Search

ഉഴിഞ്ഞ.

ഉഴിഞ്ഞ.

(ദശപുഷ്പ്പങ്ങളിൽ ഒന്ന്).

ഇന്ദ്രവല്ലി, ശക്രലത, തേജസ്വിനി എന്നീ പേരുകളില്‍ അറിയപെടുന്ന ഉഴിഞ്ഞ വളരെ ഔഷധ ഗുണമുള്ള ഒരു സസ്യമാണ്.

ഉഷ്ണവീര്യം. വിപാകത്തിൽ മധുരമാണ്. സമതലപ്രദേശങ്ങളിൽ അധികമായി വളരുന്ന ഉഴിഞ്ഞ ഒരു വർഷത്തിനകം മുളച്ച്,

പുഷ്പിച്ച് അത് നശിച്ചുപോകുന്ന ഏകവാർഷിക സസ്യമാണ്. ഏറെയും ഒരേ ചെടിയിൽ തന്നെ ആണ്പൂവും പെൺപൂവും കാണപ്പെടുന്നത്. എങ്കിലും  ഒറ്റയ്ക്കുള്ളതും ഉണ്ട്. പൂവിന്റെ അടിയിൽ മോതിരവളയം പോലെയുണ്ട്. പച്ചനിറത്തിലാണ് പൂവ്. നാല് ബാഹ്യദളങ്ങളുണ്ട്.

ഉഴിഞ്ഞയുടെ  ഔഷധപ്രയോഗങ്ങളെപ്പറ്റി അറിയാം.

 

*    = ഉഴിഞ്ഞ എണ്ണ കാച്ചി തേച്ചാലും ചെവിയിൽ ഇറ്റിച്ചാലും കർണ്ണരോഗങ്ങളെല്ലാം മാറും.

 

*   =  ഉഴിഞ്ഞവേര് അരച്ച് കഴിച്ചാൽ ഛർദ്ദി, ശക്തമായ പനി എന്നിവ മാറും.

 

 

*   =  ഒടിവ് പറ്റിയേടത്ത് ചതച്ചുകെട്ടിവെച്ചിരുന്നാൽ ഒടിവ് പെട്ടെന്ന് ശരിപ്പെടുന്നതാണ്.

 

*    = വൃഷണവീക്കത്തിന് ഉഴിഞ്ഞയില അരച്ച് ലേപനം ചെയ്താൽ രോഗശാന്തി ലഭിക്കും.

 

 

*  =   ഉഴിഞ്ഞയില വെള്ളത്തിലിട്ട് താളിയായി ഉപയോഗിച്ചാൽ തലമുടി ശുദ്ധമാകും.

 

*    = തേങ്ങാപ്പാൽ ചേർത്തരച്ച് ഉഴിഞ്ഞയില കാച്ചി തേച്ചാൽ മുടി പെട്ടെന്നു വളരും. 

 

 

* = ഇല ആവണക്കെണ്ണയിൽ വെന്ത് ആ എണ്ണയുടെ കൽക്കം അരച്ചുപുരട്ടിയാൽ വാതം, നീര്, വേദനയോടുകൂടിയ നീര് ഇവയെല്ലാം മാറും.

 

*    = ഇല കഷായം വെച്ചുകഴിച്ചാൽ കഫക്കെട്ട്, മലബന്ധം എന്നീ പ്രയാസങ്ങൾ മാറിക്കിട്ടും.

 

 

* =   ഇലയിൽ ശർക്കരയരച്ചു പുരട്ടി കണ്ണിന്റെ പോളയിലൊട്ടിച്ചാൽ ചെങ്കണ്ണ് എന്ന അസുഖം പൂർണ്ണമായും പെട്ടെന്ന് മാറും.

 

*    =[ ഉഴിഞ്ഞ വേര് അരച്ചിട്ടാൽ സന്ധിവേദന, നടുവേദന എല്ലാം മാറും.

 

 

*   =  ഉഴിഞ്ഞ വേരരച്ച് എണ്ണയിൽ വറുത്ത് ഇട്ടാൽ പിത്തഹരിത് എല്ലാം മാറും.

 

*  =   ചെടി സമൂലം അരച്ച് പാലിൽ കലക്കി കുഴമ്പിട്ടാൽ നീരെല്ലാം മാറും.

 

*    = ഉഴിഞ്ഞ വിത്ത് കഷായം വെച്ചത് പനിക്കും വാതത്തിനും നല്ലതാണ്.

 

*   = ഉഴിഞ്ഞ, കയ്യോന്ന്യം, വിഷ്ണുക്രാന്തി, പുവ്വാംകുറുന്നില ഇവ സമം ചതച്ച് വെന്ത് ആവികൊണ്ടാൽ വിയർത്ത് പനി ഉള്ളത് പെട്ടെന്ന് മാറിക്കിട്ടും.

 

ഇത്തരത്തില്‍ ധാരാളം മരുന്നുകളിൽ ഉഴിഞ്ഞ ഉപയോഗപ്പെടുത്തുന്നുണ്ട്.

 

കടപ്പാട്: സംഗീത് വൈദ്യർ - വൈദ്യശാല കൂട്ടായ്മ

RKV 30/08/2016

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL