Search

ഹെല്‍ത്ത് ടോണിക്ക്

ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിന് വലിയ തോതിൽ സഹായകമായ ഒരു സിദ്ധൗഷധത്തിന്റെ നിർമ്മാണരീതി 

 

ഒരു കിലോ ഇഞ്ചി തൊലി കളഞ്ഞ് വൃത്തിയാക്കിയത്, ഒരു കിലോ വെളുത്തുള്ളി, ഒരു കിലോ കറ്റാർവാഴ മുള്ള് കളഞ്ഞത് എന്നിവ മിക്സിയിലടിച്ച് തുണിയിൽ കെട്ടി അരിച്ച് നീരെടുത്തുവെക്കുക. ഒരു കിലോ ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞെടുത്ത് കുരു ഒഴിവാക്കി ഇതിൽ ചേർക്കുക. നീര് ഒരു സ്റ്റീൽ പാത്രത്തിലോ ചില്ലുഭരണിയിലോ സൂക്ഷിക്കുക. മരുന്നിലെ മട്ട് മുഴുവനായും പാത്രത്തിനടിയിൽ ഊറിയശേഷം അതിൽ നിന്ന് തെളിമാത്രം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. അതിലേക്ക് 30 മില്ലി വിനാഗിരി ചേർത്ത് ഒരു ദിവസം വെക്കുക. പിറ്റേദിവസം മുതൽ ഇതിൽ നിന്ന് 2 സ്പൂൺ അളവ് എടുത്ത് അതിലേക്ക് രണ്ട് സ്പൂൺ തിളപ്പിച്ചാറിയ ശുദ്ധജലം ചേർത്ത് രാവിലെ ഭക്ഷണത്തിനു ശേഷം സേവിക്കുക.

മൂന്നോ നാലോ മാസം തുടർച്ചയായി മരുന്ന് കഴിക്കാം. അതു കഴിഞ്ഞ് 6 മാസത്തെ ഇടവേളയിക്ക് ശേഷം വീണ്ടും മരുന്നുണ്ടാക്കി ഉപയോഗിക്കാം.

 

കൊളസ്റ്റ്രോൾ കൂടുതലുള്ളവർ മരുന്നുണ്ടാക്കുമ്പോൾ മറ്റ് ചേരുവകളുടെ അതേ അളവിൽ ഇരുമ്പൻ പുളിയുടെ നീരും ചേർക്കാവുന്നതാണ്. കൊളസ്റ്റ്രോൾ കൂടുതലില്ലാത്തവർ ഇരുമ്പൻ പുളിയുടെ നീര് ചേർക്കേണ്ടതില്ല.

ഒരു കാരണവശാലും മരുന്ന് തുല്യ അളവിൽ വെള്ളവും കലർത്തിയല്ലാതെ കഴിക്കാൻ പാടില്ല. ഭക്ഷണശേഷം മാത്രമേ മരുന്ന് കഴിക്കാവൂ എന്നതും പ്രധാനമാണ്.

 

ഒരു ലിറ്റർ നീരിന് 50 മില്ലി എന്ന തോതിലാണ് വിനാഗിരി ചേർക്കേണ്ടത്.

 

 

ശരീരത്തിൽ ഏതെങ്കിലും ഭാഗത്ത് അനുഭവപ്പെടുന്ന മരവിപ്പ്, ചൂട്, ക്ഷീണം, തരിപ്പ്, പുകച്ചിൽ, കൈകാൽ കടച്ചിൽ, ഗ്യാസ്ട്രബിൾ, ഹൃദയത്തിലുണ്ടാകുന്ന ബ്ലോക്ക് എന്നിവക്ക്   ഒറ്റ പ്രയോഗം ഗുണം ചെയ്യും. രക്തത്തിന്റെ കട്ടി കുറക്കുകയും സർക്കുലേഷൻ കൂട്ടുകയും ചെയ്യും

 

കടപ്പാട് : സംഗീത് വൈദ്യര്‍ - വൈദ്യശാല കൂട്ടായ്മ

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL