Search

നിലപ്പന

നിലപ്പന. 

 

( ദശപുഷ്പ്പങ്ങളിൽ പെട്ടത്)

 

 ബ്ലാക് മുസ്ലി എന്നും പറയും. രസം: മധുരം,തിക്ത വിഭാഗം:മധുരം വീര്യം:ഉഷ്ണം 

ഒരു ബഹു വർഷ ഔഷധ ചെടിയാണ് നിലപ്പന. ഇതിന്റെ കിഴങ്ങ് പോലെയുള്ള മൂലകാണ്ഡം മണ്ണിൽ വളർന്നുകൊണ്ടിരിക്കും. പൂക്കൾക്ക് മഞ്ഞ നിറമാണ്. ഫലത്തിനകത്ത് കറുത്ത തിളങ്ങുന്ന വിത്തുകൾ കാണപ്പെടുന്നു. ഇതിന്റെ മൂല കാണ്ഡമാണ് ഔഷധ യോഗ്യമായ ഭാഗം.

ചുമ, മഞ്ഞപിത്തം, നീര്, വേദന, മൂത്രചുടിച്ചിൽ എന്നിവക്ക് ഉത്തമ ഔഷധമാണ് നിരപ്പന. കൂടാതെ രക്ഷ ശുദ്ധി ഉണ്ടാക്കുകയും ചെയ്യും. നിരപ്പനക്കിഴങ്ങ് ഉണക്കിപൊടിച്ച് 3ഗ്രാം മുതൽ ആറ് ഗ്രാം വരെ തേനിൽ ചേർത്തോ, പാലിൽ കലക്കിയോ ദിവസവും രണ്ട് നേരം വീതം ഉപയോഗിച്ചാൽ, സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്ക്, സ്ത്രീകൾക്കും പുരുഷന്മാർക്കും ഉണ്ടാകുന്ന മൂത്രചൂട്, പുരുഷന്മാർക്കുണ്ടാകുന്ന ലൈംഗിക ദൗർബല്യം എന്നിവ ശമിക്കും.

നിലപ്പനയുടെ ഇലയിട്ട് കശായം വെച്ച് കഴിച്ചാൽ ചുമ ശമിക്കും. നിലപ്പനയുടെ മൂലകാണ്ഡം പച്ചക്ക് അരച്ചത് ആറ് ഗ്രാം പാലിൽ കലക്കിയത് ദിവസവും രണ്ട് നേരം ഒരാഴ്ച പതിവായി കഴിച്ചാൽ മഞ്ഞപിത്തം ശമിക്കും. ഇതിന്റെ ഇല വേപ്പെണ്ണ ചേർത്തരച്ച് വേദനയുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ വേദന പൂർണ്ണമായും മാറും. നിലപ്പനക്കിഴങ്ങ്, ഉണക്കമുന്തിരി, നിലമ്പരണ്ട, കൽകണ്ടം, കൂവപ്പൊടി, പൂവൻ പഴം(1 എണ്ണം) ഇവ ഓരോ സ്പൂൺ വീതം കൂട്ടിയോജിപ്പിച്ച് അടിച്ച് 21 ദിവസം കഴിച്ചാൽ അസ്തിസ്രാവം പൂർണ്ണമായി മാറികിട്ടും.

 

നിലപ്പന , നിലമ്പരണ്ട, ചെറുകടലാടി ഇവ പാലിൽ അരച്ച് ദിവസം രണ്ട് നേരം വെച്ച് കഴിച്ചാൽ തൈറോട് മാറും. ടി.എസ്.എച്, ടി3, ടി4 ഹൈപൊ ആണെങ്കിലും ഹൈപ്പറാണെങ്കിലും 3 മാസത്തെ പ്രയോഗം കൊണ്ട് പൂർണ്ണമായി മാറിക്കിട്ടും.

 

കടപ്പാട് 

സന്ദീപ് വൈദ്യർ 

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL