Search

ദന്തധാവന ചൂർണ്ണയോഗങ്ങൾ

ദന്തധാവന ചൂർണ്ണയോഗങ്ങൾ. (വിവിധ വൈദ്യന്മാർ നിർദ്ദേശിച്ചു തന്ന പ്രകാരം)

------------------------------------

1 .

പഴുത്ത മാവില ഉണക്കിപ്പൊടിച്ചത്, ഉമിക്കരി അല്ലെങ്കിൽ ചിരട്ട കത്തിച്ച് കരിയാക്കി പൊടിച്ചത്, കരുമുളക് അല്ലെങ്കിൽ ഗ്രാമ്പൂ പൊടിച്ചത് എന്നിവയിൽ ഇന്തുപ്പും കലർത്തുക.

 

ഈ മിശ്രിതം ഉത്തമമായ പൽപ്പൊടിയാണ്.

 

പല്ല് വെളുക്കാനും കറ പോകാനും ഉപകരിക്കും.

 

2.

കാപ്പി ക്കുരുവിനെറ തൊണ്ട് ഒരു ഭാഗം, ഉമി രണ്ടു ഭാഗം ചേർത്ത് പൊടിച്ചെടുക്കുക. അതിലേക്ക് ഗ്രാമ്പൂ, ഏലക്ക , കുരുമുളക് എന്നിവയുടെ പൊടിയും ഇന്തുപ്പും ചേർത്ത് ഉപയോഗിക്കുക.

 

3.

ഗ്രാമ്പൂ, ഏലക്ക , ഇന്തുപ്പ് , കറുകപ്പട, കുരുമുളക്, അൽപ്പം കാപ്പിത്തൊണ്ട് എന്നിവ നന്നായി പൊടിച്ചു വെക്കുക. അതിലേക്ക് തേൻ ചേർത്ത് കുഴച്ചാൽ ടൂത്ത് പേസ്റ്റ് പോലെ ഉപയോഗിക്കാം.

 

4.

ത്രികടുവും (ചുക്ക്, കരുമുളക്, തിപ്പലി എന്നിവയുടെ പൊടി)  കടലാടി കത്തിച്ചതിനെറ കരിയും ഗ്രാമ്പൂ പൊടിച്ചതും കലർത്തിയതിലേക്ക് ചെറുനാരങ്ങാ നീർ ഇറ്റിച്ച് ഉപയോഗിക്കുക.

 

ടോൺസിൽസ്, തൊണ്ട വീക്കം, വായിലെ കുരു ഇടങ്ങിയ പ്രശ്നങ്ങൾക്കും ഇതുപയോഗിച്ച് പല്ല് തേക്കുന്നതിലൂടെ പരിഹാരമാകും

 

5.

ചെറുനാരങ്ങയുടെ തോട് കമ്പിയിൽ കുത്തി ചുട്ടെടുത്ത് അതിൽ വെള്ളം തളിച്ച് കരിയാക്കുക. അതിന്റെ കൂടെ ചുക്ക്, കുരുമുളക്, ഇന്തുപ്പ് ,ഗ്രാമ്പു എന്നിവ ചേർത്ത് പൊടിച്ച് ഉപയോഗിക്കുക.

 

മോണയിലെ നീര്, വായ്നാറ്റം തുടങ്ങിയ പ്രശ്നങ്ങൾക്കും ഇത് പരിഹാരമാകും.

 

കടപ്പാട്:  വൈദ്യശാല കൂട്ടായ്മ

RKV COPY 59

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

 

 

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL