Search

കൊഴുപ്പ

കൊഴുപ്പകൊഴുപ്പ , കൊഴുപ്പചീര , മീനാംഗണ്ണി , പോന്നാങ്ങണ്ണി , പോന്നാംകന്നിക്കീര എന്നൊക്കെ അറിയപ്പെടുന്ന കൊഴുപ്പ കേരളത്തില്‍ അങ്ങോളം

ഇങ്ങോള കണ്ടു വരുന്ന ഒരു സസ്സ്യമാണ് , വര്‍ഷത്തില്‍ എല്ലായ്പ്പോഴും പൂത് നില്‍ക്കുന്നു ,വെള്ള ധാരാളം ഉള്ള സ്ഥലങ്ങള്‍ , ചതുപ്പ് പോലെ ഈര്‍പ്പമുള്ള പ്രദേശങ്ങള്‍ എന്നിവയാണ് സാധാരണ കണ്ടു വരുന്നത്.ഇലക്കറിയായി പാകം ചെയ്തും അല്ലാതെയും ഭക്ഷിക്കാൻ കഴിയുന്ന ഒരു ഔഷധസസ്യമാണ് കൊഴുപ്പ. ഇതിന് ഉപ്പുചീര എന്നും പേരുണ്ട്.

ദീര്‍ഘ വൃത്ത ആകൃതിയില്‍ ഉള്ള ഇലകള്‍ 3 മുതല്‍ 4 സെന്റി മീറ്റര്‍ വരെ നീളം കാണും , മകുട ആകൃതിയിലുള്ള പൂക്കള്‍ ആണ് ഇതിനു പുറമേ വെള്ള നിറവും ഉള്ളില്‍ മഞ്ഞ നിറം കലര്‍ന്ന തവിട്  നിറവും കാണാം സമൂലമായി ഔഷധയോഗ്യമായ ഒരു സസ്യമാണ് ഉപ്പുചീര. ശാഖകളായി നിലം പറ്റി പടർന്നു വളരുന്ന ഒരു ഏകവാർഷിക സസ്യമാണ് ഇത്. മിനുസമായതും മൃദുവായതുമായ ഇതിന്റെ തണ്ടിന് ചുവപ്പുനിറമോ തവിട്ടു നിറമോ ആയിരിക്കും ഉണ്ടായിരിക്കുക. ഇലകൾ പച്ച നിറത്തിൽ കാണപ്പെടുന്നു. ചെറുതും മഞ്ഞ നിറത്തിലുള്ളതുമായ പൂവുകൾ ശാഖാഗ്രങ്ങളിൽ ഉണ്ടാകുന്നു. കായ്കൾ പച്ച നിറത്തിൽ കാണപ്പെടുന്നു. കായ്കൾക്കുള്ളിലായി കറുത്ത നിറത്തിലോ ഇരുണ്ട തവിട്ടു നിറത്തിലോ വിത്തുകൾ കാണപ്പെടുന്നു.
രസാദി ഗുണങ്ങൾ

രസം : ക്ഷാരം,മധുരം, അമ്ലം, ലവണം

ഗുണം : ഗുരു, രൂക്ഷം

വീര്യം : ഉഷ്ണം

വിപാകം : മധുരം

ഔഷധയോഗ്യ ഭാഗം : സമൂലം

 

Family: AMARANTHACEAE

English name :  Sessile joyweed

Botanical name : Alternanthera sessilis


കൊഴുപ്പച്ചീരയുടെ പോക്ഷക ഗുണങ്ങൾ.

അർഹിക്കുന്ന പരിഗണന കിട്ടാത്തയീ കളസസ്യം പോക്ഷകങ്ങളുടെ കലവറ തന്നെയാണ്. ഗണ്യമായ തോതിൽ കാത്സ്യം, ഇരുമ്പ്, മഗ്ന്നീഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കളും വിറ്റാമിൻ എ,ബി, സീ എന്നിവയും ഒമേഗ-3 ഫാറ്റീ ആസിഡും ധാരാളം ആന്റി ഓ ക്സിഡന്റുകളും ഉപ്പു ചീരയിലടങ്ങിയിട്ടുണ്ട്.

കൊഴുപ്പച്ചീരയുടെ ഭക്ഷണത്തിനായുള്ള ഉപയോഗം.

പച്ചക്കും പാചകം ചെയ്തും കഴിക്കാവുന്നൊരു ഇലക്കറിയാണ് ഉപ്പുചീര. സാധാരണ ചീര കൊണ്ടുണ്ടാക്കുന്ന എല്ലാ വിഭവങ്ങൾക്കും പുറമേ വിവിധ തരം സലാഡ്, ജ്യുസ്, സൂപ്പ് എന്നിവയുണ്ടാക്കാനും കൊഴുപ്പയുപയോഗിക്കുന്നു. കൊഴുപ്പ തണ്ട് അച്ചാറിടാനും നല്ലതാണ്.

കൊഴുപ്പച്ചീര കൊണ്ടുള്ള ആരോഗ്യ പരമായ പ്രയോജനങ്ങൾ

1.  കൊഴുപ്പയിലടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റീ ആസിഡു് ഹൃദയാരോഗ്യ സംരക്ഷണത്തിനുത്തമമാണ്.
2.  കൊഴുപ്പയിലുള്ള ആന്റി ഓക്സിഡന്റുകൾ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.കാൻസറിനെ വരെ ചെറുക്കാൻ ശേഷിയുള്ളതാണിത്.
3.  ഇതിലുള്ള കാത്സ്യം, ഇരുമ്പ്, മഗ്ന്നീഷ്യം, പൊട്ടാസ്യം എന്നീ ധാതുക്കൾ എല്ലുകളുടെയും പല്ലുകളുടെയും പേശി കളുടെയും ആരോഗ്യം കാത്തു സൂക്ഷിക്കും


 

തലവേദന


1 -കൊഴുപ്പ നീരും നല്ലെണ്ണയും കൂട്ടിച്ചേര്‍ത്തു മൂന്നുതുള്ളി വീതം നസ്യം ചെയ്യുക. പാണല്‍‍ വേര് പാലില്‍‍ അരച്ച് നെറ്റിയില്‍‍‍ പുരട്ടുക.

2-  ശിരോ രോഗങ്ങൾ .കുന്നിയില ,കൊഴുപ്പ ,പച്ചനെല്ലിക്ക .കറുക ഇവ ഇടിച്ചുപിഴിഞ്ഞ നീര് ഓരോന്നും 4 നാഴിവീതം .കടുക്ക താന്നിക്ക .ഇരട്ടിമധുരം ,2 കഴഞ്ചു വീതം ചേർത്ത് നീരിൽ കലക്കി 4 നാഴിവെളിച്ചെണ്ണയും ചേര്ത്ത് മണല്പരുവത്ത്തിൽ കാച്ചി അരിച്ചു തലയിൽ തേച്ചു കുളിച്ചാൽ     തലയ്ക്കും കണ്ണിനും ഉള്ള  അമിതമായ ചൂടിനും ഓര്മ്മ കുറവിനും തലവെദനയ്ക്കും കൊടിഞ്ഞി കുത്തിനും നല്ല ഫലം ഉളവാക്കും (RKV വൈദ്യര്‍ )

 

Tags

Kozhuppa, Kozhuppacheera, Meenamgani, Ponamgani, Ponnamkannikkeera

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL