Search

വെള്ളരിക്ക

വെള്ളരിക്ക cucumber 

കത്തരിക്ക, കക്കിരിക്ക, വെള്ളരിക്ക എന്നീ പേരുകളില്‍ അറിയപെടുന്ന വെള്ളരി നിലത്ത് പടര്‍ന്നു വളരുന്ന ഒരു സസ്യമാണ്. കുക്കുർബിറ്റേസി സസ്യ

കുടുംബത്തില്‍ പെടുന്ന വെള്ളരി പൊതുവെ സമൃദ്ധിയുടെ അടയാളമായ് കാണുന്ന കേരളീയര്‍, പണ്ട്കാലങ്ങളില്‍ വീട്ടില്‍ കെട്ടിതൂക്കാറുണ്ട്. വിത്ത് ശേഖരണത്തിനു വേണ്ടിയും വീടിന്‍റെ സമൃദ്ധിയുടെ അടയാളമായും ഇത്തരത്തില്‍ വെള്ളരി കെട്ടി തൂക്കാറുണ്ട്. ധാരാളം ജലാംശം, ധാതുക്കള്‍ (പൊട്ടാസ്യം, മഗ്നീഷ്യം, സിലിക്കണ്‍, ഫോസ്ഫറസ്, etc...) അടങ്ങിയതും, പോഷക സമ്പുഷ്ടമായതും, ഔഷധ ഗുണമോക്കെയുള്ളതുമായ വെള്ളരിക്ക ക്ഷാര ഗുണത്തോട് കൂടിയതാണ്. വെള്ളരിക്ക വേവിച്ചു കഴിക്കുമ്പോള്‍ ഇതിലടങ്ങിയിരിക്കുന്ന ധാടുക്കള്‍ കുറയൊക്കെ നഷ്ട്ടപ്പെട്ട് പോകുന്നതിനാല്‍ ഇത് പച്ചയ്ക്ക് കഴിക്കുന്നതാണ് ഉത്തമം.

= അസിഡിറ്റി ഉള്ളവര്‍ക്ക് വെള്ളരിക്ക നല്ലൊരു ഔഷധമാണ്.

= രക്തശുദ്ധിയില്ലായ്ക മൂലം ചര്‍മത്തില്‍ കാണപെടുന്ന പാടുകള്‍, ചൊറിച്ചില്‍, തടിപ്പ് മുതലായ രക്തസംബന്ധമായ അസുഖങ്ങള്‍ക്ക് വെള്ളരി മികച്ച ഫലം തരുന്നതാണ്.

= പൊട്ടാസ്യത്തിന്‍റെ കുറവുള്ളവര്‍, രാത്രികാലങ്ങളില്‍ മസില്‍പിടുത്തം പോലുള്ള അസുഖമുള്ളവര്‍ വെള്ളരി കഴിക്കുന്നത് നല്ലതാണ്.

= മലബന്ധം ഉള്ളവര്‍ വെള്ളരിക്ക കഴിക്കുന്നത്‌ ഉത്തമമാണ്.

= മൂത്ര വിസര്‍ജ്ജനം വേഗതിലാക്കുന്നു

= ശരീരത്തിന്‍റെ അമ്ലാധിക്ക്യം കുറയ്ക്കാന്‍ വെള്ളരി ജ്യൂസ്‌ കുടിക്കുന്നത് നല്ലതാണ്

= ശരീരത്തിലെ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് / കോശത്തിന്‍റെ സന്തുലനത്തിന് സഹായിക്കുന്നു.

= അള്‍സറിന്‍റെ കാഠിന്യം കുറക്കാന്‍ വെള്ളരിക്ക നീര് അഞ്ചു ഔണ്‍സ് വീതം രണ്ടു മൂന്നു പ്രാവശ്യം സേവിക്കുന്നത് നല്ലതാണ്.

= രക്ത സമ്മര്‍ദ്ദം ഉള്ളവര്‍ ദിവസവും വെള്ളരി ജ്യൂസ്‌ കുടിക്കുക.

= വെള്ളരിക്ക പച്ചയ്ക്ക് തിന്നുന്നത് മോണ രോഗങ്ങള്‍ക്ക് (മോണ പഴുപ്പ്, മോണയില്‍ കൂടെ രക്തം വരിക, etc…) ഒരു പരിധിവരെ നല്ലതാണ്.

= മൂത്ര ചൂടിനു ഇതിന്‍റെ നീരില്‍ അല്‍പ്പം തേനൊഴിച്ചു പലപ്രാവശ്യം സേവിക്കുക.

= ശരീരത്തിന്‍റെ വിളര്‍ച്ച കുറക്കാന്‍ സഹായിക്കുന്നു.

കടപ്പാട്:

രഞ്ജു വൈദ്യര്‍

RKV 55

09/07/2016

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL