍ രോഗിയില്‍ പ്രയോഗിക്കുകയാണ് വേണ്ടത്. വൈദ്യന്റെ അനുഭവ ജ്ഞാനമാണ് പ്രധാനം.

 

 


കടപ്പാട്:

തോമസ്‌ വൈദ്യന്‍

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL