Search

തൈറോയിഡ് ഗ്രന്ഥിയും രോഗങ്ങളും

തൈറോയിഡ് ഗ്രന്ഥിയും രോഗങ്ങളും

 

കഴുത്തില്‍ ശ്വാസം നാളത്തിന് മുന്നിലായി സ്ഥിതിചെയ്യുന്ന ഒരു അന്ത:ശ്രാവ ഗ്രന്ഥി

യാണ് തൈറോയിഡ് ഇതിന് ഒരു ചിത്രശലഭത്തിനോട് സമാനമായ ആകൃതിയാണുള്ളത്. തൈറോക്സിന്‍, ട്രൈ-അയിഡൊ- തൈറൊക്സിന്‍ എന്നീ രണ്ട് ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കലാണ് പ്രധാന ധര്‍മ്മം. ഒരു ഗ്രാമിന്‍െറ ഏറെക്കുറേ ഇരുപത്തെട്ട് ലക്ഷത്തില്‍ ഒരംശമാണ് ഏറെക്കുറെ പ്രതിദിന ഉല്പാദനം. ഇൗ ചെറിയൊരംശം ഹോര്‍മോണ്‍ ശരീരത്തിന്‍െറ ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കാണ് വഹിക്കുന്നത്.ശരീരകോശങ്ങളുടെ വിഭജനം വളര്‍ച്ച തുടങ്ങി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ തൈറോയിഡ് ഗ്രന്ഥിയെ ആശ്രയിച്ചാണ് നടപ്പിലാകുന്നത്.മസ്തിഷ്കത്തില്‍ സ്തിതിചെയ്യുന്ന പിയൂഷ ഗ്രന്ഥി തൈറീയിഡ് ഗ്രന്ഥിയുടെ ഉല്പാദനത്തെ നിയന്ത്രിച്ച് സഹായിക്കുന്നു. തൈറൊയിഡ് ഗ്രന്ഥി യിലെ മറ്റൊരു ഉല്പാദന വസ്തുവാണ് 'കാല്‍സിടോണ്‍' എല്ലുകളില്‍ നിന്നും കാല്‍സ്യം പുറത്തേക്ക് പോകുന്നതിനെ തടയലാണിതിന്‍െറ ധര്‍മ്മം.രക്തത്തില്‍ കാല്‍സ്യത്തിന്‍െറ അളവ് അധികരിക്കാതെ നില്കാന്‍ കാല്‍സിടോണ്‍ ആവശ്യമാണ്.രക്തത്തില്‍ കാല്സ്യത്തിന്‍െറ അളവ് കൂടുമ്പോള്‍ കാല്‍സിടോണ്‍ ഉല്പാദനം വര്‍ധിക്കുകയും കാല്‍സ്യം കുറയുകയും കാല്‍സ്യം കുറഞാല്‍ കാല്‍സിടോണ്‍ ഉല്പാദനം കുറയുകയും ഇതിന്‍െറ പ്രവര്‍ത്തന ഫലമായി രക്തത്തിലെ കാല്‍സ്യം തോത് നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു.

തൈറോയിഡ് ഗ്രന്ഥി യിലെ രോഗ ബാധയെ തുടര്‍ന്ന് ഒട്ടനവധി രോഗവൈഷമ്യങ്ങള്‍ നേരിടുന്നു. അവയില്‍ ചിലതാണ്.

 

തൈറൊയിഡ് ഗോയിറ്റര്‍ (കണ്ഠമുഴ).

 

തൈറൊയിഡ് ഗ്രന്ഥി വീക്കം. (Thyroiditis).

 

ഗ്രന്ഥിയുടെ അതിപ്രവര്‍ത്തനം (Hyper thyroidism)

 

തൈറൊയിഡ് അപര്യാപ്തത. (Hypo thyroidism)

 

തൈറൊയ്ഡ് കാന്‍സര്‍.

 

തൈറോയിഡിറ്റിസ് അഥവാ   ഗ്രന്ഥി വീക്കം.

 

പലകാരണങ്ങളാല്‍ തൈറോയിഡ് ഗ്രന്ഥിയിലുണ്ടാകുന്ന നീര്‍ വീക്കത്തിനെയാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. സൂക്ഷ്മാണുക്കള്‍, അതിസൂക്ഷ്മാണുക്കള്‍ എന്നിവ മൂലമുണ്ടാകുന്ന അണുബാധ,ഒാട്ടോ ഇമ്യൂണ്‍ ഘടകങ്ങളുടെ പ്രവര്‍ത്തനം എന്നിവയും മുണ്ടിനീര് ഉണ്ടാക്കുന്ന തരം സൂക്ഷ്മാണുക്കളും,ചിലയിനം വൈറസുകളും ഇതിന് കാരണമാകുന്നു. രോഗിയുടെ ശരീരത്തിലെവിടെയെങ്കിലും ഉണ്ടാകുന്ന പഴുപ്പ് വ്യാപിച്ച് തൈറോയിഡ് ഗ്രന്ഥിയിലെ നീര്‍വീക്കത്തിന് കാരണമാകാം. രോഗപ്രതിരോധവ്യവസ്ഥയുടെ അപചയവും വീക്കത്തിന് കാരണമാകുന്നു. അണുബാധ മൂലമുള്ള വീക്കത്തില്‍ കഴുത്തിലും താടിയെല്ലിന്‍െറ ഭാഗങ്ങളിലേക്കും വ്യാപിക്കുന്ന വേദനയും പനിയുമുണ്ടാകും. പ്രതിരോധ ശേഷിക്കുറവില്‍ നിന്നുണ്ടാകുന്ന വീക്കത്തെ ഹഷിമോട്ടോ തൈറൊയിഡ് ഗ്രന്ഥി വീക്കമെന്നാണ് പറയുക ഇതില്‍ അണുബാധ യിലെ പോലെ വേദന ഉണ്ടാവുക സാധാരണമല്ല. അണുബാധമൂലമുളള വീക്കം തല്കാലിക ചികില്‍സകൊണ്ട് ബേദപ്പെടാം എന്നാല്‍ പ്രധിരോധ ശേഷി യുടെ അപര്യാപ്തതയുമായി ബന്ധപ്പെട്ട പെട്ട ഹഷിമോട്ടോ തൈറൊയിഡിറ്റിസില്‍ സ്ഥായിയായ ചികില്‍സ വേണ്ടി വരുന്നു.

 

ഹൈപ്പര്‍തൈറൊയിഡിസം (Hyper thyroidism)

 

ഹൈപ്പര്‍തൈറൊയിഡിസം എന്നത് കൊണ്ടുദ്ദേശിക്കുന്നത് തൈറോയിഡ് ഗ്രന്ഥിയുടെ അതിപ്രവര്‍ത്തനത്താലുണ്ടാകുന്ന വൈഷമ്മ്യങ്ങളെയാണ്. ഇതില്‍ തൈറോയിഡ് ഗ്രന്ഥിക്ക് സാധാരണയില്‍ കവിഞ വലിപ്പം കാണാന്‍ സാധ്യതയുണ്ട്. തൈറൊയിഡ് ഹോര്‍മോണിന്‍െറ അതിപ്രസരത്തില്‍ നിന്നും ശരീരത്തിലെ ഉപാപചയപ്രവര്‍ത്തന രീതി അനാരോഗ്യകരമാകുന്നു. ഇതിനാലുണ്ടാകുന്ന രോഗ ലക്ഷണങ്ങളെ *ഗ്രേവ്സ് ഡിസീസ്*എന്നാണ് വിളിക്കപ്പെടുന്നത്.പലടകഘങ്ങളുടേയും സമ്മിശ്രമായി ഇല്‍ഭവിക്കുന്നതെന്ന് കരുതപ്പെടുന്ന ഈ രോഗത്തിന്‍റെ വ്യക്തമായ കാരണങ്ങള്‍ അറിയപ്പെട്ടിട്ടില്ല. പൊതുവെ പാരമ്പര്യമായി കുടുംബാംഗങ്ങളില്‍ കണ്ടു വരുന്നതിനാല്‍ പാരമ്പര്യമാണ് രോഗത്തിനടിസ്ഥാനമെന്നൊരനുമാനമുണ്ട്. പ്രതിരോധശേഷിയിലെ അപചയമാണ് കാരണമെന്നാണ് മറ്റൊരനുമാനം. അമിതമായ ആകാംക്ഷ, നെഞ്ചിടിപ്പ്, അമിതവിയര്‍പ്പ്, ശരീരതൂക്കം നഷ്ടപ്പെടല്‍, ക്ഷീണം, ചൂട് അസഹ്യമാകല്‍ എന്നീ ശാരീരിക പ്രയാസങ്ങള്‍ക്കൊപ്പം വൈകാരിക ക്ഷോഭം,മനോനിയന്ത്രണംനഷ്ടപ്പെടല്‍, ചിത്തഭ്രമമുള്ളവരെപ്പോലെ പെരുമാറല്‍ (ഇതിനെ ഭ്രാന്തായി തെറ്റിദ്ധരിക്കപ്പെടാം). കണ്ണുകള്‍ കൂടുതല്‍ തളളി വരിക, കണ്‍ പോളകള്‍ അകന്നു കാണപ്പെടുക, കണ്ണുനീര്‍ ശ്രവിക്കുക എന്നിവയും ലക്ഷണമാകാം. ഹൃദയമിടിപ്പിന്‍റെ താളം തെറ്റല്‍, കാലില്‍ മന്തുപോലെ തടിപ്പ്, കൂടെ കൂടെ കണ്ണ് ചിമ്മല്‍, കണ്ണ്ചുവന്നിരിക്കുക തുടങ്ങി ലക്ഷണങ്ങള്‍ ധാരാളമാണ്.

  

തൈറോയിഡ് ഗ്രന്ഥി രോഗങ്ങള്‍

 

തൈറൊയിഡ് ഹോര്‍മോണ്‍ കൂടുതല്‍ മൂലമുണ്ടാകുന്ന പ്രയാസങ്ങളെ നാം മനസ്സിലാക്കി. തൈറോയിഡ് ഹോര്‍മോണ്‍ അപര്യാപ്തത. (Hypothyroidism) വരുത്തിവെക്കാവുന്ന പ്രയാസങ്ങളെന്തൊക്കെ എന്ന് നോക്കാം. കുട്ടികളിലും മുതിര്‍ന്നവരിലും ഇത് രോഗാവസ്ഥ സൃഷ്ടിക്കുന്നു. കുട്ടികളില്‍ വളര്‍ച്ചാ മുരടിപ്പുണ്ടാക്കുന്നു. ക്രിട്ടിനിസമെന്ന പേരിലണിതറിയപ്പെടുന്നത്. ഗര്‍ഭാവസ്ഥയിലോ ജന നാനന്തരമോ സംഭവിക്കുന്ന ഹോര്‍മോണ്‍ കുറവാണ് കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പിനിടയാക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥിയില്ലാത്തതോ, ഗ്രന്ഥിയുടെ ഉല്‍പാദനക്കുറവോ ക്രിട്ടിനിസം* എന്ന കുള്ളന്‍ രോഗത്തിന് കാരണമാകുന്നു. രോഗമുളള കുട്ടികള്‍ മറ്റുകുട്ടികളെപ്പോലെ സക്രിയരായിരിക്കില്ല.ഉന്മേഷവും ഉൗര്‍ജ്ജസ്വലതയും കുറഞ്ഞിരിക്കും. ചര്‍മ്മം വരണ്ട് ചുളിഞിരിക്കും.വളരുന്തോറും ചര്‍മ്മത്തിന് കനം കൂടി വരും.തടിച്ചചുണ്ടുകള്‍ പാതി തുറന്ന് കാണപ്പെടാം. ബുദ്ധി മാന്ദ്യം, കരയുമ്പോള്‍ പ്രത്യേക ശബ്ദം എന്നിവയും ലക്ഷണങ്ങളാണ്. യ്യൗവ്വനം വന്നെത്താന്‍ താമസവും ലൈഗികാവയവങ്ങളുടെ മുരടിപ്പും ഉണ്ടാകും. നേരെത്തെ രോഗം കണ്ടെത്തി ചികില്‍സിക്കുന്നത് സാധാരണ വളര്‍ച്ചയും വികാസവുമുണ്ടാക്കാന്‍ സഹായിക്കും. ഇത്തരം രോഗാവസ്ഥയില്‍ ജീവിതകാലം മുഴുവന്‍ ചികില്‍സ വേണ്ടി വരും. മുതിര്‍ന്നവരില്‍ തൈറോയിഡിന്‍റെ കുറവ് മൂലമുണ്ടാകുന്ന മിക്സെഡിമാ രോഗത്തെപ്പറ്റി പിന്നീട് പറയാം.

 

കടപ്പാട്:  റഷീദ് വൈദ്യര്‍

RKV COPY 58

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL