Search

അശോകം

#അശോകം 
(ഔഷധ സസ്യ പഠനം)

കുടുംബം  : Fabaceae
ശാ സൂനാമം: Saraca asoca
രസം : കഷായം, തിക്തം
ഗുണം : സ്നിഗ്ധം
വീര്യം : ശീതം
വിപാകം : കടു 

Image result for ashoka tree

ഇന്ത്യ, ശ്രീലങ്ക, ബർമ്മ എന്നിവിടങ്ങളിൽ, സമുദ്ര നിരപ്പിൽ നിന്നും 750 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ധാരാളമായി കാണപ്പെട്ടു വരുന്ന നിത്യ ഹരിത പൂമര മാണ്‌ അശോകം.
ആധുനികസസ്യവർഗ്ഗീകരണപ്രകാരം സിസാൽപിനിയേസീ സസ്യകുടുംബത്തിൽപ്പെട്ടതും സറാക്ക അശോക (റോക്സ്ബർഗ്)ഡി.വിൽഡ് എന്ന ശാസ്ത്രനാമത്തിലും അശോകം അറിയപ്പെടുന്നു. (ശാസ്ത്രീയനാമം: Saraca asoca). ദുഃഖത്തെ അകറ്റുന്നതിനാൽ ശോകനാശം, അശോകം, അപശോകം, വിശോകം എന്നീ പര്യായങ്ങൾ. ഐ. യൂ. സി. എൻ (International Union for Conservation of Nature and Natural Resources IUCN) പ്രകാരം അമിത ചൂഷണം മൂലം വംശനാശ സാധ്യതയുള്ള വൃക്ഷം. 6 മുതൽ 9 മീറ്റർ ഉയരത്തിൽ വളരുന്ന വൃക്ഷത്തിന്റെ ഇലകൾക്ക് 15 - 25 സെ. മീ. നീളമുണ്ടാകും, തളിരിലകൾക്ക് ചുവപ്പു നിറമാണ്. വസന്തകാലത്ത് കൂടുതൽ പുഷ്പിക്കുന്ന സുഗന്ധമുള്ള പൂക്കൾ 7 - 10 സെ. മി. വരെ വിസ്തീർണ്ണമുള്ള കുലകളായി കാണുന്നു.പുഷ്പങ്ങൾ വിരിയുമ്പോൾ കടും ഓറഞ്ച് നിറത്തിൽ, ക്രമേണ കടും ചുവപ്പാകുന്നു. ഫലങ്ങൾക്ക് 15 - 25 സെ. മി. നീളം, അതിനുള്ളിൽ 4 - 8 ചാര നിറമുള്ള കുരുക്കൾ. ഉണ്ടാവും

ആശോക മരത്തിന്റെ ഉണക്കിയ തോലിൽ നിന്നും ലയോണിസൈഡ് (lyoniside), നുഡിപോസൈഡ്(nudiposide), 5-മെതോക്സി-9-ബി-ക്സൈലോപൈറാനോസിൽ(5-methoxy-9-b-xylopyranosyl-(�)-isolariciresinol), ഇക്കാരിസൈഡ് ഇ 3(icarisideE3), സ്കൈസാൻഡ്രിസൈഡ് (schizandriside)എന്നീ ഗ്ലൈക്കോസൈഡുകളും; എപികാറ്റെചിൻ (�)-epicatechin, എപിയഫ്സെലെചിൻ epiafzelechin-(4b?8)-epicatechin, പ്രോസയനിഡിൻ ബി 2 procyanidin B2, എന്നീ ഫ്ലേവനോയിഡുകളും, ß സീറ്റോസ്റ്റീറോൾ എന്ന പ്രകൃതിദത്ത സ്റ്റീറോയിഡും, റ്റാന്നിൻ, പ്രൊ-അന്തൊസയനിഡിൻ, ല്യൂക്കോ-അന്തൊസയനിഡിൻ ഘടകങ്ങളും വേർതിരിച്ചെടുത്തിട്ടുണ്ട്. വാർദ്ധക്യത്തെ തടയുന്നതിന് ഇതിലെ ഫ്ലേവനോയിഡ് ഘടകങ്ങൾക്ക് ശേഷിയുണ്ട് അശോക പുഷ്പങ്ങളിൽ നിന്ന് വേർതിരിച്ചെടുത്ത ഫ്ലേവനൊയിഡ്ഘടകകങ്ങൾക്ക് ത്വക്കിൽ ഉണ്ടാകുന്ന അർബുദത്തെ തടയുവാനും, ചികിത്സിക്കുവാനും സാധിക്കും ഇലകളിൽ നിന്ന് പെട്രോളിയം ഈതറിൽ ലയിപ്പിച്ചെടുത്തതും, തോലിൽ നിന്ന് ക്ലോറോഫോമിൽ ലയിപ്പിച്ച് എടുത്തതുമായ ലായനികൾ ചില കൂത്താടികൾക്കെതിരെ(C. quinquefasciatus) ഉപയോഗിക്കാവുന്ന ജൈവ-കീടനാശിനിയാണ്
wwwwwwwwwwwwwwwwwwwwwwwww

പൂർവികർ വീട്ടുമുറ്റത്ത് നട്ടുവളർതി യിരുന്ന ഔഷധ പ്രധാനമായ ഒരു പൂമരം ആയിരുന്നു അശോകം. പിൽകാലത്ത് വന്നു ഭവിച്ച ചില അന്ധവിശ്വാസങ്ങൾ മൂലം അശോകം വീടുകളിൽ വളർതാതെ ആയി .ഇന്ന് ക്ഷേത്രങ്ങളിലും കാവുകളിലും മാത്രം കാണപ്പെടുന്നു. ഹിന്ദുക്കൾ ഇതൊരു പുണ്യ വൃക്ഷമായി കണക്കാക്കുന്നു. പത്തു പതിനഞ്ചു മീറ്റർ ഉയരത്തിൽ വളരും. ഇതിന്റെ തൊലി ചാര തിറത്തിൽ കാണപ്പെടുന്നു. കുലകളായി ഉണ്ടാകുന്ന പൂക്കൾ ഓറഞ്ചു നിറത്തിൽ കാണപ്പെടുന്നു. ഇത് വിഷ ഹര ഗണത്തിൽ പെട്ട ഔഷധമാണ്. ഇതിൻറെ തൊലിയും പൂവും വേരും ഔഷധമായി ഉപയോഗിച്ചു വരുന്നു. ഇതിന് രക്ത സ്തംഭന ഗുണമുണ്ട് . ഗർഭാശയത്തെ ബലപ്പെടുത്തും അസ്ഥി സ്രാവം രക്ത സ്രാവം വെള്ള പോക്ക് ചൊറി ചിരങ്ങ് കരപ്പൽ തലായവ ശമിപ്പിക്കും. ചികിൽസാ ഗ്രന്ഥങ്ങളിൽ ഒന്നും ഇല്ലാത്ത അനേകം രഹസ്യ യോഗങ്ങളും നാട്ടുവൈദ്യൻമാർ അശോകം ഉപയോഗിച്ചു ചെയ്തു വരുന്നു. ഇത് ചൂർണമായും ഘൃതമായും ഒക്കെ ഉപയോഗിക്കുന്നു . അശോകത്തിന്റെ ഉണങ്ങിയ പൂവ് തൈർ ചേർത്ത് കഴിച്ചാൽ രക്ത അരിസസ് മാറ്റും പ്രമേഹം നിയന്ത്രിച്ച് നിർത്തും . അശോകത്തിന്റെ വിത്ത് എല്ലിന്റെ ബലത്തിന്നും , മൂത്രത്തിലെ കല്ലിനും നല്ലതാണ് . അശോകത്തിന്റെ ഇല രക്തം ശുദ്ധിയാക്കും . ഇല കടുക് ചേർത്ത് ചമ്മന്തി ആക്കി കഴിക്കുന്നത് ആമാശ രോഗങ്ങൾ ക്ക് നല്ലതാണ് . ഇല നീർ ജീരകം ചേർത്ത് കഴിച്ചാൽ വയർ വേദനക്ക് നല്ലതാണ് .
(രാജേഷ് വൈദ്യർ )
Rajesh Vaidyan Wayanad

അശോക പൂവിട്ട് വെളിച്ചെണ്ണ കാച്ചി തേച്ചാല്‍ ത്വക് രോഗങ്ങള്‍ക്ക് ഉത്തമം
(മുഹമ്മദ് ഷാഫി )
wwwwwwwwwwwwwwwwwwwwwwwww

അശോക തൊലി ചതച്ചിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ഗർഭാശയ ക്യാൻസർ രോഗികളിൽ വേദന കുറയുന്നതായി കണ്ടിട്ടുണ്ട്. 
(അഷറഫ് കണ്ണൂർ )
Ashraf Cm

അന്ധവിശ്വാസത്തെ അവഗണിച്ചു 10 വര്ഷങ്ങള്ക്കു.മുമ്പ് എന്റെ വീടിന്റെ.കിഴക്കു വശത്തു അശോകം.നട്ടു.ഇന്നത് നല്ല മരം ആയി എല്ലാ വർഷവും. നിറയെ പൂക്കൾ ഉണ്ടാകും.പൂമൊട്ട്.എടുത്തു ചിലപ്പോൾ തോരൻ.(ഉപ്പേരി),ഉണ്ടാക്കും.

അശോകം =,ശോകമില്ലാത്തതു
(മുരളി )
Adoor Murali

അശോകാരിഷ്ടം രക്തപ്പിത്തം അസൃംഗരം എന്നിവ ശമിപ്പിക്കും

അശോക ഘൃതം പ്രദരം യോനി ശൂല കടി ശൂല എന്നിവ ശമിപ്പിക്കും

അശോക കഷായം സ്വരസാദം ശമിപ്പിക്കും

അശോകം ചേർന്ന മധുകാദ്യവലേഹം പ്രദരം രക്താതിസാരം രക്താർശസ് എന്നിവ ശമിപ്പിക്കും

അശോകം ചേർന്ന മഹാമരിചാദ്യ തൈലം കുഷ്ടം ശമിപ്പിക്കും

അശോക ഘൃതം വാതരോഗങ്ങൾ ശമിപ്പിക്കും

അശോകത്വക് ക്വാഥം പ്രദരത്തിന് നല്ലതാണ്

അശോക ബീജ ചൂർണം ഒന്നു മുതൽ മൂന്നു ഗ്രാം വരെ വെള്ളം ചേർത് സേവിച്ചാൽ അശ്മരി ശമിക്കും 
(ആഷിയ)
Aysha Saheer

Image result for ashoka tree

പൂവ് ഉണക്കിപൊടിച്ച് വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുന്നത് രക്തം പോകുന്ന അർശ്ശസിന് നല്ലതാണ്.

അശോകത്തിന്റെ പച്ചത്തൊലി ഇടിച്ചു പിഴിഞ്ഞ ചാർ കഴിക്കുന്നത് പഴുതാര വിഷത്തിന് നല്ലതാണ് .
(മോഹൻ കുമാർ വൈദ്യർ )
wwwwwwwwwwwwwwwwwwwwwwwww

അശോക തൊലി കഷായം വച്ച് സേവിച്ചാൽ ആർത്തവം ക്രമമാകും

അശോക തൊലിയും ശതാവരി കിഴങ്ങും ചിററമൃതും ചിറ്റരത്തയും
ചേർത് കഷായം വച്ച് സേവിച്ചാൽ ഉദരത്തിലെ നീർകെട്ടുകൾ ശമിക്കും

ആദ്യ ആർതവ സമയത്ത് അശോക പൂവിന്റെ ചൂർണം ഓരോ സ്പൂൺ തേൻ ചേർത് കൊടുത്താൽ പിന്നീട് ആർതവ പ്രശ്നങ്ങൾ ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും

ആയുർവേദം കേവലമായ ദ്രവ്യ ചികിൽസ മാത്രമല്ല ചില ഭൗതികേതര സങ്കൽപങ്ങളും അതിൽ വരുന്നുണ്ട്. അത്തരം സങ്കൽപങ്ങൾക്ക് അടിസ്ഥാന മായ തത്വങ്ങൾ മനസിലാക്കാതെ അത്തരം വിശ്വാസങ്ങളെ നിരൂപണം ചെയ്യാൻ സാധിക്കില്ല. .മദ്യം ശരീരത്തിന് ദോഷമാണ് എന്നു പറഞ്ഞാൽ ഞാൻ പത്തോ ഇരുപതോ വർഷ മായി മദ്യം കഴിച്ചു കൊണ്ടിരിക്കുന്നു എനിക്ക് ഒരു ദോഷവും ഉണ്ടായിട്ടില്ല എന്ന് പറയുന്നത് ശരിയായ നിരൂപണമല്ല. 
(വിജീഷ് വൈദ്യർ )
വിജേഷ് പി വി വൈദ്യർ 
wwwwwwwwwwwwwwwwwwwwwwwww
കുമിഴ് കൂവളം കടുക്ക കൊന്ന നെല്ലി ദേവതാരം പ്ലാശ് അശോകം ചന്ദനം പുന്ന വേങ്ങ ചെമ്പകം കരിങ്ങാലി ഇവ വീടിന്റെ പിന്നിലും പാർശ്വ ങ്ങളിലും നിൽകുന്നത് നല്ലതാണ് എന്ന് തച്ചു ശാസ്ത്രം പറയുന്നു. കാഞ്ഞിരം ചേര് വയ്യങ്കത നറുവരി താന്നി പീലിവേപ്പ് കള്ളി എരുമകള്ളി പിശാച വൃക്ഷം മുരിങ്ങ ഇവ വീടിന് സമീപം വക്കരുത് എന്നും തച്ചു ശാസ്ത്രം പറയുന്നു.

സീത അശോക വനിയിൽ ദുഖിതയായി ഇരുന്നതു കൊണ്ട് വീടിനടുത്ത് അശോകം പാടില്ല എന്ന ചിലരുടെ വാദം പൗരാണിക ശാസ്ത്ര വിധികൾക്ക് നിരക്കുന്ന തല്ല. മംഗല്യ ഭാഗ്യത്തിന് നടത്തുന്ന ബാണേശി പൂജയിൽ വിവാഹാർത്ഥി ക്കു മുന്നിൽ വച്ച് അശോക പൂവ് തൈരിൽ മുക്കി ബാണേശി മന്ത്രം ജപിച്ച് ഹോമിക്കുന്നു. അങ്ങിനെ ചെയ്താൽ ഒരു വർഷത്തിനകം വിവാഹം നടക്കും എന്നാണ് വിശ്വാസം .ബുദ്ധ മതത്തിന്റെയും നിർവാണ സിദ്ധാന്തത്തിന്റെയും സ്ഥാപകനായ ശാക്യമുനി ജനിച്ചത് അശോക മര ചുവട്ടിലാണ് . സുന്ദരിമാർ ചിലങ്കയിട്ട കാലുകൊണ്ട് ചവുട്ടിയാൽ അശോകം പൂക്കും എന്ന് കാളിദാസൻ പറയുന്നു.

ധന്വന്തര ഘൃതത്തിന്റെ കൽ കത്തിൽ അശോക തൊലി ചേർക്കുന്നുണ്ട്. കല്യണ ഘൃതത്തിൽ അശോ പൂവ് ചേർക്കുന്നുണ്ട് . ഭൂത ബാധാദി ദോഷങ്ങൾ തീർത് മംഗളം ഉണ്ടാക്കുന്നതാണ് കല്യാണ ഘൃതം . അശോക പഞ്ചാംഗം ചേർത് ഉണ്ടാക്കുന്ന അശോക ഘൃതവും അശോക അരിഷ്ടവും സ്ത്രീ രോഗങ്ങളിൽ പ്രശസ്തമാണ്. അശോക തൊലി ചാരായത്തിൽ ഇട്ട് വാറ്റി എടുത്ത് അണുനാശിനി ആയി ഉപയോഗി ക്കുന്നുണ്ട്. ആർതവ വേദന അർശസ് വ്രണം പ്രവാഹിക എന്നിവക്ക് അശോക തൊലി നല്ലതാണ് . അശോക തൊലി കഷായം വച്ച് സേവിച്ചാൽ ലുബദാർതവം അത്യാർതവം കഷ്ടാർതവം ആർത്തവ ക്രമക്കേടുകൾ അസ്ഥി സ്രാവം വെള്ള പോക്ക്മു തലായവ ശമിക്കും. ഇത് രക്തത്തെ സ്തംഭിപ്പിക്കു ന്നതും ഗർഭാശയത്തെ ബലപ്പെടുത്തുന്നതും ആണ്. .ഗർഭാശയത്തിന്റെ ബലക്കുറവുമൂലം ഗർഭം അലസുന്നവർ അശോക പഞ്ചാംഗം കഷായം വച്ച് സേവിക്കുന്നത് നല്ലതാണ് .

നാളികേരം വെന്ത എണ്ണയിൽ അശോക പൂവ് അരച്ചു കലക്കി കാച്ചി എടുത്ത് തേച്ചാൽ ചൊറി കരപ്പൻ മുതലായവ ശമിക്കും. അശോക തൊലി ചെമ്പരത്തി വേര് നറുനീണ്ടി കിഴങ്ങ് മഞ്ഞള് ഇവ ചേർത് കാച്ചിയ എണ്ണയും ചൊറിക്കും കരപ്പനും നല്ലതാണ് 
(ഓമൽ കുമാർ വൈദ്യർ )
ഓമൽ കുമാർ വൈദ്യർ 
wwwwwwwwwwwwwwwwwwwwwwwww
: കരപ്പൻ തൈലം: അശോകപ്പൂ ,തെച്ചിപ്പൂ ,നറു നീണ്ടി (നന്നാറി) ഇവ 40 gr വീതം എടുത്ത് 750gm വെളിച്ചെണ്ണയിൽ അരച്ച് ചേർത്ത് തൈലം കാച്ചി തേക്കുക.

തേങ്ങാപ്പാലിൽ അശോകപ്പൂ നല്ല മഷിപോലെ അരച്ച് ദേഹം മുഴുവൻ ഇടുക . ത്വക് രോഗം മാറും

രാസവസ്തുക്കൾ ചേർന്ന സോപ്പ് ഉപയോഗിക്കരുത് .ചെറുപയർ വീട്ടിൽ പൊടിച്ച പൊടി തേക്കുക
(മോഹൻകുമാർ വൈദ്യർ) 
wwwwwwwwwwwwwwwwwwwwwwwww
കുട്ടികളുടെ കരപ്പന് ഉരുക്ക് വെളിച്ചണ്ണ തയ്യാറാക്കുബോൾ അശോക പൂവ് കൽക്കനാക്കുന്ന രീതി ഞങ്ങളുടെ നാട്ടുപുറങ്ങളിൽ ഉണ്ട്
(രായിച്ചൻ )

അരണമരത്തിന്റെപട്ടയാണ്അശോകപ്പട്ടക്ക്പകരം ചിലർ മരുന്നിന് ഉപയോഗിക്കുന്നതെന്ന് അറിയുന്നു അതിന് ഔഷധ ഗുണം ഇല്ല. . 
wwwwwwwwwwwwwwwwwwwwwwwww

ഭാരതീയ പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന പുണ്യവൃക്ഷങ്ങളിലൊന്നാണ് 'അശോകം'. ബുദ്ധഭഗവാന്‍ പിറന്നുവീണതും സീതയെ രാവണന്‍ തട്ടിയെടുത്തു പാര്‍പ്പിച്ചതും അശോക വനത്തിൽ ആണെന്നു വിശ്വസിക്കപ്പെടുന്നു. ഇന്ത്യ, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ കാണുന്ന അശോകകുടുംബത്തില്‍ ഉള്‍പ്പെടുന്ന അപൂര്‍വ സസ്യമാണ് 'ബ്രൗണിയ'. ഇലകളുടെ ഭംഗിയും പൂക്കളുടെ മനോഹാരിതയും കൊണ്ട് ഇവ വേറിട്ടതാകുന്നു. ചെറുവൃക്ഷമായി വളരുന്ന ഇവയുടെ കുടപോലെ താഴേയ്‌ക്കൊതുങ്ങിയ ശാഖകളില്‍ ഉണ്ടാകുന്ന തളിരിലകള്‍ക്ക് ഇളം റോസ് നിറമാണ് , പൂച്ചെണ്ടുപോലെയുള്ള വലിയ പൂക്കള്‍ക്ക് കടുപ്പമേറിയ ഓറഞ്ചു നിറവുമാണ്. ഫിബ്രവരി മുതല്‍ ജൂണ്‍ വരെയാണ് ബ്രൗണിയയുടെ പൂക്കാലം. ഒരു പൂവിനുള്ളില്‍ പൂക്കാലമൊരുക്കിയ പൂക്കള്‍ക്ക് ആയുസ്സ് കുറവാണ്. രണ്ടുദിവസം കൊണ്ട് ഇവ വിടര്‍ന്നു കൊഴിയും. ഇലകള്‍ക്കും തണ്ടിനും ഔഷധഗുണം കൂടിയുള്ള ബ്രൗണിയയുടെ വിത്തുമുളപ്പിച്ചെടുത്തതോ ശാഖകളില്‍ നിന്നു വേരുപിടിപ്പിച്ചതോ ആയ തൈകള്‍ നട്ടുവളര്‍ത്താം. ബ്രൗണിയ ചെടികള്‍ മറ്റു വൃക്ഷങ്ങളുടെ ഇടയില്‍ നടാതെ തോട്ടത്തില്‍ ഉയര്‍ന്നപ്രദേശത്ത് വളര്‍ത്തിയാല്‍ മനോഹാരിത കൂടും.

സിസാൽപീനേസിയേ കുടുംബത്തിലാണ് ശിംശിപ വൃക്ഷം. Amherstia nobilis എന്നാണ് ശാസ്ത്രീയ നാമം..
(സുരേന്ദ്രൻ മാഷ് )
Surendran Mash

 


Image result for ashoka tree

ഹോമിയോപതിയിൽ നിലവിലുള്ള ഔഷധങ്ങൾ ഭൂരിഭാഗവും പാശ്ചാത്യ നാടുകളിൽ കണ്ടെത്തിയ വ ആണ്. എന്നാൽ ഭാരതത്തിൽ നിന്ന് ഹോമിയോയിൽ എത്തിയ അപൂർവം ഔഷധങ്ങളിൽ ഒന്നാണ് അശോകം ആർതവ പ്രശ്നങ്ങളിലും അർശസിനും അനുബന്ധ മായ വയറുകടിക്കും ഇത് ഉപയോഗി ച്ചു. വരുന്നു. മാത്ര മൂല കഷായം അഞ്ചു മുതൽ പത്തു തുള്ളി വരെ. 
(Drമോഹൻ തൃശൂർ )
DrMohan P T Shridharsanam

ആല് തുളസി മുതലായ സസ്യങ്ങൾ പകൽ സമയം ശുദ്ധ വായുവും പോസിറ്റീവ് എനർജിയും പ്രസരിപ്പിക്കുന്നു. അശോകം അവ സംഭരിച്ച് നെഗറ്റീവ് എനർജിയും അശുദ്ധ വായുവും പറം തള്ളുന്നു. അതു കൊണ്ട്. ആണ് അശോകം വീടിനടുത്ത് നടരുത് എന്ന് പറയുന്നത് 
(വിജീഷ് വൈദ്യർ ) 
വിജേഷ് പിവി വൈദ്യർ

wwwwwwwwwwwwwwwwwwwwwwwww

പൗരാണിക ഭാരതീയ ശാസ്ത്രങ്ങളിൽ പല ഋഷിമാരുടേയും അഭിപ്രായങ്ങളിൽ വൈരുദ്ധ്യങ്ങൾ കാണുന്നുണ്ട്. ഇന്നത്തെ ഭൗതിക്ക ശാസ്ത്ര തത്വങ്ങളുടെ അടിസ്ഥാനത്തിൽ പല വിശ്വാസതിനും വിശദക്കരണം സാദ്ധ്യമാകാതെ വരുന്നുണ്ട്. അതു ആശയങ്ങളെ അന്ധവിശ്വാസം എന്ന് പലരും നിർവചിക്കുന്നു. സന്ധ്യ കഴിഞ്ഞ് ആലിന്റെ ചുവട്ടിലും നാലും കൂടിയ വഴിയിലും പോകരുത് എന്നൊരു വിശ്വാസ മുണ്ട് . ഇതൊരു അന്ധവിശ്വാസമായി പലരും പറഞ്ഞിരുന്നു. എന്നാൽ രാത്രി സമയത്ത് അരയാൽ അദ്ധികമായി കാർബൺ ഡൈ ഓക്സൈസ് പുറന്തള്ളുന്നതായി ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ആ സമയം ആലിന്റെ ചുവട്ടിൽ കഴിയുന്നത് അനാരോഗ്യ കരമാണ്. അന്ധവിശ്വാസങ്ങൾ എന്നു പറഞ്ഞിരുന്ന പല ആശയങ്ങളിലും ഇതരം ചില ശാസത്രീയ വശങ്ങൾ. ഉള്ളതായി പിൽകാലത്ത് കണ്ടെത്തിയിട്ടുണ്ട്. അശോകത്തെ കുറിച്ചുള്ള വൈരുദ്ധ്യ മാർന്ന വിശ്വാസ ങ്ങളിലും ചില ശാസ്ത്ര ത ത്യങ്ങൾ ഉണ്ടായേക്കാം 
(ഷം സർ ) 
wwwwwwwwwwwwwwwwwwwwwwwww

സ്ത്രീ രോഗങ്ങളിൽ ഗർഭാശയ സംബന്ധമായ രോഗങ്ങൾ അർതവ സംബന്ധമായ രോഗങ്ങൾ മൂത്രാശയ രോഗങ്ങൾ ഉഷ്ണ രോഗങ്ങൾ അസ്ഥിസ്രാവം രക്തസ്രാവം എന്നീ രോഗങ്ങളിലെല്ലാം അശോകത്തിന്‌ വളരെ പ്രാധാന്യമുണ്ട് . അശോക തൊലിയും പാചോറ്റി തൊലിയും ശതാവരി കിഴങ്ങും ഞെരിഞ്ഞിലും ബാർലിയും കൂടി പത്തു ഗ്രാം വീതം എടുത്ത് രണ്ടു ലിറ്റർ വെള്ളത്തിൽ വെന്ത് ഒരു ലിറ്റർ ആക്കി കുടിവെള്ള മാ യി ഉപയോഗി ക്കുന്നത് മൂത്രത്തിൽ പഴുപ്പ് മൂത്രം ചുടിച്ചിൽ (എരിച്ചിൽ ) മൂത്ര ചുട് വിട്ടു വിട്ട് മൂത്രം പോവുക മുതലായ രോഗങ്ങൾ ശമിക്കുന്നതാണ് . ഒറ്റമൂലി ചികിൽസയിലും രസായന ചികിൽസയിലും അശോകം ഉപയോഗിച്ചു വരുന്നു. 
(ധന്യന്തിരൻ വൈദ്യർ ഇടുക്കി )
Dhanwandharan Vaidyan

ശാഖകൾ കീഴ്പോട്ട് തൂങ്ങി വളരുന്ന അരണമരം ശോകാവസ്ഥയിലുള്ള അശോകം ആണെന്ന് പറയപ്പെടുന്നു. അശോകം വീട്ടുവളപ്പിൽ നടുന്നതിൽ തെറ്റൊന്നു മില്ല. 
(വേലപ്പൻ )
wwwwwwwwwwwwwwwwwwwwwwwww

Amherstia Mobills എന്ന ശാസ്ത്രനാമമുള്ള വൃക്ഷമാണ് ശിംശിപാ. Saraca asoca എന്ന് ശാസ്ത്രനാമമുള്ള വൃക്ഷമാണ് അശോകം രണ്ടും ഒരേ സസ്യകുടുംബമാണ് അശോകത്തേക്കാൾ കൂടുതൽ തണലുള്ള താണ് ശിശിപാ. വൃക്ഷം. ശംശിപാ വൃക്ഷം ഇരുവിൽ മരം എന്നും അറിയപെടു ന്നുണ്ട്

കാമബാണങ്ങളിൽ ഒന്നാണ് അശോക പുഷ്പം സുന്ദരിമാർ പാദസരമിട്ട കാലുകൊണ്ട് ചവിട്ടിയാൽ അശോകം പൂക്കുമെന്ന് കാളിദാസൻ രഖുവംശ ത്തിൽ പറയുന്നു. അശോകം ഒരു പുണ്യ വൃക്ഷമായി ഹിന്ദുക്കൾ കരുതി പോരുന്നു. കേരളത്തിൽ ക്ഷേങ്ങളിലും സർപകാവുകളിലും ധാരാളമായി കണ്ടുവരുന്നു. ഉദ്യാനങ്ങളിൽ നട്ടുവളർതാൻ നല്ലൊരു അലങ്കാര വൃക്ഷമാണ് അശോകം .തുലാം വൃശ്ചിക മാസങ്ങളിൽ അശോകം പൂക്കുന്നു. അശോക പുക്കളിൽ പുളിയുറുമ്പുകൾ ധാരാളമായി കാണാം. (KR രാമൻ നമ്പൂതിരിയുടെ "സസ്യജ്ഞം മൃത്യും ജയം" എന്ന പുസ്തകത്തിൽ നിന്ന് )

അശോക തൊലിയും ചെമ്പരത്തി വേരും നറുനീണ്ടി കിഴങ്ങും മഞ്ഞളും കഷായം വച്ച് കഴിച്ചാൽ കരപ്പൻ ശമിക്കും (ആരോഗ്യ കൽപ ദ്രുമം) അശോക പുഷ്പം അട്ടിൻ പാലിൽ അരച്ചു കൊടുത്താൽ രക്താർശസ് ശമിക്കും

അശോക തൊലി ആട്ടിൻ പാലിൽ കഷായം വച്ച് കൊടുത്തപ്പോൾ തിരുവത്താംകൂറിലെ ഒരു അമ്മ മഹാ റാണിയുടെ ഗർഭാശയ വിദ്രധി ശമിച്ചതായി ഫൈവ് ഹഡ്രഡ് ഇന്ത്യൻ മെഡിസി നൽ പ്ലാൻറ് സ് എന്ന പുസ്തക ത്തിൽ കാണുന്നു. അശോക തൊലി കഷായം വച്ച് അശോക പുഷ്പം പൊടിച്ചു ചേർത് സേവിച്ചാൽ പ്രമേഹം ശമിക്കും. അശോക തൊലി ചൂടുവെള്ളത്തിൽ അരച്ച് മഗ്നീഷ്യം സൾഫോറ്റ് ചേർത് വീണ്ടും അരച്ച് ലേപനം ചെയ്താൽ നീര് ശമിക്കും

സീതാ ദേവിയുടെ ഓർമക്കായി അശോകമരം വീട്ടുവളപ്പിൽ നട്ടുവളർതണം എന്ന് ബൃഹത് സംഹിത പറയുന്നു. എന്നാൽ അശോകം നിൽക്കുന്നിടത്ത് നാശമുണ്ടാകും എന്ന് എങ്ങിനെയോ ഒരു കിംവദന്തി പ്രചരിച്ചു വരുന്നു. ഇതിന്റെ പേരിൽ ധാരാളം അശോകമരം നശിപ്പിക്ക പെട്ടു. 
(അബ്ദുൾ ഖാദർ )
Mohiyideen Abdul Kader

ഒരു സ്ഥലത്ത് വീട് വക്കുമ്പോൾ സമ ചതുരത്തിൽ വാസ്തു മണ്ഡലം നിശ്ചയിച്ച് അതിൽ ആണ് വീട് വക്കുന്നത്. അതിന് പുറത്തുള്ള സ്ഥലം വീട്ടുവളപ്പിൽ പെടുന്നില്ല. വീട്ടുവളപ്പിൽ നിഷിദ്ധമായ സസ്യങ്ങൾ അവിടെ നടുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു. പല സസ്യങ്ങളും വീട്ടുവളപ്പിൽ പാടില്ല എന്ന് നാട്ടിൽ പ്രചരിച്ചിട്ടുള്ളത് തച്ചുശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ അല്ല എന്നതും മനസിലാക്കേണ്ടതുണ്ട് .
(Dr മോഹൻ )
wwwwwwwwwwwwwwwwwwwwwwwww

മജ്ഞുള, താമ്ര പല്ലവം, കംഗോലി പിണ്ഡ പുഷ്പം, ഗന്ധ പുഷ്പം , എന്നെല്ലാം അശോകം അറിയ പെടുന്നു, . തീക്ത കഷായ രസവും ശീതവീര്യവും മലത്തെ തടുക്കുന്നതും തൊലിക്ക് വർണപ്രസാദത്തെ ഉണ്ടാക്കുന്നതും ആണ് അശോകം. വാതാദി ദോഷങ്ങൾ അപചി തണ്ണീർ ദാഹം ചുട്ടു നീറ്റൽ ശോ ഫം വിഷം രക്ത ദോഷം വയറുവേദന അർശസ് ജ്വരം രക്തപിത്തം അഗ്നി മാന്യം പ്രമേഹം വ്രണം ഗർഭാശയ രോഗങ്ങൾ എന്നിവയെ ശമിപ്പിക്കും . ഗർഭ ഗ്രാഹിയും രക്ത ഗ്രാഹിയും ആണ് . അണ്ഡാശയത്തെ ഉത്തേജിപ്പിക്കും. ഗർഭാശയ വികാരങ്ങളിലെല്ലാം ഫലപ്രദമാണ്. ഗർഭാശയത്തെ ശക്തി പെടുത്തുന്നതും വിഷ ഹരവും ആണ് . അശോകപട്ട കഷായം വച്ച് കഴിച്ചാൽ. രക്ത പ്രദരം ശ്വേത പ്രദരം കഷ്ടാർതവം ലുബ്ദാർതവം രക്താർ ശസ് രക്താതിസാരം എന്നിവ ശമിക്കും. ഗർഭാശയ രോഗങ്ങളിൽ അശോക പട്ട പാൽ കഷായം വച്ച് സേവിക്കുവാനാണ് ചക്ര ദത്തം നിർദേശിക്കുന്നത്. അശോക പട്ട ചാരായത്തിൽ ഇട്ട് വാറ്റി എടുത്താൽ നല്ലൊരു അണുനാശിനി ആണ്. . ഉതിൻറെ പൂവും തോലും വേരിൻ മേൽ തൊലിയും ഔഷധമായി ഉപയോഗിക്കുന്നു . അശോകത്തിന്റെ പൂവ് കൽകനായി കാച്ചിയ വെളിച്ചെണ്ണ പുരട്ടിയാൽ കട്ടികൾക്കുണ്ടാകുന്ന ചൊറിയും കര പ്പനും പ്രായമായവരിലുണ്ടാകുന്ന ത്വക് രോഗങ്ങളും ശമിക്കും, അശോകാരിഷ്ടം അശോക ഘൃതം എന്നിവയിലെ പ്രധാന ചേരുവയാണ് അശോക തൊലി . അശോക മരത്തിന്റെ തൊലിക്കു പകരം ചിലർ അരണ മരത്തിന്റെ തൊലി ചേർക്കാറുണ്ട്. അതിന് ഔഷധ ഗുണം ഇല്ല . 
( ബിനോയി ദോഹ )
Binoy Sebastian

അശോക തൊലിയും പെരിയലത്തിന്റെ വേരിലെ തൊലിയും സമം കഷായം വച്ച് ദിവസം രണ്ടു നേരം വീതം പതിനാലു ദിവസം ഇരുത്തി എട്ടു നേരം സേവിച്ചാൽ ശരീരത്തിന്റെ അകത്തും പുറത്തും ഉണ്ടാകുന്ന പരുക്കളും കുരുക്കളും മുഴകളും ശമിക്കും. 
(പവിത്രൻ വൈദ്യർ )
Pavithran Karippayi

അശോകം ഭാരതത്തിൽ കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് ശാസ്ത്രനാമം Aന്നherstia Nobiles എന്നാണ് രാമായണത്തിൽ പ്രതിപാദിക്കുന്ന ശിംശപാവൃക്ഷം അശോകത്തോട് സാമ്യമുള്ള മറ്റൊരു സസ്യമാണ് . ശാസ്ത്രനാമം Saraca Indica.

വെളുത്ത അശോകം അധവ ബ്രൗണിയ എന്നൊരു സസ്യവും അനുബന്ധ മാ യി പറയപ്പെടുന്നുണ്ട് 
(അബ്ദുൾ ഖാദർ )

wwwwwwwwwwwwwwwwwwwwwwwww
ഒരേ സസ്യകുടുംബത്തിൽ പെട്ട സസ്യങ്ങളാണ് അശോകം ശിംശിപ ബ്രൗണിയ എന്നിവ. ശിംശിപയും ബ്രൗണിയയും തിരിച്ചറിയുക തന്നെ ബുദ്ധിമുട്ടാണ് . ഇവ മൂന്നും പാലോട് ബോട്ടാനിക്കൽ ഗാർഡനിൽ കാണാവുന്നതാണ്. ശിംശപ വൃക്ഷത്തിന്റെ ഇല താഴേക്ക് വീഴില്ല വശങ്ങളിൽ ദൂരെ മാറി വീഴും എന്ന് പറയപ്പെടുന്നു. 
(അനീഷ് മണ്ണടി )
Aneesh Mannady

കടപ്പാട്
ഏകോപനം : Somantn Thevalayil

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL