Search

മുലപ്പാല്‍ വര്‍ധിക്കാന്‍

മുലപ്പാല്‍ വര്‍ധിക്കാന്‍

 

മുലയൂട്ടുന്ന അമ്മമാരില്‍ നിന്ന് പലപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന പരിദേവനമാണ് കുഞ്ഞിനു വിശപ്പുമാറാന്‍ പാകത്തില്‍ പാലുണ്ടാകുന്നില്ല എന്നത്. പലപ്പോഴും ഇൗ പരാതി വെറുമൊരു വേവലാതിയില്‍ നിന്ന് വരുന്നതാകാം. എന്നാല്‍ സിസെറിയന്‍ പോലുള്ളവ കഴിഞ്ഞു ധാരാളം ആന്‍റിബയോട്ടിക്കുകള്‍ കഴിച്ചവരില്‍ ഇതൊരു യാഥാര്‍ത്യമായും അനുഭവപ്പെടാറുണ്ട്. ഇവരും സ്ഥിരമായി മുലയൂട്ടാന്‍ തുടങ്ങിയാല്‍ പാലുണ്ടാകും പാലിന്‍െറ അപര്യാപ്തത പരിഹരിക്കാന്‍ പ്രകൃതി തന്നെ വഴികണ്ടെത്തും. താഴെ പറയുന്നവ മൂലയൂട്ടല്‍ കാലത്ത് ശീലമാക്കിയാല്‍ ക്ഷീര വര്‍ധനയെ സഹായിക്കും.

= മുരിങ്ങയില നാളികേരം ചേര്‍ത്ത് സേവിക്കുക 

= ചെറുപയര്‍ സൂപ്പ് കുടിക്കുക 

= പാല്‍മുതുക്കിന്‍ കിഴങ്ങ് പാലില്‍ ചേര്‍ത്ത് കഴിക്കുക 

= ഉലുവയും പയറും തേങ്ങയും ചേര്‍ത്ത കഞ്ഞി കുടിക്കുക

= കൊട്ടതേങ്ങയും എള്ളും ചേര്‍ന്ന അരിയുണ്ട തിന്നുക.

= അമുക്കുരപ്പൊടി തേങ്ങാപാലില്‍ ചേര്‍ത്ത് സേവിക്കുക

ഇവയില്‍ സൗകര്യ പ്രദമായതേത് കഴിച്ചാലും മുലപ്പാലു വര്‍ധിക്കും മടിയും അങ്കലാപ്പുമൊഴിവാക്കി കുഞ്ഞുങ്ങളെ മുലയൂട്ടുക. പ്രകൃതി അവരുടെ പോഷണത്തിനും പ്രതിരോധത്തിനുമായി ഏല്പിച്ച ദൗത്യം നിറവേറ്റാതിരുന്നാല്‍ തിരിച്ചടിയുണ്ടാകുമെന്ന് ഒാരോ അമ്മമാരും അറിയുക.

മുലയൂട്ടിയ അമ്മമാരില്‍ സൗന്ദര്യം വര്‍ധിക്കുന്നു. മുലയൂട്ടല്‍ മൂലം സ്തനകാന്‍സര്‍ പോലുള്ളവ തുലോം കുറവുമാണെന്നും പഠനങ്ങള്‍ പറയുന്നു.

കടപ്പാട്: റഷീദ് വൈദ്യർ

RKV COPY 31

 

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL