Search

ദാഹ ശമനി

ദാഹ ശമനി

ഈ ചൂടുകാലത്ത് 30 ഗ്രാം രാമച്ചവും 30 ഗ്രാം നന്നാരിയും ചതച്ച് തലേ ദിവസം 4 ലിറ്റർ നല്ല പച്ച വെള്ളത്തിൽ ഇട്ടു വയ്ക്കുക (മൺപാത്രം ആയാല്‍  ഏറ്റവും ഉത്തമം )

[ ഒരു വലിയ ആൾക്കാണ് ഈ കണക്ക് ]

പിറ്റേ ദിവസം പലപ്പോഴായി അത് കുടിച്ചു തീർക്കുക.

ഇത്രയും വെള്ളം കുടിച്ചിട്ടും നിങ്ങൾക്ക്  മൂത്ര സംബന്ധമായോ മറ്റോ വല്ല ഉഷ്ണരോഗങ്ങളും കാണുകയാണെങ്കിൽ -

ചന്ദനാസവം 40 മില്ലിയിൽ

ചന്ദ്രപ്രഭ ഗുളിക 1 വീതം ചേർത്തു രാവിലെയും രാത്രിയും ഭക്ഷണശേഷം കഴിക്കുക. [രോഗകാഠിന്യത്തിനനുസരിച്ച് ഉച്ചക്കും വേണമെങ്കിൽ കഴിക്കാവുന്നതാണ്.]

ഇതു കൊണ്ട് ഒരു വിധം ഉഷ്ണ രോഗങ്ങളെല്ലാം മൂർച്ഛിക്കാതെ മാറിക്കൊള്ളും.

കുറിപ്പ്: മരുന്ന് കഴിക്കുമ്പോഴും വെള്ളം പറഞ്ഞ പ്രകാരം കുടിക്കണം

കടപ്പാട്: ജോതിഷ് വൈദ്യർ

RKV COPY 41

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.


 

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL