Search

തക്കാളി സൂപ്പ്

തക്കാളി സൂപ്പ്


 
വളരെ രുചികരമായൊരു പാനീയമാണിത് . ഏത് കാലാവസ്ഥയിലും അനുയോജ്യമായവിധം സുഖം പകരുന്നു . 


വിറ്റാമിൻ ' സി ' യും, സിട്രിക് , മാലിക് , ഓക്‌സാലിക് ആസിഡുകളും കൂടിയ അളവിൽ തക്കാളിയിൽ അടങ്ങിയിരിക്കുന്നു, ശരീരത്തിന്റെ മെറ്റബോളിക് പ്രവർത്തനങ്ങളെ ഭംഗിയായി നടത്താൻ ഈ ആസിഡ് ആവശ്യമാണ് .

മാലിന്യങ്ങളെ കൂടിയ അളവിൽ പുറംതള്ളാൻ വൃക്കകളെ സഹായിക്കുന്നു. അതുകാരണം, ശരീരത്തിൽ അടിഞ്ഞുകൂടാൻ ഇടയുള്ള കൊഴുപ്പ് പുറംതള്ളപ്പെടുന്നു .

തക്കാളി സൂപ്പിൽ ലൈകോപ്പിൻ എന്ന ആന്റിഓക്സിഡന്റും കൂടിയ അളവിൽ കാണുന്നു . ശരീരം ഉത്പാദിപ്പിക്കാത്ത ഈ ആന്റിഓക്സിഡന്റ് പച്ചക്കറികളിൽ നിന്നും വേണം പ്രകൃതിദത്തമായി ശരീരത്തിന് ലഭിക്കാൻ , കാൻസറിനെ വരെ ചെറുക്കാൻ ശേഷിയുള്ളതാണ് ഈ ആന്റിഓക്സിഡന്റ് എന്ന പഠനങ്ങൾ കെണിക്കുന്നു. ത്വക്കുകൾക്ക് സംഭവിക്കുന്ന അകൽവാർധ്യക്യം , എല്ല്തേയ്മാനം എന്നീ അവസ്ഥകൾക്കുമെതിരെ ഉത്തമമാണ് തക്കാളി.

ചേരുവകൾ 
തക്കാളി          :  3 എണ്ണം
ഇഞ്ചി           :  ഒരു ചെറിയ കഷ്ണം
മല്ലിയില         :  രണ്ട് തണ്ട് 
വെള്ളം          :  5 ഗ്ലാസ്
ഉപ്പ്             :  ആവശ്യത്തിന് 
കുരുമുളക്പൊടി  :  1/2 ടീസ്പൂൺ

തയാറാക്കുന്നവിധം 
തക്കാളി മിക്സിയിൽ നന്നായി അരച്ചെടുക്കുക  വെള്ളവുമായി ചേർത്ത്‌ മറ്റ് ചേരുവകളും യോജിപ്പിച്ച നന്നായി തിളപ്പിക്കുക
ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുത്ത് ഉപയോഗിക്കാം

കടപ്പാട്: aruvi natural food restaurant    

RKV COPY 52

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL