Search

ശരീരം തണുപ്പിക്കാന്‍

ശരീരം തണുപ്പിക്കാന്‍

ശരീരം COOLആക്കാം !! ഉഷ്ണരോഗങ്ങളെ അകറ്റാം !!

നല്ല പോലെ മൂത്തുപഴുത്ത മഞ്ഞനിറം വന്ന  വെള്ളരിക്ക (കണി  വെള്ളരി) തൊലിയും കുരുവും  കളഞ്ഞത് 500  GRAM

( അകത്തെ ചോറ് കളയരുത് - മുറിച്ച ശേഷം കഴുകരുത് )

3 Ltr ശുദ്ധമായ പച്ച വെള്ളം

മോര് 300 ML

ഉപ്പ് - ആവശ്യത്തിന് .

വെള്ളരി ആദ്യം മിക്സിയിൽ നന്നായ് പേസ്റ്റ് പോലെ അടിച്ചെടുക്കുക.

പിന്നീട് ബാക്കി എല്ലാ ചേരുവകളും ചേർത്തടിച്ച് ആവശ്യത്തിന് ഉപ്പ് ചേർക്കുക.

ഈ വെള്ളരിക്ക ജ്യൂസ് (വേണമെങ്കിൽ ഐസും ചേർത്ത് ) വേനൽക്കാലത്ത് ഒരു പാനീയമായി ദിവസത്തിൽ പലപ്പോഴായി കുടിക്കാം.

അഥിതികൾക്കും ഒരുത്തമ ദാഹജലമാണിത്.

കുറിപ്പ്:- വ്യത്യസ്ഥ ടേസ്റ്റിനു വേണ്ടി വേപ്പില, മല്ലിയില’ പുതിനയില, തുളസിയില, നാരകത്തില, ചെറിയ ഉള്ളി (ചുവന്നുള്ളി), പച്ചമുളക് എന്നിവ ഏതെങ്കിലും ഒന്ന് അല്പം വീതം രുചിക്കനുസരിച്ച് ചേർത്തടിക്കാവുന്നതാണ്.

ഉണ്ടാക്കിയ ശേഷം അധിക സമയം വെക്കാതിരിക്കാൻ ശ്രദ്ധിക്കുക.

കടപ്പാട്: ജ്യോതിഷ് വൈദ്യർ

RKV COPY - 46

 

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL