Search

മൈഗ്രൈൻ

മൈഗ്രേയ്ൻ /ചെന്നിക്കുത്ത് ആയുർവേദത്തിൽ ഫലപ്രദമായ ചികിത്സയുണ്ട്


Related image

തലയോട്ടിയുടെ പകുതിഭാഗത്തെ ബാധിക്കുന്നതിനാല്ആയുര്വേദത്തില് "അര്ധാവഭേദകം' എന്നും ഗ്രീക്കില്"ഹെമിക്രേനിയ' എന്നും മൈഗ്രേന് അറിയപ്പെടുന്നു.

🔔 *കാരണങ്ങള്*🔔
ശാരീരികവും മാനസികവും സാമൂഹികവുമായ ഒട്ടേറെ കാരണങ്ങളാല് മൈഗ്രേന് ഉണ്ടാകാം. വിവിധ കാരണങ്ങളാല്തലച്ചോറിലെയും തലയോട്ടിയിലെയും രക്തക്കുഴലുകള്ക്കുണ്ടാകുന്ന സങ്കോചവികാസമാണ് മൈഗ്രേന് പ്രധാനമായും വഴിയൊരുക്കുന്നത്. മസ്തിഷ്കത്തിലെ ചില ഭാഗങ്ങളിലെ ഘടനാപരമായ മാറ്റം, വീക്കം, ചിലയിനം രാസപദാര്ഥങ്ങളുടെ അഭാവം ഇവയും മൈഗ്രേന് ഇടയാക്കും. മിക്കപ്പോഴും നെറ്റിയുടെ ഒരുവശത്തുനിന്നാണ് വേദന തുടങ്ങുക. ക്രമേണ ഇത് മറുവശത്തേക്കും തലയുടെ പിന്ഭാഗത്തേക്കുമൊക്കെ വ്യാപിക്കാന് തുടങ്ങും.

വിങ്ങലോടുകൂടിയ വേദന മൈഗ്രേന്റെ പ്രത്യേകതകയാണ്. തലയുടെയോ ശരീരത്തിന്റെയോ ചലനങ്ങള്പോലും വേദന കൂട്ടാറുണ്ട്. "കൊടിഞ്ഞി', "ചെന്നിക്കുത്ത്' എന്നീ പേരുകളും മൈഗ്രേനുണ്ട്.

🔔 *ലക്ഷണങ്ങള്*
ദിവസങ്ങളോ ആഴ്ചകളോ ഇടവിട്ടുണ്ടാകുന്ന ശക്തമായ തലവേദന. തലയുടെ വശങ്ങളില് വിങ്ങലുള്ള വേദനയോടെയാണ് മിക്കവരിലും മൈഗ്രേന് തുടങ്ങുക. ഈ ഭാഗത്ത് രക്തക്കുഴലുകള് ശക്തമായി തുടിക്കുന്നത് സ്പര്ശിച്ചറിയാനാകും. ചിലരില് കണ്ണിന് ചുറ്റുമായാണ് വേദന തുടങ്ങുക. ഏതാനും സമയംകൊണ്ട് തലവേദന ശക്തിപ്രാപിക്കും. ഇരുണ്ട മുറിയില് കിടക്കാന് താല്പര്യം, ഓക്കാനം, ഛര്ദി എന്നിവയും കാണാറുണ്ട്.

📍 അസമയത്തും അധികമായും കഴിക്കുന്ന ഭക്ഷണം, മസാല കൂടിയ ഭക്ഷണങ്ങള്
📍അധിക വ്യായാമം.
📍മാനസികസമ്മര്ദം.
📍അധികമായ ലൈംഗികവേഴ്ച.
📍മദ്യപാനം, പുകവലി.
📍മലമൂത്രവിസര്ജനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് ഇവയും മൈഗ്രേന് ഇടയാക്കും.

 *സവിശേഷ ലക്ഷണങ്ങള്*

🔺 തലയുടെ ഒരുവശത്ത് മാത്രമായി വിങ്ങുന്ന തരത്തിലുള്ള വേദന.
🔺 വെളിച്ചം കാണുകയോ ശബ്ദം കേള്ക്കുകയോ ചെയ്യുമ്പോള്കൂടുന്ന തലവേദന .
🔺 ഛര്ദി, ഓക്കാനം.
🔺 ഉറങ്ങി എഴുന്നേല്ക്കുമ്പോള് തലവേദനയ്ക്ക് ആശ്വാസം.
🔔 തലവേദന ഉണ്ടാകുന്നതിന് മണിക്കൂറുകളോ ദിവസങ്ങളോ മുമ്പ് മൈഗ്രേന് വരാന് സാധ്യതയുണ്ടെന്നതിന്റെ സൂചനയായി 60 ശതമാനം പേര്ക്കും വിവിധ ലക്ഷണങ്ങള്അനുഭവപ്പെടാറുണ്ട്.

🔶 വിഷാദം.
🔶 വിഭ്രാന്തി.
🔶 ഭക്ഷണത്തോട് അമിത താല്പ്പര്യം.
🔶 ഉല്കണ്ഠ, തളര്ച്ച, 
🔶 അമിതഭാരം തുടങ്ങിയ ലക്ഷണങ്ങള് ഇവര്ക്കുണ്ടാകും.

🔔 *തലവേദനയ്ക്കു മുമ്പ് ഏകദേശം ഒരുമണിക്കൂറോളം നീണ്ടുനില്ക്കുന്ന ലക്ഷണങ്ങൾ.* 
🔶 കാഴ്ചയുമായി ബന്ധപ്പെട്ട വ്യതിയാനങ്ങളാണ് കൂടുതലായും കാണപ്പെടുക.

🚩 കണ്ണിന്റെ മുന്നില് വെള്ളിവെളിച്ചം, പ്രകാശവലയം, കറുത്തപൊട്ട്, മൂടല്, ചിലന്തിവലയിലൂടെ നോക്കുന്നതുപോലെ തോന്നുക, കോട്ടകള്പോലെയുള്ള പ്രകാശം, നിറഭേദങ്ങള്, ഒരുവശത്തെ ശേഷി കുറയല് തുടങ്ങിയ ലക്ഷണങ്ങളാണ് പ്രധാനമായും കാണുക. സാധാരണയായി ഇത്തരം ലക്ഷണങ്ങളുണ്ടാകുന്ന വശത്തിന്റെ എതിര്വശത്തായാണ് മൈഗ്രേന് ഉണ്ടാവുക.

🚩 ഇരുട്ട് ഇഷ്ടപ്പെടുക, അന്തര്മുഖത്വം, ദേഷ്യം തുടങ്ങിയ സ്വഭാവസവിശേഷതകളും ഇവര്ക്കുണ്ടാകും. 
🚩 തലവേദനയ്ക്കൊപ്പം സങ്കീര്ണമായ രോഗലക്ഷണങ്ങള്പ്രകടമാകുന്ന മൈഗ്രേന് കുട്ടികള്, സ്ത്രീകള് എന്നിവരില്കൂടുതലായിരിക്കും.
🚩 സംസാരത്തില് കുഴച്ചില്, ബാലന്സ് ഇല്ലാതിരിക്കുക, കാഴ്ച മങ്ങുക, പെരുപ്പ്, ബോധക്ഷയം ഇവയും ഉണ്ടാകാറുണ്ട്.

🚩കുട്ടികളില് തലവേദന പ്രകടമാകാതെ തന്നെ മൈഗ്രേന്വരാം. ഇടയ്ക്കിടെയുള്ള വയറുവേദന, ഛര്ദി, നടക്കുമ്പോള്ബാലന്സ് നഷ്ടപ്പെടുക, ശരീരത്തിന്റെ ഒരുഭാഗത്ത് മാത്രമായുള്ള തളര്ച്ച ഇവ മൈഗ്രേന്റെ സൂചനകളാണ്.

🔔 *സ്ത്രീകളും മൈഗ്രേനും*

സ്ത്രൈണ ഹോര്മോണുകളുടെ ഏറ്റക്കുറച്ചിലാണ് സ്ത്രീകളില് കൂടുതലായും മൈഗ്രേന് ഇടയാക്കുന്നത്്. ആര്ത്തവത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില് പലരിലും തലവേദന കൂടുതലായിരിക്കും. ആര്ത്തവ വിരാമത്തോടനുബന്ധിച്ച് മൈഗ്രേന് പൊതുവെ കുറയുമെങ്കിലും ചിലരില് വേദനയുടെ കാഠിന്യം കൂടിവരാറുണ്ട്.

🔔 *മൈഗ്രേനും ഉദ്ദീപനഘടകങ്ങളും*

🚩 ചിട്ടയില്ലാത്ത ഉറക്കം, കൂടുതല് ഉറക്കം, ഉച്ചയുറക്കം, ഉറക്കത്തിന്റെ തുടര്ച്ച നഷ്ടമാകുക ഇവ മൈഗ്രേന്തീവ്രമാകാന് കാരണമാകാറുണ്ട്. 
🚩 അസഹ്യമായ ചൂട്, അതിശൈത്യം, കടല്നിരപ്പില്നിന്ന് ഉയര്ന്ന സ്ഥലം തുടങ്ങിയവയും ചിലരില് മൈഗ്രേന്ഉദ്ദീപനമാകുന്നുണ്ട്.
🚩 വാഹനങ്ങളില് യാത്രചെയ്യുമ്പോള് വായിക്കുക, കാഴ്ചപ്രശ്നമുള്ളവര് കണ്ണടയില്ലാതെ വായിക്കുക, കംപ്യൂട്ടര്മോണിറ്ററിലെ കടുത്ത പ്രകാശം കൂടുതല് ഏല്ക്കുക ഇവയും മൈഗ്രേന് സാധ്യത കൂട്ടാറുണ്ട്.
🚩 പുകവലി, മദ്യപാനം ഇവ മൈഗ്രേന് കൂട്ടും.

🍀 *ചികിത്സ* 🍀

🍃 വിവിധ തരത്തിലുള്ള ഔഷധങ്ങള്.
🍃 പ്രകൃതി ഭക്ഷണ ശീലം, ദിനചര്യയില് ആരോഗ്യപരമായ മാറ്റങ്ങള്.
🍃 മുക്കുറ്റി അരച്ച് നെറ്റിയുടെ പാര്ശ്വങ്ങളില് പുരട്ടുന്നതും, പൂവാംകുരുന്നില നീര് തലയില് തളംവയ്ക്കുന്നതും വേദന കുറയ്ക്കും.
🍃 ഉഴുന്നു വേവിച്ച് പാലില് ചേര്ത്ത് രാത്രിയില് കഴിക്കുക.
🍃 ജീരകം ചേര്ത്ത് പാല് കാച്ചിക്കുടിക്കുക.
🍃 ചുക്ക് അരച്ച് നെറ്റിയില് പുരട്ടുക.
🍃 ഇഞ്ചി ചേര്ത്ത കട്ടന്ചായ കുടിക്കുക. (വേദനയ്ക്കും വീക്കത്തിനും കാരണമാകുന്ന പ്രോസ്റ്റാഗ്ലാന്ഡിനുകളുടെ അമിത ഉല്പ്പാദനത്തെ തടഞ്ഞാണ് ഇഞ്ചി മൈഗ്രേന് വേദന കുറയ്ക്കുന്നത്).
🍃 ജാതിക്ക ഉരച്ച് നെറ്റിയില് പുരട്ടുക എന്നിവ മൈഗ്രേന്വേദനയ്ക്ക് ആശ്വാസമേകാറുണ്ട്.

🍀🍀🍀ഒൗഷധങ്ങള്ക്കൊപ്പം സ്നേഹപാനം, സ്വേദനം, നസ്യം, തളം, ശിരോവസ്തി, ലേപനം, വസ്തി ഇവ അവസ്ഥാനുസരണം നല്കുന്നത് മികച്ച ഫലം തരും. ഉചിതമായ തൈലങ്ങള്തലയിലും ഉപയോഗിക്കുക. 🍀🍀🍀
യോഗ, ധ്യാനം, വിഷ്വൽ റിലാക്സേഷൻ, സൈക്കോ തെറാപ്പി തുടങ്ങിയവയും ഏറെ ഫലപ്രദമാണ്.

Courtesy 
*Acharya*

🍀🍀🍀🍀🍀🍀🍀🍀
കൂടുതൽ വിവരങ്ങൾക്കും, ഫലപ്രദമായ ചികിത്സയ്ക്കും ബന്ധപ്പെടുക :
🍀 *ആയുർമഠം*🍀
*പുതിയേടത്ത് ആശ്രമം*
*ഉള്ളിയേരി*
*കോഴിക്കോട്*
*PH: 9061699666*
*9447010199*
🌱🌱🌱🌱🌱🌱🌱🌱
🔴🔴🔴🔴

കോപ്പി ചെയ്തത് 

https://www.facebook.com/groups/828476277287197/permalink/1534081220060029/

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL