Search

മുടി കൊഴിച്ചിൽ

ഇന്ദ്രലുപ്തം(Alopecia)
ഫംഗസ് മൂലം മുടി പൊഴിയുന്നതിന് കേരളത്തിലെ പാരബര്യ നാട്ടു വൈദ്യം ചെയ്യുന്ന രീതി

1,സവാള അരിഞ്ഞു ഉരസുക
2,വെളുത്തുള്ളി രണ്ടായി മുറിച്ച് മുടി കൊഴിയുന്ന ഭാഗത്ത് തേയ്ക്കുക
3,എരിക്കെണ്ണ തേച്ച് നല്ല ഫലം കിട്ടിയവർ ഉണ്ട്
4,ചെറിയ ഉള്ളി ---- ( ചുവന്നുള്ളി) വട്ടം മുറിച്ച് മുടി പോയ ഭാഗം ശെരിക്ക് ഉരച്ച് തേക്കുക . 3 ദിവസം കൊണ്ട് മാറും .ഒരു മാസം കഴിയുമ്പോൾ മുടി വരുകയുള്ളു
5,ഫംഗൽ കാരണ മുള്ള വട്ടത്തിൽ മുടി കൊഴിയുന്നതിനു പാവൽ ഇല നീര് പുരട്ടിയാൽ ചിലരിൽ പ്രയോജനം കണ്ടിട്ടുണ്ട്
6,ആവലിന്റെ തളിരില ഉരസുക
7,മുടി പോയ സ്ഥലത്ത് തേരകത്തിന്റെ ഇല കൊണ്ട് ഉരച്ചതിനു ശേഷം ചുവന്നുള്ളി മുറിച്ച് തേക്കുക 
8,ഇളം പപ്പായയുടെ കറ പുരട്ടി വേഗത്തിൽ മാറ്റിയ രീതി യും നമ്മുടെ നാട്ടുവൈദ്യത്തിൽ ഉണ്ട്
9, ഉമ്മത്തിന്റെ ഇല ചെറുനാരങ്ങാനീരിൽ ഉരച്ചു മുടിപോവുന്നിടത്ത് പുരട്ടുക.
10,നീർ വാളൻ എന്ന ചെറു മരത്തിന്റെ ഇല ചുരുട്ടി വട്ടത്തിൽ മുറിച്ച് മുടി പോയ ഭാഗത്ത്‌ ഉരസുക 
11,പെരിക്കിലത്തിന്റെ ഇല തേച്ച് ഫംഗൽ മാറ്റം ,വൈദ്യ യുക്തി അനുസരിച്ച് രോഗിയുടെ അവസ്ഥക്ക് അനുസരിച്ച് വൈദ്യർ ആണ് തീരുമാനിക്കുക 
12,തേരകത്തിന്റെ ഇല കൊണ്ട് ഉരസിയ ശേഷം (അരം ഉള്ള ഇല, തേരകത്തിന്റെ ഉണങ്ങിയ ഇലയാണ് പണ്ട് കാലത്തെ ആശാരിമാർ തടി യിലുണ്ടാക്കിയ ഉരുപ്പടിക്കൽ മിനുസമുള്ളതാക്കാൻ ഉപയോഗിച്ചിരുന്ന സാന്റ് പേപ്പർ ) ആനക്കൊമ്പ് മഷിയാക്കി ഉപയോഗിച്ചാൽ അവിടെ ഉണ്ടായിട്ടുള്ള അണുക്കൽ നശിച്ച് മുടി വേഗത്തിൽ വളരും, (മുടി വളരാൻ ഏറ്റവും ശ്രേഷ്ഠമാണ് ആനക്കൊമ്പ് മഷി )ഇന്ന് അത്തരത്തിൽ വിഷമമുള്ള കാര്യമാണ്, ആവിൽ മരത്തിന്റെ തളിരില പറിച്ചെടുത്ത് ആവണക്കെണ്ണ പുരട്ടി വെള്ളത്തിലിട്ട് ചെറുതായൊന്ന് തിളയ്ക്കുമ്പോ എടുത്ത് വെള്ളമെല്ലാം വാർന്ന് കളഞ്ഞ് അരച്ച് അതിന്റെ പത്തിൽ ഒരംശം വെണ്ണയും ചേർത്ത് മുടി കൊഴിഞ്ഞ ടിഞ്ഞിട്ടാൽ വേഗം മുടി മുളച്ച് തുടങ്ങും 
( ഇത് പൊള്ളൽ ഉണ്ടാക്കുന്നതാണ് മിതമായേ ഉപയോഗിയ്ക്കാവു)
13, പന്തത്തൈലം നല്ലതാണ് .
കടുക്, ദേവതാരം, എള്ളെണ്ണ ചേർത്ത്
പന്തത്തൈലം ഉണ്ടാക്കുന്ന വിധം : ദേവതാരവും കടുകും ചേര്‍ത്ത് ചതച്ച് പന്തമായി കിഴി കെട്ടുക. എള്ളെണ്ണ ഒഴിച്ച് പന്തം കത്തിക്കുക. പന്തം കത്തിത്തീരും വരെ എള്ളെണ്ണ ഒഴിച്ചുകൊണ്ടിരിക്കണം. പന്തം കത്തിത്തീരുമ്പോള്‍ നിര്‍ത്തുക.
14,പ്ലാച്ചാണ അരിക്കാടിയില്‍ അരച്ച് ഇട്ടൽ ചിലരിൽ ഫലം കണ്ടിട്ടുണ്ട് .
15, കടല്‍ നാക്ക് ആണ് നല്ലത്
16,കരിം ജീരകം അരച്ച് നാരങ്ങാ നീരിൽ ഇട്ടാൽ മറ്റ് ഭാഗങ്ങളിൽ പടരുന്നത് തടഞ്ഞ് രോഗ സൗഖ്യം തരും
17,പച്ച കർപ്പൂരം വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുക നല്ലതാണ് 
18,ഉമ്മത്തിന്റെ ഇല ചെറുനാരങ്ങനീരിൽ കല്ലിൽ വെച്ചരച്ച് പേസ്റ്റ് തലയിലൊ ഉപദ്രവമുള്ള ഭാങ്ങളിൽ പുരട്ടി അരമണിക്കൃർ കഴിഞ്ഞു കഴുകീ കളയുക .
7 ദിവസം തുടർച്ചയായി ചെയ്യുക ഫലം ലഭിക്കും
19, നിലബാന ചെടി ഫംഗസിന് നല്ലതാണ് തലയിലെ താരനും ശമിക്കും. 
20,തലയിലെമുടി വട്ടത്തിൽ കൊഴിഞ്ഞു പോകുന്നതിനു (അലോപേഷ്യ)നെല്ലി മരത്തിന്റെ കൊമ്പിലെ മുഴകൾ പൊളിച്ചാൽ ഒരു പുഴു പോലുള്ളതിനെ കാണാം. . അതിനെ തേച്ചു പിടിപ്പിക്കുക നന്നായി കുറച്ചു ദിവസം ആവർത്തിക്കുക ആദിവാസി ചികത്സാരീതിയാണ് .ഒരു വിപരീത ഫംഗസ് പ്രയോഗിച്ച് ഉള്ള രീതി
21 ,ആറ്റങ്ങ /ആട്ടങ്ങ കുരു ആട്ടി എണ്ണ തേച്ചാൽ മുടി വരികയും കറുപ്പുനിറം വരികയും ചെയ്യും ,ഫംഗസ് വരില്ല തമിഴ് നാട്ടിലും നമ്മുടെ ആദിവാസി ചികത്സയിലും കാണപ്പെടുന്നു
22, കുന്നി കുരു തേനിൽ അരച്ചിട്ടാലും ഫംഗസ് മൂലം മുടി പോകുന്നതിന് നല്ലത് .
23 ,കാട്ട് ചേമ്പ് ഉരച്ചാണ് ഞങ്ങൾ വയനാട്ടിൽ മാറ്റുക
24, ഏലാദി കേരം മുടിയിൽ ഫംഗൽ വരാതെ സംരക്ഷിക്കും 
25, നീല ഉമ്മത്തിന്റെ കായ് ഉരച്ച് തേച്ച് അര മണിക്കൂർ കഴിഞ്ഞ് ചെറിയ ഉള്ളി കൊണ്ട് ഉരച്ചാൽ സൗഖ്യം ലഭിക്കും
26,പത്തു ചെറുനാരക കുരു അഞ്ചു കുരുമുളക് ചേർത്ത് അരച്ച് പുരട്ടുക
27,തലയിൽ വട്ടത്തിൽ മുടി പോകുന്ന രോഗത്തിന് (ഇന്ദ്ര ലുപ്തം) അരളിയുടെ ഇല (നീര് ) ഇട്ടു കാച്ചിയ എണ്ണ ദിവസവും തൊട്ടു വക്കുക .മുടി പൊടിച്ചു വരുന്നത് കാണാം.

ഇവ കേരളത്തിൽ നില നിന്നിരുന്ന നാട്ടു ചികത്സയാണ് . നിങ്ങളുടെ നാട്ടിൽ ലഭിക്കുന്ന മരുന്ന് കൾ ആണ് ,
ഓരോ നാട്ടിലും എട്ത്ത് അവിടെ ഉള്ള നാട്ട് വൈദ്യർ ചെയ്യുക . 
തൊട്ട് അടുത്ത് ഉള്ള പാരബര്യ നാട്ട് വൈദ്യരെ കണ്ട് വൈദ്യ യുക്തിയിൽ നിർദ്ദേശിക്കുന്നത് മാത്രം സ്വീകരിക്കുക.
സംശയം ഉണ്ടങ്കിൽ വിളിക്കുക
കടപ്പാട്

രാജേഷ് വൈദ്യർ
9446891254

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL