Search

കറുക.

കറുക.

(ദശപുഷ്പ്പങ്ങളിൽ പെട്ടത്).

 

രസം: മധുരം, കൈപ്പ്, ചവർപ്പ്. വിപാകം: മധുരം.  വിശപ്പുണ്ടാക്കുന്നതാണ്.

 


പുല്ലു വര്‍ഗത്തില്‍ പെട്ട ഒരു ഔഷധ സസ്യമാണ് കറുക. ഹൃദയസംബന്ധമായ എല്ലാ അസുഖങ്ങൾക്കും,. വൃക്കരോഗം
, ആസ്ത്മ, കഫക്കെട്ട്, ത്വക്ക് രോഗങ്ങൾ, കുട്ടികളുടെ അപസ്മാരം തുടങ്ങിയവയ്ക്കെല്ലാം നല്ലതാണ്. കൂടാതെ പിത്തം, ചൊറി, വിസർപ്പം, ക്ഷീണം, ഭൂതപീഡ, അതിസാരം, ജ്വരം, അരുചി, etc... ഇവയ്ക്കെല്ലാം ഉത്തമമായ ഒരു മരുന്നാണ് കറുക. ആയുസ്സിന് വളരെയധികം നല്ലതാണ്. കരപ്പൻ മാറും. ഇത് ചൂടിയാൽ ആധി-വ്യാധികളെല്ലാം മാറും. ഓട്ടിസത്തിന് ഏറ്റവും നല്ല മരുന്നിൽ പെട്ടതാണ് കറുക.

കറുകയുടെ ഔഷധ പ്രയോഗങ്ങളില്‍ ചിലത്: -

ശരീരവേദനയ്ക്ക് 12 മില്ലി കറുകനീര് അടുപ്പിച്ച് 7 ദിവസം കഴിച്ചാൽ പൂർണ്ണമായി വിട്ടുമാറും.

മൂക്കിൽ കൂടി രക്തം വരുന്നതിന് കറുക ഉണക്കിപ്പൊടിച്ച് നസ്യം ചെയ്താൽ രക്തം വരവ് നിലക്കും.

ചൊറി, ചിരങ്ങ് ചർമ്മരോഗത്തിന് ഏലാദി ചൂർണ്ണത്തിൽ കൽക്കമായി അരച്ച് എണ്ണ കാച്ചി തേച്ചാൽ പൂർണ്ണമായി മാറിക്കിട്ടും.

കറുക, എള്ള്, തുമ്പപ്പൂവ് ഇവ പാലിൽ അരച്ച് വെണ്ണ ചേർത്ത് അരച്ചുപുരട്ടിയാൽ പ്രമേഹക്കുരുക്കളേല്ലാം പൂർണ്ണമായി മാറുന്നതായിരിക്കും.

 

കറുക ശീലപ്പൊടിയാക്കിയത് പഞ്ചസാര ചേർത്തുവെച്ച് കഴിച്ചാൽ അസ്ഥിസ്രാവം മാറും.

മുറിവുകളിൽ കൂടി രക്തം സ്രവിക്കുമ്പോൾ കറുക അരച്ചു വെച്ചുകെട്ടിയാൽ ഉടൻ തന്നെ രക്തസ്രാവം ശമിക്കുന്നതാണ്.

കറുകയുടെ പച്ച നീര് 10 മില്ലി വീതം രാവിലേയും വൈകീട്ടും പതിവായി കുടിച്ചാൽ നാഡിഞരമ്പുകൾക്ക് ബലമുണ്ടാകും.

രക്തസ്രാവം അധികമുള്ള അർശസ്സിന് കറുകയരച്ച് പാലിൽ കാച്ചി കുടിക്കുന്നത് വളരെ നല്ലതാണ്. 

കറുക നീര് ദിവസവും കിടക്കുന്നതിനു ഒരു മണിക്കൂർ മുമ്പ് 15 മില്ലി കഴിച്ചാൽ സുഖനിദ്ര കിട്ടും.

കടപ്പാട്: സംഗീത് വൈദ്യർ - വൈദ്യശാല കൂട്ടായ്മ

RKV 01/09/2016

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL