വിട്ടുമാറാത്ത ചുമക്ക്
അഞ്ചു മുക്കുറ്റി സമൂലവും 5 കുരുമുളകും ചേർത്തരച്ച് മൂന്നാഴ്ച്ച അടുപ്പിച്ച് കഴിക്കുക.
പഴുക്കമടലിന്റെ കടഭാഗം എട്ടിഞ്ച് നീളത്തിൽ മുറിച്ചെടുത്ത് അതിന്റെ വഴുകയൊക്കെ ചെത്തിക്കളഞ്ഞ്
സ്പോഞ്ച് പോലെയുള്ള ഭാഗം മാത്രം എടുക്കുക. അത് അപ്പച്ചെമ്പിനകത്ത് വെച്ച് ആവി കയറ്റിയശേഷം ഒന്ന് ചതച്ചാൽ നീര് കിട്ടും. അൽപ്പം ജീരകം വറുത്ത് പൊടിച്ചെടുത്ത് അതിൽ ചേർക്കുക. ഒരു സ്പൂൺ കൽക്കണ്ടം പൊടിച്ചതും ചേർക്കുക. ഇത് ദിവസം മൂന്നു നേരം വീതം 10 ദിവസം തുടർച്ചയായി കഴിക്കുക.
ഏറെ നാൾ കഫക്കെട്ടോ ചുമയോ ബാധിക്കാതിരിക്കാൻ ഫലപ്രദമായ ഉത്തമ ഔഷധമാണിത്. കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാം. ഇൻഫെക്ഷൻ മാറാൻ വളരെ നല്ലതാണ്. ശ്വാസകോശത്തെ ബാധിച്ച് ന്യൂമോണിയയുടെ വക്കത്തെത്തിയ ഇൻഫെക്ഷൻ പോലും ഇതുകൊണ്ട് ശമിക്കും.
കടപ്പാട്:
സംഗീത് വൈദ്യര് - വൈദ്യശാല കൂട്ടായ്മ
ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.