Search

കൊളസ്ട്രോൾ

 കൊഴുപ്പ് കുറക്കാൻ, തൂക്കം കുറയാൻ 

-------------------

ഒരു ചെറുനാരങ്ങ നാലു കഷണമാക്കി കട്ട് ചെയ്ത് ഒരു ഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിച്ച് അരഗ്ലാസാക്ക് വറ്റിക്കുക. ആറിക്കഴിഞ്ഞാൽ നന്നായി തിരുമ്മിക്കൂട്ടി കുരു മാറ്റിയശേഷം അത് പല്ലിൽ തൊടാത്ത വിധത്തിൽ വായിൽ ഒഴിച്ചു കുടിക്കുക.

(പല്ലിൽ തൊടീച്ചാൽ പല്ലു പുളിപ്പ് അനുഭവപ്പെടാം. അതിനാൽ പല്ലിൽ തൊടീക്കാതെ നേരിട്ട് അണ്ണാക്കിലേക്ക് ഒഴിച്ചുകുടിച്ചാൽ മതി).

കാലത്ത് വെറുംവയറ്റിലാണ് ഇത് കഴിക്കേണ്ടത്.

വൃക്കരോഗികൾ ഇതുപയോഗിക്കാൻ പാടില്ല.

ശരീരത്തിൽ നിന്ന് അഴുക്കുകൾ മാറുകയും കൊഴുപ്പ് കുറയുകയും ചെയ്യും. മൂന്നു മാസത്തെ പ്രയോഗം കൊണ്ട് പത്തുകിലോ വരെ തൂക്കം കുറയും.

കടപ്പാട് : സംഗീത് വൈദ്യര്‍ -  ഫോൺ: 0091 94 46 01 03 66 വൈദ്യശാല കൂട്ടായ്മ

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്. 

ട്രൈഗ്ലിസറൈഡ് കൂടുതലാകകൊണ്ട് ശരീരത്തിൽ രൂപം കൊള്ളുന്ന വേദനയുള്ള കൊച്ചുമുഴകൾ ഇല്ലാതാകാൻ മരുന്ന്

ഒരു ജാതിപത്രി, ഒരു പിടി കറിവേപ്പിലഒരു ചെറിയ കഷ്ണം പച്ചമഞ്ഞൾ ഇവ അരച്ച് 10 ദിവസം  കാലത്ത് കഴിക്കുകമുഴകളെല്ലാം അപ്രത്യക്ഷമാകും.

വർദ്ധിച്ച ട്രൈഗ്ലിസറൈഡിന്: (190-നു മുകളിലാണെങ്കിൽ മാത്രം )

അഞ്ച് ഇതളുള്ള ചുവന്ന ചെമ്പരത്തിയുടെ അഞ്ച് മൊട്ട് അരച്ച് അരി കഴുകുന്ന അഞ്ചാമത്തെയൊ

കടപ്പാട് : സംഗീത് വൈദ്യര്‍ - വൈദ്യശാല കൂട്ടായ്മ

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

കൊളസ്ട്രോള്‍

കൊളസ്ട്രോള്‍ എന്ന രോഗത്തിന് നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിനും വളരെ പ്രാധാന്യമുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാൻ ചില വഴികള്‍:- 

വറുത്തതും, പൊരിച്ചതും, അതുപോലെ എണ്ണമയം കൂടുതല്‍ ഉള്ളതുമായ ഭക്ഷണ പദാർത്ഥങ്ങൾ ,ബേക്കറി ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക.

ശരീരം നല്ലവണ്ണം വിയര്‍ക്കും വിധം കായികാധ്വാനം ചെയ്യുക.

കഴിയുമെങ്കില്‍ ദിവസവും രാവിലെ ചെരുനാരങ്ങ നീരും തേനും  കഴിയ്ക്കുക

=കരിങ്ങാലി വെള്ളം കുടിയ്ക്കുക .  

=50 ഗ്രാം നാടന്‍ തെങ്ങിന്‍റെ വേര് നല്ലവണ്ണം കഴുകി ശുചിയാക്കി കൊത്തി നുറുക്കി രണ്ടു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച്‌ അര ഗ്ലാസാക്കി വറ്റിച്ച കഷായം രണ്ടു നേരമാക്കി ദിവസവും സേവിയ്ക്കുക.

=ത്രികടു (ചുക്ക്, തിപ്പല്ലി, കുരുമുളക്) ചൂര്‍ണ്ണം തേനില്‍ ചാലിച്ച്  കഴിയ്ക്കുക.

=കറിവേപ്പിലയും, ചിരട്ട തല്ലിപോട്ടിച്ചതും ഇട്ട വെള്ളം കൊളസ്ട്രോള്‍ കുറയാനും ശരീരം മെലിയാനും നല്ലതാണ്.

കടപ്പാട്:

ഷൈന്‍ വൈദ്യര്‍.

RKV - 52

27/06/2016

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

കൊളസ്ട്രോൾ
___________________________
കാ‍ന്താരി മുളക്-6 എണ്ണം
ഇഞ്ചി- ഒരു കഷ്ണം
കറിവേപ്പില-രണ്ട് കതിർ
പുതിനയില- മൂന്ന് കതിർ
വെളുത്തുള്ളി- 7 എണ്ണം

എന്നിവ 4 ഗ്ലാസ്‌ വെള്ളത്തിൽ തിളപ്പിച്ചു മൂന്ന് ഗ്ലാസ് ആക്കി ദിവസം മുഴുവൻ കുടിക്കുക. എല്ലാ ദിവസവും കാലത്തും വൈകീട്ടും ചെരുപ്പിടാതെ അര മണിക്കൂർ മണ്ണിൽ നടക്കുക..

ഗൾഫ്‌ മേഖലയിൽ ജീവിക്കുന്നവർ കുടിവെള്ളത്തിൽ പുതിയിനയും രാസവസ്തുക്കളില്ലാത്ത കറിവേപ്പിലയും ഇട്ട് തിളപ്പിച്ചുകുടിക്കുന്നതാണ് നല്ലതെന്നും സുരേഷ് വൈദ്യർ ഉപദേശിക്കുന്നു

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL