Search

കുട്ടികള്‍ക്ക്

ഭക്ഷണം കഴിക്കാൻ താല്പര്യമില്ലാത്ത കുട്ടികൾക്ക്

മുസ്താരിഷ്ടം, പിപ്പല്ല്യാസവം മിക്സ് ചെയ്ത് 5 വയസ്സിനു താഴെയുള്ള കുട്ടിക്കാണെങ്ക്ഗിൽ 5  മില്ലി വീതം 3 നേരം ഭക്ഷണശേഷം  കൊടുക്കുക.(5 വയസ്സിനു മുകളിൽ 10 മില്ലി) അഷ്ടചൂർണ്ണം ഒരു ചെറിയ ടീസ്പൂൺ 5 വയസ്സിനു താഴെയുള്ള കുട്ടിക്കാണെങ്ക്ഗിൽ

മുലപ്പാല്‍ വര്‍ദ്ധിക്കാന്‍.

മുലയൂട്ടുന്ന അമ്മമാരില്‍ നിന്ന് പലപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന പരിദേവനമാണ് കുഞിന് വിശപ്പുമാറാന്‍ പാകത്തില്‍ പാലുണ്ടാകുന്നില്ല എന്നത്. പലപ്പോഴും ഈ പരാതി വെറുമൊരു വേവലാതിയില്‍ നിന്ന് വരുന്നതാകാം. എന്നാല്‍ സിസെറിയന്‍ പോലുള്ള അവസരത്തില്‍  ധാരാളം ആന്‍റിബയോട്ടിക്കുകള്‍ കഴിച്ചവരില്‍ ഇതൊരു യാഥാര്‍ത്യമായും അനുഭവപ്പെടാറുണ്ട്. ഇവരും സ്ഥിരമായി മുലയൂട്ടാന്‍ തുടങ്ങിയാല്‍ പാലുണ്ടാകും പാലിന്‍റെ അപര്യാപ്തത പരിഹരിക്കാന്‍ പ്രകൃതി തന്നെ വഴികണ്ടെത്തും. താഴെ പറയുന്നവ മൂലയൂട്ടല്‍ കാലത്ത് ശീലമാക്കിയാല്‍ ക്ഷീര വര്‍ധനയെ സഹായിക്കും.

= മുരിങ്ങയില നാളികേരം ചേര്‍ത്ത് സേവിക്കുക

= ചെറുപയര്‍ സൂപ്പ്.

= പാല്‍മുതുക്കിന്‍ കിഴങ്ങ് പാലില്‍ ചേര്‍ത്ത് സേവിക്കുക

= ഉലുവയും പയറും തേങ്ങയും ചേര്‍ത്ത കഞ്ഞി.

= കൊട്ടതേങ്ങയും എള്ളും ചേര്‍ന്ന അരിയുണ്ട.

= അമുക്കുരപ്പൊടി തേങ്ങാപാലില്‍.

ഇവയില്‍ സൗകര്യ പ്രദമായതേത് കഴിച്ചാലും മുലപ്പാലു വര്‍ധിക്കും മടിയും അങ്കലാപ്പുമൊഴിവാക്കി കുഞുങ്ങളെ മുലയൂട്ടുക. പ്രകൃതി അവരുടെ പോഷണത്തിനും പ്രതിരോധത്തിനുമായി ഏല്പിച്ച ദൗത്യം നിറവേറ്റാതിരുന്നാല്‍ തിരിച്ചടിയുണ്ടാകുമെന്ന് ഓരോ അമ്മമാരും അറിയുക.

മുലയൂട്ടിയ അമ്മമാരില്‍ സൗന്ദര്യം വര്‍ധിക്കുന്നു. സ്തനകാന്സര്‍ പോലുള്ളവ തുലോം കുറവുമാണെന്നും പഠനങ്ങള്‍ പറയുന്നു.

കടപ്പാട്: റഷീദ് വൈദ്യർ

RKV COPY 31

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

പാലുണ്ണിക്ക്

ഇരട്ടിമധുരം കറുക എണ്ണ് ഇവ സമം നെയ്യില്‍ വറുത്ത് അരച്ച് കുഴമ്പാക്കി പുരട്ടുക

കടപ്പാട്: തോമസ്‌ വൈദ്യർ  

RKV COPY 11

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

കുട്ടികളില്‍ ഉണ്ടാകുന്ന വിര ശല്യത്തിന് 

വയമ്പ് വെള്ളത്തില്‍ തൊട്ടരച്ച് കൊടുക്കുക

കടപ്പാട്: തോമസ്‌ വൈദ്യർ  

RKV COPY 11

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

ശിശുക്കളുടെ  ശോധനകുറവിന്

ജനനം മുതൽ ശോധന കുറവുള്ള കുഞ്ഞുങ്ങളിൽ thyroid hormone അപാകതകളോ ദഹന വ്യവസ്ഥക്ക് രചനാ പരമോ ക്രിയാ പരമോ ആയി തകരാറുകളോ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

മുലപ്പാല് മാത്രം കുടിക്കുന്ന കുട്ടികൾക്കുണ്ടാകുന്ന ശോധനകുറവിന് അമ്മമാരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. അമ്മ കഴിക്കുന്ന ആഹാരത്തിനനസരിച്ചുള്ള മുലപ്പാലാണുണ്ടാവുക. ഉദഹരണത്തിന് വാതപ്രധാന മായ ആഹാരം കൊണ്ട് വാത ദൂഷിതമായ മുലപ്പാലുണ്ടാകും. അതുകൊണ്ട് അമ്മമാർ കൂടുതൽ ശ്രദ്ധിക്കുക. ഗ്യാസ് ഉള്ള ഭക്ഷണം കഴിച്ചാൽ പാലിലും ഗ്യാസ് ഉണ്ടാവും. ഗ്യാസ് ഉണ്ടാവാത്ത ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക, പരിപ്പ്, പയർ വർഗ്ഗങ്ങൾ പാകം ചെയ്യുമ്പോൾ അതിൽ ജീരകം, വെളുത്തുള്ളി ഇവ ഉൾപ്ടുത്തുക. അമ്മക്ക് ശോധന കുറവുണ്ടെങ്കിലും കുഞ്ഞിനെ അതു ബാധിക്കാം അതു കൊണ്ട് അമ്മ ധാരാളം വെള്ളം കുടിക്കുക. കൂടാതെ ശോധന ഉണ്ടാവാൻ സഹായിക്കുന്ന പച്ചക്കറികൾ ധാരാളം കഴിക്കുക. അതിൽ മുരിങ്ങയില, ചീര ഇവ കൂടുതലായി ഉൾപ്പെടുത്തുക. ശോധന കുറവുള്ള കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കൊടുത്ത് കഴിഞ്ഞ ശേഷം ¼ - ½ കപ്പ് ചെറു ചൂടുവെള്ളം കൊടുക്കന്നത് നല്ലതാണ്.

ഭക്ഷണം കൊടുക്കാൻ തുടങ്ങിയ കുഞ്ഞുങ്ങൾക്ക് ദിവസവും രണ്ടു നേരമെങ്കിലും ജ്യൂസ് (ഓറഞ്ച്, മുന്തിരിയോ) കൊടുക്കുക അല്ലങ്കിൽ  പഴവർഗ്ഗങ്ങൾ  പച്ചയായോ പച്ചക്കറികൾ വേവിച്ചോ ഉടച്ച്jകൊടുക്കാം. ചീര, ക്യാരറ്റ് മുതലായവ നല്ലതാണ്. അമിതമായി വേവാതിരിക്കാൻ ശ്രദ്ധിക്കണം. അത്തിപ്പഴം, പുളിയുള്ള ചെറുപഴം, തുടങ്ങി നാരുകൾ ധാരാളം  അsങ്ങിയ പഴവർഗ്ഗങ്ങൾ പ്രത്യേകിച്ച് വളരെ നല്ലതാണ്. അരിഭക്ഷണത്തേക്കാൾ ഗോതമ്പിന്റെ ഭക്ഷണം കൊടുക്കാൻ ശ്രദ്ധിക്കുക. കുറുക്കു കൊടുക്കുമ്പോൾ ഗോതമ്പിന്റെ അല്ലെങ്കിൽ റാഗിമുളപ്പിച്ച് ഉണക്കി പൊടിച്ചു കുറുക്കാക്കി കൊടുക്കാം. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ചെറു ചൂട് വെള്ളം ദിവസവും കൊടുക്കാൻ ശ്രമിക്കുക. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറഞ്ഞാലും കുഞ്ഞിനു ശോധന കുറയാം.

ഇവ കൊടുത്തിട്ടും വയറ്റിൽ നിന്നും സുഖമമായി പോവുന്നില്ലെങ്കിൽ ബ്രഹ്മി നീര് കുഞ്ഞിന്റെ പ്രായമനുസരിച്ചുള്ള dose - ൽ കൊടുക്കാം. ബ്രഹ്മി നീരും ഉണക്കമുന്തിരിനീരും കൊടുക്കാം.കറുത്ത ഉണക്ക മുന്തിരി കഴുകി വെള്ളത്തിലിട്ട് കുതിർത്ത് തിരുമ്മി പിഴിഞ്ഞ് കൊടുക്കാം അല്ലെങ്കിൽ Prunes (dry plums) ഇത് പോലെ കുതിർത്ത് തിരുമ്മി പിഴിഞ്ഞ് കൊടുക്കാം. സുന്നാമുക്കി ഇല, കറുത്ത ഉണക്കമുന്തിരി ഇവ കഷായമാക്കി രാവിലെ കൊടുക്കാം.തേങ്ങാപ്പാൽ ശോധന ഉണ്ടാകാൻ നല്ലതാണ്.

ദിവസങ്ങളായി ശോധന ഇല്ലെങ്കിൽ വെറ്റിലയുടെ ഞെട്ട് ആവണക്കെണ്ണയിൽ മുക്കി കുറച്ചു സമയം മലദ്വാരത്തിൽ വെച്ചു തിരിച്ചെടുക്കാം. അല്ലെങ്കിൽ ഗ്ലിസറിൻ സപ്പോസിട്ടറി ഉള്ളിലേക്ക് വെച്ചു കൊടുക്കുക. അതിന് ശേഷം മേൽ പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിച്ച്  ശോധന ഉണ്ടാക്കാൻ ശ്രദ്ധിക്കുക,

കടപ്പാട്: ഡോ. റജീന നവാസ്

RKV COPY - 36

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL