Search

മൂക്കില്‍ ദശ

മൂക്കില്‍ ദശ 

 

അര കിലോ ശുദ്ധമായ വെളിച്ചെണ്ണ അടുപ്പത്ത് വെച്ച് നന്നായി തിളച്ചുപൊങ്ങിവരുമ്പോൾ അട്ടക്കരി അഥവാ ഇല്ലനക്കരി 100 ഗ്രാം അതിൽ ചേർത്ത്

2 മിനിട്ട് കൂടി ചൂടാക്കുക. തീയിൽ നിന്ന് മാറ്റിയ എണ്ണ ചൂടാറിയാൽ ഊറ്റിയെടുക്കുക. ഇല്ലനക്കരിയിൽ നിന്നുള്ള എണ്ണകൂടി ഊറ്റി അരിച്ചെടുത്ത് കുപ്പിയിലാക്കിവെക്കുക. അതിൽ നിന്ന് ഓരോ തുള്ളി വീതം മൂക്കിൽ ഇറ്റിക്കുക. ഈ എണ്ണ രാവിലെത്തന്നെ (കാശോളംഉള്ളംകയ്യിടുത്ത് നിറുകയിൽ വെക്കുകയും ചെയ്യുക. ഒരു മണിക്കൂറെങ്കിലും എണ്ണ തലയിലിരിക്കണം. മൂക്കിൽ ഇറ്റിക്കേണ്ടത് നന്നായി അരിച്ച് ഇല്ലനക്കരി നിശ്ശേഷം മാറ്റിയ എണ്ണയായിരിക്കണം എന്നത് പ്രധാനമാണ്.  ഒരു മാസം ഇങ്ങനെ ചെയ്താൽ മൂക്കിലെ ദശ വളർച്ച നിലക്കുകയും ഉണ്ടായത് പോകുകയും ചെയ്യും. കഷ്ടി ഒരു മാസം ഇപ്രകാരം ചെയ്യുമ്പോൾ മൂക്ക് ചീറ്റുന്നതുവഴിയോ മറ്റോ മൂക്കിലെ ദശ പറിഞ്ഞു പോകുന്നതാണ്. പിന്നീട് ദശ വളരുകയുമില്ല

 


നസ്യം വൈദ്യ സഹായത്തോടെ മാത്രം ചെയ്യുക . അല്ലെങ്കില്‍ പരിചയമുള്ള ആരെങ്കിലും അടുത്ത് ഉണ്ടെന്നു ഉറപ്പു വരുത്തുക
 

കടപ്പാട് : സംഗീത് വൈദ്യര്‍ - വൈദ്യശാല കൂട്ടായ്മ
Call +91 94460 10366

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL