Search

കരൾ ശുദ്ധിയാക്കാൻ ( Suresh Amps )

കരൾ ശുദ്ധിയാക്കാൻ
ലിവർ എന്നാൽ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ്. ഹാർട്ട് പോലും ലിവറിന്റെ മുന്നിൽ നിസ്സാരനാണ്. ലിവറിനു ആരോഗ്യം കുറയുമ്പോഴാണ് ഒരുപാട് രോഗങ്ങൾ ശരീരത്തെ ആക്രമിക്കുന്നത്. വിരുധാഹാരവും ...വിഷം നിറഞ്ഞതും ,മായം കലർന്നതുമായ ഭക്ഷണങ്ങളും , മദ്യവുമാണ് ലിവറിനെ നശിപ്പിക്കുന്നത്. ഒരുപാട് വിധത്തിൽ ലിവർ തന്റെ അനാരോഗ്യം അറിയിക്കും . എന്നിട്ടും മനസ്സിലായില്ലെങ്കിൽ മഞ്ഞപ്പിത്തവും , ഫാറ്റി ലിവറുമായി വിവരം തരും. എന്നിട്ടും പൊറോട്ടയും , ഇറച്ചിക്കറിയും പോലുള്ള ഹെവി ഫുഡുമായി നിങ്ങൾ മുന്നോട്ടു പോകുകയാണെങ്കിൽ അത് ലിവർ സിറോസിസ് എന്ന മാരകമായ അവസ്ഥയിൽ കൊണ്ടെത്തിക്കും. ഫാറ്റി ലിവർ രണ്ടു തരമുണ്ട്. ആൽക്കഹോളിക് , നോണ് ആൽക്കഹോളിക് എന്നിവയാണിത്. മദ്യപാനം മൂലം വരുന്ന ഫാറ്റി ലിവർ മാരകമാണ് . ശ്രദ്ധിച്ചില്ലെങ്കിൽ വളരെ അപകടം ഉണ്ടാക്കും . ആഹാര ശൈലിയും , പ്രിസർവേറ്റീവ്സ് ചേർന്ന മരുന്നുകളുടെ ഉപയോഗവും കാരണമൊക്കെ സ്ത്രീകളിലോ , മദ്യപിക്കാത്ത പുരുഷന്മാരിലോ ഒക്കെ നോണ് ആൽക്കഹോളിക് ഫാറ്റി ലിവർ കണ്ടെന്നു വരാം. ഉടനെ വൈദ്യ സഹായം തേടുക . അലോപ്പതിയിലോ , ആയുർവേദത്തിലോ ലിവറിനെ രക്ഷിക്കാൻ മരുന്നില്ല . മാരകമായ അവസ്ഥയിൽ അവർക്ക് നിർദേശിക്കാനുള്ളത് ലിവർ ട്രാൻസ്പ്ലാന്റ് ചെയ്യുക എന്നത് മാത്രമാണ് . ഒരു ഗ്യാരണ്ടിയും ഇല്ലാത്ത ഈ ചികിത്സയുടെ ചെലവ് വെറും 65 ലക്ഷം രൂപ മാത്രമാണ് . പക്ഷെ ... നാട്ടു വൈദ്യത്തിൽ ഇതിനു മരുന്നുണ്ട്. ഓർഗാനിക് ഫുഡ് ആണ് ഏറ്റവും പ്രധാനപ്പെട്ട മരുന്ന് . ലിവർ പ്രോബ്ലം , ഹാർട്ട് പ്രോബ്ലം , കിഡ്നി, സ്കിൻ , കാൻസർ , മൈഗ്രേയിൻ എന്നിവക്കെല്ലാം പ്രധാന ഔഷധം വിഷമില്ലാത്ത ആഹാരമാണ് . 

 

കരൾ ശുദ്ധിയാക്കാൻ 

 1. വെളുത്ത ആവണക്കിന്റെ തളിരില 
 2. കൂവളത്തിന്റെയില 
 3. നിലംപരണ്ട (ചെറുപുള്ളടി ) 
 4. കുപ്പമേനി ( പൂച്ച മയക്കി )  
 5. കയ്യോന്നി
 6. കറുക
 7. ചെറൂള 
 8. മുക്കുറ്റി 
 9.  കീഴാർനെല്ലി 
 10. തുളസി 
 11. മുയൽചെവിയൻ 
 12. മണിതക്കാളി 
 13. കൊടകൻ (മുത്തിൾ )
 14. പച്ച മഞ്ഞൾ 
 15. ജീരകം 
എന്നിവ 10 ഗ്രാം വീതം എടുത്ത് വെവ്വേറെ അരച്ച് ഒന്നിച്ചു ചേർത്ത് അര ഗ്രാം അന്നഭേരി സിന്ദൂരം ചേർത്ത് ദിവസേന  2 നേരം വെറും വയറ്റിൽ കഴിക്കുക . ഇത് നിങ്ങളുടെ കരളിനെ ശുദ്ധമാക്കും.

 
കടപ്പാട്
സുരേഷ് amps
ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.
© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL