Search

സ്തനങ്ങൾ

മുലപ്പാൽ വർദ്ധിക്കാൻ.



 

ഒരു പിടി നിലക്കടല രാത്രി വെള്ളത്തിലിട്ടു വെക്കുക. കാലത്ത് അതിന്റെ തൊലികളഞ്ഞ് മിക്സിയിൽ ഇട്ട് കൽക്കണ്ടവും ചേർത്ത് അടിച്ചെടുക്കുക. ഈ കുഴമ്പ് അമ്മമാർ കഴിച്ചാൽ മുലപ്പാൽ വർദ്ധിക്കും.

 

 

 

 

 

 

 

 

അല്ലെങ്കിൽ:

 

 

200 ഗ്രാം അമുക്കുരം കൊത്തിയരിഞ്ഞത് 200 മില്ലിപാലിൽ പുഴുങ്ങുക. പാൽ വറ്റുമ്പോൾ വീണ്ടും 200 മില്ലി പാലൊഴിച്ച് പുഴുങ്ങുക. ഇത്തരത്തിൽ 4 തവണ ആവർത്തിക്കുക. അനന്തരം നിഴലിലോ വെയിലത്തോ വെച്ച് ഉണക്കിയെടുക്കുക. അത് പൊടിച്ചെടുത്ത് രണ്ടുനേരം 10 ഗ്രാം വീതം പാലിൽ തിളപ്പിച്ച് പഞ്ചസാര ചേർത്ത് കഴിക്കുക.

(അമുക്കുരം വാങ്ങുമ്പോൾ ഒടിച്ചുനോക്കുക. ഒടിയുന്നത് വാങ്ങുക. ഒടിയാത്തതിന് പൊടി കുറവായിരിക്കും)


അല്ലെങ്കിൽ:

 

 

അൽപ്പം ഉണക്കമുന്തിരി രാത്രി വെള്ളത്തിലിട്ടുവെക്കുക. പിറ്റേ ദിവസം രാവിലെ അത് ഞരടിപ്പിഴിഞ്ഞ് അൽപ്പം കൽക്കണം ചേർത്ത് കഴിക്കുക. ഉച്ചക്ക് ഊണിനുശേഷം 4 പച്ചനെല്ലിക്ക ചവച്ചരച്ച് കഴിക്കുക. വൈകുന്നേരം ഒരു സ്പൂൺ തൃഫല ഒരു സ്പൂൺ തേനിൽ (ചെറുതേൻ ഉത്തമം) ചാലിച്ച് കഴിക്കുക

 

 

കടപ്പാട്:

സംഗീത് വൈദ്യര്‍ - വൈദ്യശാല കൂട്ടായ്മ

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

 

മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന്

 

ഉള്ളിചതച്ചതും,തേങ്ങയും ചേര്‍ത്ത് കഞ്ഞിവച്ച് കുടിക്കുക

 

കടപ്പാട് : തോമസ്‌ വൈദ്യര്‍

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

 

 

സ്തനഭംഗിക്ക്

ധാരാളം പ്രോടീന്‍ കൂടുതലുള്ള വസ്തുകള്‍ ഭക്ഷണത്തില്‍ ഉള്‍പെടുത്തുക. ബദാം, അണ്ടിപരിപ്പ്, മുന്തിരി, മുതലായവ. അതുപോലെതന്നെ ധാരാളം നിലക്കടല, എള്ള് മുതലായവയും  കഴിക്കുന്നത് നല്ലതാണ്. ആട്ടിറച്ചി കഴിക്കുന്നതും ഫലം ചെയ്യും. ശരീര പുഷ്ട്ടിയാണ് ഇവയുടെ ഉപയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ആശ്വഗന്ധം, എള്ള് എന്നിവ അരച്ച് സ്തനത്തിന്റെ താഴെ വച്ചുകെട്ടുക. അശ്വഗന്ധാദി തൈലംകൊണ്ട് നല്ലവണ്ണം മസ്സാജ് ചെയ്യുക. ദിവസവും ശുദ്ധിചെയ്ത അശ്വഗന്ധ ചൂര്‍ണ്ണം പാലില്‍ കലക്കി കുടിക്കുക.

കടപ്പാട്:

ഷൈന്‍  വൈദ്യര്‍.

RKV - 51

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

സ്തനത്തില്‍ ഉണ്ടാവുന്ന മുറിവിന്  (മുത്തശ്ശി വൈദ്യം)

സ്ത്രീകളുടെ സ്തനത്തിന്മേൽ ഉണ്ടാവുന്ന ചെറിയ മുറിവുകള്‍ക്ക് പരിഹാരമായി നമുക്ക് തന്നെ വീട്ടില്‍ചെയ്യാൻ  പറ്റുന്ന  ഒരു മരുന്ന്:-

50 ഗ്രാം കറുകപാല തൊലി 50 ഗ്രാം നെയ്യില്‍ മൂപ്പിച്ച് അരച്ച് കുഴമ്പ്  രൂപത്തിലാക്കി മുറിവുള്ള ഭാഗത്ത് പുരട്ടിയാല്‍ എളുപ്പം മാറ്റാവുന്നതാണ്.

ഒരു വൈദ്യനെ കാണാനുള്ള ലജ്ജ കാരണം പലപ്പോഴും അവര്‍ രഹസ്യമാക്കി വെക്കുകയാണ് പതിവ്, മടിയാണ് പ്രധാന കാരണം. ഇതിനു ഒരു പരിഹാരമാണ് മുകളില്‍ പറഞ്ഞ മരുന്ന്.

കടപ്പാട്:

നൌഷാദ് വൈദ്യര്‍

RKV - 29

 ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

 

സ്തനഭംഗിക്ക്

ധാരാളം പ്രോട്ടീൻ  കൂടുതലുള്ള വസ്തുകള്‍ ഭക്ഷണത്തില്‍ ഉള്‍പെടുത്തുക. ബദാം, അണ്ടിപരിപ്പ്, മുന്തിരി, മുതലായവ. അതുപോലെതന്നെ ധാരാളം നിലക്കടല, എള്ള് മുതലായവയും  കഴിക്കുന്നത് നല്ലതാണ്. ആട്ടിറച്ചി കഴിക്കുന്നതും ഫലം ചെയ്യും. ശരീര പുഷ്ട്ടിയാണ് ഇവയുടെ ഉപയോഗം കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ശ്വഗന്ധം, എള്ള് എന്നിവ അരച്ച് സ്തനത്തിന്റെ താഴെ വച്ചുകെട്ടുക. അശ്വഗന്ധാദി തൈലംകൊണ്ട് നല്ലവണ്ണം മസ്സാജ് ചെയ്യുക. ദിവസവും ശുദ്ധിചെയ്ത അശ്വഗന്ധ ചൂര്‍ണ്ണം പാലില്‍ കലക്കി കുടിക്കുക.

കടപ്പാട്:

ഷൈന്‍  വൈദ്യര്‍.

RKV - 51

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.6

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL