Search

കൃമി ശല്യത്തിന്

കൃമി ശല്യത്തിന്

കുറച്ചു കറിവേപ്പില സ്വല്‍പ്പം മഞ്ഞള്‍ ചേര്‍ത്ത് അരച്ചിട്ട് കൊടുത്താല്‍ നല്ലതായിരിക്കും


ആഴ്ചയില്‍ 2, 3 ദിവസമെങ്കിലും നല്ല കറയുള്ള പപ്പായ (കറമൂസ) തോരന്‍ വച്ച് കഴിക്കുക. ചേന കൊണ്ട് കാളന്‍ ഉണ്ടാക്കി കഴിക്കുന്നതും നല്ലതാണ്. കറമൂസ, കറിവേപ്പില, കടുക്, സ്വല്‍പ്പം മഞ്ഞളും കൂട്ടി അരച്ച് ഒരു ഉണ്ട പോലെയാക്കി ആഴ്ചയില്‍ ഒരു ദിവസം കഴിക്കുക” (ഒരു ഗൃഹ ഔഷധം എന്ന രീതിയില്‍ കഴിയ്ക്കുക).

കുട്ടികളില്‍ കൃമി ശല്യത്തിന് :-

മലദ്വാരത്തിനു വെളിച്ചെണ്ണ പുരട്ടി കൊടുക്കുക,നഖം വെട്ടി കൊടുക്കുക, കൃമി ശല്യത്തിന് അലോപ്പതി മരുന്ന് കഴിയുന്നതും ഒഴിവാക്കുക. ആഹാരത്തില്‍ മഞ്ഞള്‍ ധാരാളം ഉള്‍പെടുത്താന്‍ ശ്രമിക്കുക. മാംസം അധികം കഴിക്കരുത്. ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്പായി മധുരം കഴിയ്ക്കാൻ  പാടില്ല.

കടപ്പാട്:

നൌഷാദ് വൈദ്യര്‍

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL