Search

പനി - പകർച്ചവ്യാധി

 

പനി പകർച്ചവ്യാധികളിൽ നിന്ന് രക്ഷനേടാൻ 

 

ദിവസം ഒരു നേരം 5 മുക്കുറ്റി സമൂലം, 5 കുരുമുളക് എന്നിവ ചേർത്തരച്ച് 21ദിവസം തുടർച്ചയായി കഴിക്കുക. മുക്കുറ്റി തൊട്ടുരിയാടാതെ പറിച്ചെടുക്കണം.

 

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതാണ് ഈ പ്രയോഗം.

 

ചുക്ക്, കൊത്തമല്ലി, കിരിയാത്ത്, ദേവതാരം, പർപ്പടകപ്പുല്ല്, മുത്തങ്ങ എന്നിവ മൊത്തം 60 ഗ്രാം എടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ വെന്ത് 240 മില്ലിയാക്കി വറ്റിച്ച് 80 മില്ലി വീതം 3 നേരം കഴിച്ചാൽ ഏത് ശക്തമായ വൈറൽ ഫീവറും മാറിക്കിട്ടും.

 

ശരീരവേദന മാത്രമാണെങ്കിൽ മുയൽച്ചെവിയൻ പറിച്ച് നന്നായി കഴുകിയെടുത്ത് ജീരകത്തിന്റെ കൂടെയിട്ട് തിളപ്പിച്ച് വെള്ളം കുടിക്കുക.

 

 

(ജീരകമിട്ട വെള്ളം ഗർഭിണികളായ സ്ത്രീകൾ കഴിക്കരുത്. ഗർഭം അലസാൻ കാരണമാകും.)

 

 

കടപ്പാട്:  സംഗീത് വൈദ്യര്‍ -  വൈദ്യശാല കൂട്ടായ്മ

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL