Search

ചർമ്മം

അരിമ്പാറ കളയാൻ.

 

ചുവന്നുള്ളി മുറിച്ചെടുത്ത് അരിമ്പാറയുള്ളിടത്ത് ഏഴെട്ടു ദിവസം തുടർച്ചയായി ഉരച്ചുകൊടുത്താൽ അരിമ്പാറ ഇല്ലാതാകും.

 

കടപ്പാട്:  സംഗീത് വൈദ്യര്‍ -  വൈദ്യശാല കൂട്ടായ്മ

 

ചുണങ്ങിന്

വൻ തകരയുടെ ഇല മോരിലരച്ച് ചുണങ്ങുള്ള ഭാഗത്ത് ഇടുക. രണ്ടു ദിവസം കഴിഞ്ഞ് ഇപ്രാകാരം വീണ്ടും ചെയ്യുക. രണ്ടു പ്രാവശ്യം ഇപ്രകാരം ചെയ്യുന്നതോടെ ചുണങ്ങ് പൂർണ്ണമായും മാറിക്കിട്ടും.

 

കടപ്പാട് : സംഗീത് വൈദ്യര്‍ - വൈദ്യശാല കൂട്ടായ്മ

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

ചര്‍മ്മ രോഗങ്ങള്‍.

ശരീരത്തിലെ ഏറ്റവും വലുതും മാറ്റി കൊണ്ടിരിക്കുന്നതുമായ അവയവമാണ് ചര്‍മ്മം ബാഹ്യ ലോകവുമായി നിരന്തരസമ്പര്‍ക്കമുളളതിനാല്‍ വിവിധതരം രോഗങ്ങളിതിനെ ബാധിക്കാറുണ്ട് ശരീരത്തിലടിഞ ദുഷ്ടുകളും ചര്‍മ്മ രോഗങ്ങള്‍ക്ക് കാരണമാകുന്നു. മുഖക്കുരു.മുതല്‍ സോറിയാസിസ് വരെ നീളുന്നതാണ് ചര്‍മ്മ രോഗങ്ങള്‍.

= ചര്‍മ്മരോഗങ്ങളില്‍ ചെയ്യാവുന്ന ഒറ്റമൂലികകള്‍.

= ആടലോടകത്തളിര്‍ പച്ചമഞളരച്ചിടുക.

= അശോകപ്പൂവ് എണ്ണകാച്ചി പുരട്ടുക.

= കരിന്തകരയില മോരിലരച്ച് പുരട്ടുക.

= എരിക്കിലയരച്ച് ഒരുദിവസം വെച്ചിരുന്നതില്‍ തേങ്ങാപാലില്‍ എണ്ണയുണ്ടാക്കി ഗന്ധകം പൊടിച്ചിട്ട് തേക്കുക (ചൊറികളില്‍).

= കടുക്ക കത്തിച്ച ചാരം വെണ്ണ ചേര്‍ത്ത് പുരട്ടുക.

= നറുനീണ്ടിവേര് കഷായം വെച്ച് പാലും തേനും ചേര്‍ത്ത് കഴിക്കുക.

= ചെറുനാരങ്ങ നീരില്‍ കുറന്തോട്ടി വേരരച്ച് പുരട്ടുക.

തുടങ്ങിയവ ചെയ്യാം.

വിദഗ്ദ്ധ ചികില്‍സ ആവശ്യമെങ്കില്‍ വൈദ്യന്മാരെ സമീപിക്കാന്‍ മടിക്കരുത്..പല രോഗങ്ങളും ശാരീരികാവസ്ഥകളുമായി ഗാഢ ബന്ധമുള്ളതിനാല്‍ അതില്‍ വ്യതിയാനം വരുത്താതെ രോഗം വിട്ടുപോകില്ല. ഒരു വൈദ്യന് ഇക്കാര്യത്തില്‍ സഹായിക്കാനാകും

 

 

കടപ്പാട്: റഷീദ് വൈദ്യർ .

 RKV COPY 27

പരുവിന്

 

ആവണക്കിന്‍ കറയും ചുള്ളാമ്പും ചാലിച്ച് ചുറ്റും പുരട്ടുക

 

കടപ്പാട്: തോമസ്‌ വൈദ്യർ  

RKV COPY 11

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

Page 1 of 3

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL