Search

ലൈംഗികം

വാജീകരണ ഔഷധക്കൂട്ട്

സുഹൃത്തുക്കളെ ,ഒരു വർഷം മുൻപ് നിങ്ങൾക്ക് വേണ്ടി വെളിപ്പെടുത്തിയ വാജീകരണ ഔഷധക്കൂട്ട് ,പലരുടെയും നിർബന്ധത്തിന് വഴങ്ങി വീണ്ടും പോസ്റ്റ് ചെയ്യുകയാണ്. ആവശ്യക്കാർ ഇത് പകർത്തി എഴുതി വെയ്ക്കുക.
ഗ്രൂപ്പിൽ കാണുന്നില്ല, ഗ്രൂപ്പ് തന്നെ കാണുന്നില്ല
എന്നൊക്കെ ഇനിയും പരിഭവം പറയാതെ, ആരെയും കണ്ണടച്ചുവിശ്വസിക്കാതെ, ആവശ്യമുള്ളവർ എഴുതി സൂക്ഷിക്കുക.
ഗ്രൂപ്പ് മുതലാളിമാരുടെ സ്വഭാവം മാറിയാൽ ചിലപ്പോൾ ഇതുപോലെ വീണ്ടും എഴുതേണ്ടി വരില്ലേ. അതുണ്ടാവാതിരിക്കണമെങ്കിൽ പറയുകയേ മാർഗ്ഗമുള്ളൂ,

മുരിങ്ങക്കായ പത്തെണ്ണം മുറിച്ച് ആവിയിൽ പുഴുങ്ങി, അകത്തുളള മാംസള ഭാഗവും കുരുവും ചുരണ്ടിയെടുത്ത് അരച്ച് വെക്കുക ,
പഴുത്തു തുടങ്ങാറായ രണ്ടു നേന്ത്രപ്പഴം തൊലിനീക്കി അരിഞ്ഞ് കുറച്ച് നെയ്യിൽ വഴറ്റിയ ശേഷം അരച്ച് വെക്കുക.

ഏലയ്ക്ക, തക്കോലം, ചുക്ക്, കുരുമുളക്, തൃപ്പലി, ജാതിക്ക, നാഗപ്പൂവ്, നിലപ്പനക്കിഴങ്ങ്, അമുക്കുരം, നായ്ക്കുരണ പരിപ്പ്, ഇവകൾ പത്ത് ഗ്രാം വീതം പൊടിച്ച് സൂക്ഷിക്കുക.

ഇരുന്നൂറ്റി അൻപത് ഗ്രാം കറുത്ത ഉണക്കമുന്തിരിയും, ഇരുന്നൂറ്റി അൻപത് ഗ്രാം ജീരകവും ,ഒരു കിലോഗ്രാം തെങ്ങിൻ ചക്കരയും, നാല് ലിറ്റർ വെളളം ചേർത്ത് തിളപ്പിച്ച് കുറുക്കി രണ്ട് ലിറ്ററായി പിഴിഞ്ഞരിച്ചത്,

ഓട്ടുരുളിയിൽ പകർന്ന് അടുപ്പേറ്റി, അരച്ച് വെച്ച മുരിങ്ങയും, പഴവും ചേർത്ത് തിളപ്പിച്ച് ശേഷം ചെറുതീയിൽ വറ്റിച്ച് ,കൈവിരലിൽ ഒട്ടിനിൽക്കുന്ന പാകത്തിൽ വാങ്ങി, നൂറ് ഗ്രാം പശുവിൻ നെയ്യ് ചേർത്തിളക്കി, പൊടിച്ചു സൂക്ഷിച്ചിരിക്കുന്ന മരുന്ന് വിതറി ഇളക്കി യോജിപ്പിച്ചു തണുത്തതിനു ശേഷം ,അൻപത് ഗ്രാം തേൻ ചേർത്ത് ഇളക്കി മുറുക്കി വെക്കുക.

ഒരു ടീസ്പൂൺ വീതം രാവിലെയും, രാത്രി ഭക്ഷണശേഷവും സേവിക്കുക,
ശരീര ശോഷം മാറ്റുവാനും, ലൈംഗിക വിരക്തി മാറ്റുവാനും, ശുക്ള വർദ്ധനവിനും, ഈ ലേഹം സേവിക്കുന്നത് നന്ന്.
പ്രമേഹ രോഗികൾ ഉപയോഗിക്കരുത് .

കടപ്പാട്

Suresh Vaidyar

സ്ത്രീകൾക്കുള്ള വെള്ളപോക്കെന്ന (leukorrhea ) അസുഖത്തിന് പരിഹാരം .

 

 

വെള്ളപോക്കുള്ളവരിൽ കാണുന്ന പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് മലബന്ധം.മലബന്ധം ഉണ്ടായാൽ ബ്ലഡ്‌ അശുദ്ധിയാകാനും ഇതുവഴി മനുഷ്യ ശരീരത്തിൽ പല രോഗങ്ങൾക്കും കാരണമാകാനും ഇടവരുന്നു. അത് കൊണ്ട് വെള്ളപോക്കുള്ളവർ രക്തശുദ്ധീകരണം നടത്തുകയും താഴെ പറയുന്നവ ദിനചര്യയായി തുടരുകയും ചെയ്‌താൽ വെള്ളപോക്ക് കുറയുന്നതായിരിക്കും.

 

1). സ്ത്രീകളുടെ ഗർഭപാത്ര സംബന്ധമായ എല്ലാ രോഗങ്ങൾക്കും ഒരു വലിയ കുട്ടകത്തിൽ വെള്ളം നിറച്ചു കാലു പുറത്തേക്ക് ഇട്ടു നാഭിവരെ മുങ്ങുന്ന രീതിയിൽ ഇരിക്കുന്നത് നല്ലതാണ്. തലയിൽ വെള്ളം നനച്ച തുണിയിടണം.ഇത് മുഖേന ഗർഭപാത്രത്തിന് തണുപ്പ്‌ കിട്ടുകയും, ശരീരം ചൂടാകാതിരിക്കാനും കാരണമാകുന്നു.

 

2). വെള്ളപോക്കുള്ള സ്ത്രീകൾക്ക് ദിവസം ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ്‌ കുടിക്കുന്നത് നല്ലതാണ്.

 

3). വേവിക്കാത്ത പഴങ്ങളും പച്ചക്കറികളും കഴിക്കുക. (വറുത്തതും, പൊരിച്ചതുമായ ചിപ്സ് പോലുള്ളവയും,മത്സ്യമാംസാദി ഭക്ഷണങ്ങളും ഉപേക്ഷിക്കുക). പൂവൻ പഴം, മുന്തിരി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ശരീരം തണുപ്പിക്കുന്നതിന് ആവശ്യമായ എല്ലാ ഭക്ഷണവും വെള്ളപോക്കുള്ളവർ കഴിക്കണം.

 

4). നഞ്ഞ തുണി വയറിന് ചുറ്റും കെട്ടുക

 

5). 25 ചെറൂളയിലയും, 15 തണ്ടോട് കൂടിയ കറുകയിലയും അരച്ച് കുമ്പളങ്ങ നീരിൽ വെറും വയറ്റിൽ കഴിക്കുക.

 

6).ചെറൂള,തഴുതാമ,കറുക എന്നിവ ഇട്ട് തിളപ്പിച്ച വെള്ളം ദിവസംമുഴുവൻ കുടിക്കുക.

 

(Note:- രക്തശുദ്ധീകരണത്തിന് ആദ്യ ദിവസം വയർ ഇളക്കണം, പിന്നീടുള്ള ദിവസങ്ങളിൽ രണ്ട് സ്പൂണ്‍ ത്രിഫല ചൂർണ്ണം ഇളം ചുടുവെള്ളത്തിൽ രാത്രി കിടക്കുന്നതിനു മുൻപ് കഴിക്കുക)

 

കടപ്പാട്:  മിനി സവ്യന്‍1).  നിലപ്പനക്കിഴങ്ങ്, ഞെരിഞ്ഞിൽ, ശതാവരിക്കിഴങ്ങ് ഇവ രണ്ടു കഴഞ്ചു വീതം എടുത്തു ചതച്ച് കിഴികെട്ടി ഉരിപാലിൽ രണ്ടു നാഴി വെള്ളം ചേർത്ത് അതിലിട്ടു കുറുക്കി പാലോളമാക്കി കിഴി പിഴിഞ്ഞുകളഞ്ഞ് രാത്രി കഴിക്കുക. സ്ത്രീകളിലെ വെള്ളപോക്ക് ശമിക്കും.

 

2).  ജീരകം, കൊത്തമല്ലി, നറുനീണ്ടിക്കിഴങ്ങ് എന്നിവ തുല്യ അളവിലെടുത്ത് അതേ അളവ് ശർക്കരയും ചേർത്തിടിച്ച് നെല്ലിക്കയുടെ വലുപ്പമുള്ള ഉരുളകളാക്കുക. ഇത് ഓരോ എണ്ണ വീതം രാവിലെയും വൈകുന്നേരവും പതിവായി കഴിച്ചാൽ വെള്ളപോക്ക് കുറയും.

 

3). ശതാവരിക്കിഴങ്ങിട്ട് പാൽ കാപ്പി പതിവായി കഴിച്ചാൽ സ്ത്രീരോഗങ്ങൾക്ക് ആശ്വാസം ലഭിക്കും.
ശതാവരിയെന്ന നാടൻ വയാഗ്ര
നാടൻ വയാഗ്രയാണ് ശതാവരിക്കിഴങ്ങെന്നു പറയാം. ഇതരച്ച് പാലിൽ കലക്കി കഴിച്ചാൽ ലൈംഗിക ഉണർവു ലഭിക്കും. വെള്ളപോക്കു പോലുള്ള സ്ത്രീജന്യമായ രോഗങ്ങൾ മാറ്റുന്നതോടൊപ്പം ലൈംഗികശേഷിയും വർധിപ്പിക്കുന്നു. 60 ഗ്രാം ശതാവരിക്കിഴങ്ങ് കഴുകി ചതച്ച് പശുവിൻ പാലിൽ പുഴുങ്ങി അരച്ച് പാൽ ചേർത്തു കഴിക്കുന്നത് ലൈംഗികതാൽപര്യം വർധിപ്പിക്കും. ശതാവരിക്കിഴങ്ങ് അച്ചാറിട്ടു കഴിക്കുന്നതും ഏറെ ഗുണകരമാണ്.

 

ഒറ്റമൂലി വിവരങ്ങൾക്ക് കടപ്പാട്: പി. വി. തോമസിന്റെ ഗൃഹവൈദ്യം എന്ന ഗ്രന്ഥം

 

RKV COPY 54

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

3. ശീഖ്രസ്കലനം ഉള്ളവര്ക്ക്:

കൂവപൊടി കുറുക്കി രാവിലെ , രാത്രി തോറും കഴിക്കുക. ഇതില് മുരിങ്ങ കുരു ഉണക്കി പൊടിച്ചു  1 സ്പൂൺ വീതം ചേര്ത്താല് ഗുണം കൂടും. കോഴിമുട്ട, കോഴി ഇറച്ചി പോലുള്ള ചൂട് കൂട്ടുന്ന ഭക്ഷണം ഒഴിവാക്കുക.

ദാമ്പത്യം സുഖകരം ആക്കുക.

കടപ്പാട് : രഞ്ജു വൈദ്യര്‍

 

RKV COPY 10

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

 

വെളുത്ത സവാളയുടെ (വലിയ ഉള്ളി, വെളുത്തുള്ളിയല്ല) നീര് ഒരു ടി സ്പൂൺ,

തേൻ ഒരു ടേബിൾ സ്പൂൺ ഇവയിൽ പകുതി വെന്ത മുട്ട രണ്ട് എണ്ണം ചേർത്ത്

രണ്ടു മുതൽ മൂന്നു മാസം വരെ തുടർച്ചയായ് കഴിച്ചാൽ ലൈംഗിക ശേഷി

വർദ്ധിക്കും, ശുക്ല വർദ്ധനവിനും നല്ല ഒരു പ്രതിവിധിയാണ്.

 

ചേമ്പ് വേവിച്ചു കഴിച്ചാൽ ശുക്ലത്തിന്‍റെ കട്ടി വർദ്ധിക്കും. ശുക്ല വർദ്ധനവിനും

നല്ലതാണ്, ശുക്ല വീര്യം വർദ്ധിപ്പിക്കുന്നതാണ് ചേമ്പ്

 

കടപ്പാട്:

നൗഷാദ് വൈദ്യർ


RKV – 34

06/05/2106

edt SBK 25/06/2016

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

ആർത്തവ പരിചരണംഗർഭോല്പാദനം നടക്കാതെ വരുമ്പോൾ ഗർഭസംരക്ഷണത്തിന് ആവശ്യമായ പല വസ്തുക്കളും കാലാവധി കഴിഞ്ഞതായി തീരുന്നു അന്യവസ്തുക്കളായ അവയെ വിസർജിക്കുന്ന നൈസർഗ്ഗീക പ്രവർത്തനമാണ് ആർത്തവരക്തസ്രാവം ആർത്തവ ദർശനമുണ്ടാകുമ്പോൾ മുതൽ മൂന്ന് ദിവസം ശരീരത്തിന് വിശ്രമം നൽകുന്നത് രക്തസ്രാവം സുഖമമാക്കാനും അനുബന്ധ രോഗങ്ങൾ ഉണ്ടാകാതിരിക്കാനും പ്രയോജനപ്പെടും ആർത്തവ ദോഷങ്ങളും ചികിത്സയും വാത ദി ദോഷങ്ങൾ ഒറ്റക്കോ കൂട്ടുചേർന്നോ ദുഷിപ്പിക്കുമെന്നതിനാൽ എട്ടു വിധത്തിൽ ആർത്തവ ദോഷങ്ങൾ ഉണ്ടാവുന്നു

1 വാതാർത്തവം: ഇതിൽ ആർത്തവരക്തം നുരയോടുകൂടിയതും കറുത്തും പോകുന്നു കുത്തിനോവും ഉണ്ടാകുന്നതാണ് ചികിത്സ വാത കോപത്താൽ ആർത്തവം ദുഷിക്കുമ്പോൾ ചെറുതേക്കിൻ വേര്, ഇരട്ടി മധുരം, ദേവതാരം ഇവ സമം ചേർത്ത് നെയ്യ് കാച്ചി സേവിക്കുകയോ ഇവ ചേർത്തുണ്ടാക്കിയ പാൽ കഷായം സേവിക്കുകയോ ചെയ്താൽ ശമനം കിട്ടും 


2
പിത്താർത്തവം: പിത്ത കോപത്താൽ ഉണ്ടാകാവുന്ന ഈ ആർത്തവ ദോഷത്തിൽ രക്തം മഞ്ഞ നിറത്തിൽ ചൂടോടുകൂടി സ്രവിക്കും അതിന് ദ്രവത്വം അതികമായിരിക്കും

ചികിത്സ:- പിത്താർത്തവത്തിൽ കാകോളി, ക്ഷീര കാകോളി, പാൽമുതുക്കിൻ കിഴങ്ങ് ഇവയൊ ചെങ്ങഴുനീർ കിഴങ്ങ്, പതു മുഖം ഇവയോ കഷായം വച്ച് പഞ്ചസാര ചേർത്ത് കുടിച്ചാൽ ശമനം കിട്ടും ചന്ദനം അരച്ച് തേൻ ചേർത്ത് സേവിക്കുന്നതും ഉത്തമം. 


3
കഫാർത്തവം:- ആർത്തവരക്തം കൊഴുത്തതും മഞ്ഞയും വെളുപ്പും കലർന്ന നിറത്തോടുകൂടിയും ശീതമായും സ്രവിക്കും

ചികിത്സ:- കുടകപ്പാലയരി, കടുകു രോഹിണി, അമുക്കുരം ഇവ കഷായം വെച്ചോ പൊടിച്ചൊ തേൻ ചേർത്ത് സേവിക്കാം

 
4
കുണപാർത്തവം:- രക്ത ദൂഷ്യം മൂലമാണ് ഇത് ഉണ്ടാവുന്നത് ആർത്തവരക്തത്തിന് ശവത്തിൻ്റെ ഗന്ധമുണ്ടായിരിക്കും

ചികിത്സ:- ചന്ദനം കഷായം വെച്ച് സേവിക്കാം. താതിരിപ്പുവ്, കരങ്ങാലി കാതൽ, നീർമരുതിൻ തൊലി, മാതളത്തോട് ഇവ ചേർത്ത് നെയ്യ് കാച്ചി സേവിക്കാം

5 ഗ്രന്ഥ്യാർത്തവം:- ആർത്തവം കട്ടപിടിച്ച് പോകുന്നു ഇതിനു കാരണം വാതകഫങ്ങളുടെ കോപമാണ്

ചികിത്സ:- പാഠക്കിഴങ്ങ്, ഞെരിഞ്ഞിൽ, ആടലോടകവേര്, ഇവ കഷായം വെച്ച് സേവിക്കുക ,കല്ലൂർ വഞ്ചികഷായവും നല്ലതാണ് 


6
പൂയാർത്തവം:- പിത്തവും രക്തവും കോപിച്ച് ദുഷിപ്പിക്കുന്നതിനാൽ ആർത്തവം ചലത്തിന്‍റെ ഗന്ധത്തോടും നിറത്തോടും കൂടി സ്രവിക്കുന്നു.

ചികിത്സ:- ചന്ദനം കഷായം വെച്ച് ശുദ്ധി ചെയ്ത ചീനപ്പാവിൻ പൊടി ചേർത്ത്സേവിക്കുക 


7
ക്ഷീണാർത്തവം:- വാത പിത്തങ്ങൾ കോപിച്ച് ആർത്തവത്തെ ശുഷ്ക്കിപ്പിക്കുന്നതിനാൽ ക്ഷീണാർത്തവമുണ്ടാകുന്നു ആർത്തവത്തിന് അളവിലും ഗുണത്തിലും ക്ഷീണമുണ്ടാകുന്നു

ചികിത്സ:- പാൽ മുതുക്കിൻ കിഴങ്ങ്, അമുക്കുരം, അശോകത്തൊലി, ഇവ കഷായം വെച്ച് സേവിക്കുക

 
8
മലാർത്തവം:- വാത പിത്തക ഫങ്ങൾ ഒരുമിച്ച് ദുഷിപ്പിക്കുന്നതിനാൽ ആർത്തവരക്തം മലമൂത്രങ്ങളുടെ ഗന്ധത്തോടും സ്വഭാവത്തോടും കൂടിയതായി തീരുന്നു

ചികിത്സ:- ത്രിദോഷ ജമായ മലാർത്തവം അസാദ്ധ്യമാണെങ്കിലും മുകളിൽ പറഞ്ഞിട്ടുള്ള ചികിത്സകളെ അനുയോജ്യമായ വിധത്തിൽ സംയോജിപ്പിച്ച് ചികിത്സിച്ച് ഭേദമാക്കാൻ ശ്രമിക്കണം ഇത് പഠനാർത്ഥം എഴുതുന്നതാണ് ആരും സ്വയം ചികിൽസിക്കാതിരിക്കുക രോഗം വരുമ്പോൾ വൈദ്യസഹായം തേടുക

കടപ്പാട്: അന്‍സാര്‍ മോയ്ദു

 

RKV COPY 57

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL