Search

വായ്‌പുണ്ണ്

വായില്‍ പുണ്ണ്

 

ആയൂര്‍വേദത്തെ സംബന്ധിച്ചെടുത്തോളം രോഗത്തെയല്ല ചികിത്സിക്കുന്നത് രോഗിയെയാണ്. ആയൂര്‍വേദ ആചാര്യന്മാര്‍ വിശ്വസിക്കുന്നത് എല്ലാവിധ രോഗങ്ങളും ഉണ്ടാവുന്നത് രോഗിയുടെ ജീവിതചര്യകളില്‍ ഉണ്ടാവുന്ന മാറ്റങ്ങളിക്കൂടിയാണ്. ഭക്ഷണക്രമത്തില്‍ വരുത്തേണ്ട മാറ്റങ്ങളാണ് രോഗിക്ക് കൊടുക്കുന്ന പ്രാഥമിക ചികിത്സ. ഒരു ആയുര്‍വേദ ഡോക്ടര്‍ മരുന്നുകള്‍ പറഞ്ഞുകൊടുന്നതിനു മുന്നേ രോഗി പാലിക്കേണ്ട ഭക്ഷണ ക്രമീകരണത്തെ കുറിച്ചാണ് ആദ്യം പറഞ്ഞുകൊടുക്കുക.

 Image result for mouth ulcer

    വായില്‍ പുണ്ണ് വരാനുള്ള പ്രധാന കാരണം അവരുടെ ദഹനം ശരിയായ രീതിയില്‍ നടക്കാത്തതു മൂലമാണ്. രോഗി പ്രധാനമായും ഗ്യാസിന്‍റെ അസുഖമുണ്ടോ എന്ന് ശ്രദ്ധിക്കണം. സസ്യാഹാരങ്ങള്‍ ധാരാളം കഴിക്കുക. പ്രധാനമായും നാരുകള്‍ അടങ്ങിയ / പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പെടുത്തുക. ഉപ്പ്, പുളി, എരിവ്, മാംസാഹാരം എന്നിവ കഴിയുന്നതും ഒഴിവാക്കുക. വെള്ളം ധാരാളം കുടികുക.

 

    നിലവില്‍ രണ്ടു തരത്തിലുള്ള വായില്‍ പുണ്ണാണുള്ളത്. വേദനയോട് കൂടിയതും, വേദനയില്ലാത്തതും. വേദനയില്ലാത്ത വായില്‍ പുണ്ണ് അതീവ അപകടകാരിയാണ്. അത് ഉള്ളിലെ /  ആമാശയത്തിലെ, കുടലിലെ കാന്‍സറിനു കാരണമാവും. അല്ലെങ്കില്‍ അത്തരം അസുഖത്തിന്‍റെ ലക്ഷണമാകും, തുടക്കമാവും.

 

    വായില്‍ പുണ്ണ് വരാനുള്ള പ്രധാന കാരണം പലർക്കും പലതാകാം. ചിലര്‍ക്കത് പാരമ്പര്യം ആയിരിക്കും. മാനസിക പിരിമുറുക്കം ഉണ്ടാവുന്നവര്‍ക്ക് വായില്‍ പുണ്ണ് വരാം. മാസമുറ സമയത്ത് വായില്‍ പുണ്ണ് വരാം, പ്രായപൂര്‍ത്തിയാവുന്ന സമയത്ത് വരാം. ഭക്ഷണരീതിയിലുള്ള വ്യതിയാനം വായില്‍ പുണ്ണ് വരാനുള്ള മറ്റൊരു കാരണമാണ്. നമ്മള്‍ ഉപയോഗിക്കുന്ന ബ്രഷ് വായില്‍ പുണ്ണ് വരാനുള്ള വേറൊരു കാരണമാണ്. വായില്‍ പുണ്ണ് ഉള്ളവര്‍ മൃദു ബ്രെഷ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ആല്‍ക്കഹോളിന്‍റെ അളവ് ശരീരത്തില്‍ അധികമായാല്‍, കെമിക്കലിന്‍റെ ഉപയോഗം, ഹോര്‍മോണ്‍ വ്യതിയാനം, herpes simplex virus, മുതലായവമൂലവും വായ്പുണ്ണ് വരാം.

 

വായ്പുണ്ണ് വന്നാല്‍ ഉപ്പ്, എരിവ്, പുളി (മോര്, തൈര്, അച്ചാര്‍), മദ്യം, ചായ, പുകയില, പപ്പായ എന്നിവ പരമാവധി ഒഴിവാക്കുക. ത്രിഫല കഷായം ഉണ്ടാക്കി രാത്രി കവിള്‍ കൊള്ളുക. പേര, നെല്ലിക്ക, മൈലാഞ്ചി എന്നിവയുടെ ഇലകള്‍ കഷായം വച്ച് കാവിള്‍ കൊള്ളുക. ആയുര്‍വേദത്തില്‍ അഭായാരിഷ്ടം വായ്‌പുണ്ണിന് നല്ല ഒരു മരുന്നാണ്. അതുപോലെ കതിരാദി ഗുളികയും.

 

കടപ്പാട്:

ഡോ. അന്‍സില്‍ ഏറമംഗലത്ത്

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL