Search

കാലുകള്‍

ഉപ്പൂറ്റി വേദനക്ക് 

കാലിൽ തൈലം പുരട്ടി വെക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് സിമന്റ് തറയിൽ ചിരട്ടകത്തിച്ച് അതിന്റെ കനലുകൾ അവിടെ നിന്ന് ചൂലുകൊണ്ട് തൂത്തുമാറ്റിയ ശേഷം ആ ചൂട് തറയിൽ ആര്യവേപ്പിന്റെ ഇലവിരിച്ച് അതിന്മേൽ വേദനയുള്ള കാൽ കൊണ്ട് ചവിട്ടി ചൂട് കൊള്ളിക്കുക. ഇപ്രകാരം ദിവസം 2 നേരം 7 ദിവസം ചെയ്താൽ വേദന ഇല്ലാതാകും.
വാതസംബന്ധമായും എല്ലുവളരൽ കൊണ്ടും ഒക്കെ കാലിന്റെ ഉപ്പൂറ്റിയിൽ ഉണ്ടാകുന്ന വേദനക്ക് നല്ല പരിഹാരമാണിത്. കൈയും ഇപ്രകാരം ചൂട് കൊള്ളിക്കാവുന്നതാണ്
.

കടപ്പാട്:

സംഗീത് വൈദ്യര്‍ - വൈദ്യശാല കൂട്ടായ്മ

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

കാൽ പാദം വെടിച്ചുകീറുന്നതിന് 

നിലമ്പരണ്ട സമൂലം 100 ഗ്രാം കഴുകി വൃത്തിയാക്കിയെടുത്തതും തേൻ മെഴുകും ചേർത്ത് 250 മില്ലി വെളിച്ചെണ്ണയിൽ കാച്ചിയെടുക്കുക. ആറിക്കഴിയുമ്പോൾ ചില്ലുകൽപ്പിയിലാക്കി വെക്കുക. കശുമാവിന്റെ തോൽ ഇട്ട് വെന്ത വെള്ളം ഉപയോഗിച്ച് കാൽ വൃത്തിയായി കഴുകിയശേഷം ഈ എണ്ണ കാലിന്റെ പൊട്ടിയ ഭാഗങ്ങളിലെല്ലാം ദിവസം രണ്ടുനേരം പുരട്ടുക.

യുറിക്ക് ആസിഡ് Uric acid

= കറയുള്ള പപ്പായ തൊലിയോട് കൂടി കഷ്ണങ്ങൾ ആക്കി തലേ ദിവസം വെള്ളത്തിൽ ഇട്ടു വെള്ളം കുടിക്കാം . അല്ലെങ്കിൽ തിളപ്പിച്ച്‌ കുടിക്കുകയും ചെയ്യാം .

=  പ്പാർസലി ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക

= റെഡ് മീറ്റ്‌ ചിക്കെൻ മത്തി ഷെൽ ഉള്ള ഞണ്ട് കൊഞ്ച് തുടങ്ങിയവ ഒഴിവാക്കണം

കടപ്പാട്: വൈദ്യശാല

RKV COPY 44

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

മന്തിന്

കയ്യോന്നിയുടെ ഇല നല്ലെണ്ണയില്‍ അരച്ച് പുരട്ടുക

കടപ്പാട്: തോമസ്‌ വൈദ്യർ  

RKV COPY 11

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

ഉപ്പൂറ്റി വിള്ളൽ

പലര്ക്കും ഉള്ള ഒരു പ്രശ്നം ആണ് ഉപ്പൂറ്റി വിള്ളൽ. ഒരു വല്ലാത്ത പ്രശ്നം തന്നെ ആണിത്. ലളിതമായ ഒരു ഒറ്റമൂലി കൊണ്ട് മാറ്റിയെടുക്കവുന്ന ഒരു പ്രശ്നമാണിത്

100gm ഉണക്കനെല്ലിക്ക 1 ഗ്ലാസ്  കഞ്ഞിവെള്ളത്തില് വേവിച്ചു കുറുക്കി എടുക്കുക. അത് ഉരുട്ടി കൈവെള്ളയില് പരത്തി നെറുകയില് തളം വയ്ക്കുക.

1 മണികൂര് നേരം ഇരികണം. പിന്നീട് രാസ്നാദി ചൂര്നം നെരുകില് ഇടുക. 7 ദിവസം ആവര്ത്തിക്കുക. ശമനം കിട്ടും.

കടപ്പാട്: രജ്ജു വൈദ്യർ

RKV COPY - 42

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

Page 1 of 2

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL