Search

രക്തപുഷ്ടിക്ക്

രക്തപുഷ്ടിക്ക് ടോണിക്ക്


വേണ്ട സാധനങ്ങള്‍

1.  ഒരുകിലോ ഉറുമാമ്പഴ വിത്ത് (അനാര്‍),

2. കാല്‍കിലോ നെല്ലിക്ക,

3. കാല്‍കിലോ ഉണക്ക മുന്തിരി,

4. ഒരുകിലോ നാടന്‍ ശര്‍ക്കര,

5. തിപ്പല്ലി ഇരുപതു ഗ്രാം

6. കുരുമുളക് പത്തു ഗ്രാം

7. ചുക്ക് അഞ്ചു ഗ്രാം

8.  ഏലത്തരി അഞ്ചു ഗ്രാം

ഇവയെല്ലാം വറുത്തു പൊടിച്ചത്

തയ്യാറാക്കുന്ന വിധം:
നല്ല ഭരണിയില്‍ ആദ്യം കുറച്ചു ശര്‍ക്കര പൊടിച്ചിടുക, മീതെ നെല്ലിക്ക + ഉരുമാന്‍പഴവിത്ത്‌ + ഉണക്കമുന്തിരി ഇവ ഇടുക, അല്പം പൊടിച്ചുവെച്ച മസാല വിതറുക,,വീണ്ടും ശര്‍ക്കര പൊടിച്ചിടുക..ശേഷം നെല്ലിക്ക മുതലായവ.....ഇങ്ങനെ അടുക്കുകളായി നിറച്ച ശേഷം ( അവസാനം ശര്‍ക്കര പൊടിച്ചിട്ട് അടുക്ക് അവസാനിപ്പിക്കണം ) ഭരണിയുടെ വായ നന്നായി മൂടിക്കെട്ടിയ ശേഷം മൂന്നു -നാല് പ്ലാസ്റ്റിക്‌ ചാക്കില്‍ പൊതിഞ്ഞു കെട്ടി മുറിയില്‍ സൂക്ഷിക്കണം...ഇരുപത്തൊന്നു ദിവസം കഴിഞ്ഞ് എടുത്തു നല്ല തുണിയില്‍ അരിച്ച് ചില്ല് കുപ്പിയില്‍ സൂക്ഷിക്കാം......
വലിയവര്‍ക്ക് ഒരു ഔണ്‍സ് , കുട്ടികള്‍ക്ക് അര ഔന്‍സ് വീതം രണ്ടുനേരം....രക്തപ്രസാദം ഉണ്ടാവും....പൊതുവായ ആരോഗ്യത്തിനും, രോഗപ്രധിരോധശേഷിക്കും ഉത്തമം

കടപ്പാട്: സുരേഷ് വൈദ്യര്‍  

 


കടപ്പാട്: സുരേഷ് വൈദ്യര്‍

 

 

അനാര്‍

നെല്ലിക്ക

ഉണക്ക മുന്തിരി

കരിപ്പട്ടി (ശര്‍ക്കര )

തിപല്ലി

കുരുമുളക്

ചുക്ക്

ഏലത്തരി

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

 

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL