Search

അകാല നര

അകാല നര 


 

15 വയസ്സിനും 40 വയസ്സിനുമിടയിൽ നരക്കുന്നതിനാണ് അകാലനര എന്ന് പറയുന്നത്.  100 ഗ്രാം എള്ള് കഴുകി ഉണക്കി പൊടിക്കുക. നൂറ് ഗ്രാം നെല്ലിക്ക കഴുകി ഉണക്കിപ്പൊടിക്കുക  കാൽ കിലോ ശർക്കര പൊടിക്കുക. ഇത് മൂന്നും കൂടി നന്നായി മിക്സ് ചെയ്ത്

ചില്ലുപാത്രത്തിൽ (കുപ്പിയിൽ) ഇട്ടുവെക്കുക. ഇതിൽ നിന്ന് ഓരോ സ്പൂൺ രാവിലേയും വൈകുന്നേരവും കഴിക്കുകഒരു നേരം നാരസിംഹരസായനം ഒരു സ്പൂൺ കഴിച്ച് മീതെ ഒരു ഗ്ലാസ് പാലും കുടിക്കുക. മൂന്നു മാസം തുടർച്ചയായി ചെയ്താൽ അകാല നര ശമിക്കും.

പയർപൊടി മെഴുക്കിളക്കാൻ ഉപയോഗിക്കുക. സോപ്പ് ഒഴിവാക്കുക. നിർബ്ബന്ധമെങ്കിൽ  ഹോമിയോ ഷാമ്പൂ ഉപയോഗിക്കാം.

 

ഇതോടൊപ്പം നറുനീണ്ടിക്കിഴങ്ങിന്റെ പൊടിയോ കിഴങ്ങ് തന്നെയോ ഇട്ട് തിളപ്പിച്ച് വെള്ളം  കുടിക്കുകയും ചെയ്താൽ ബ്ലഡ് സർക്കുലേഷൻ കൂടുകയും മുടി പൊഴിയുന്നതിന്റെ തോത് കുറയുകയും ചെയ്യും.

 

കൂടുതൽ ഫലപ്രദമായ മറ്റൊരു പ്രയോഗം:

 

 

5 കിലോ നെല്ലിക്ക കഴുകി ഇടിച്ചു കുരുകുളഞ്ഞ് വെയിലത്ത് വെച്ച് ഉണക്കിപ്പൊടിക്കുക. അടുത്ത ദിവസം വീണ്ടും 5 കിലോ നെല്ലിക്ക ഇടിച്ചുപിഴിഞ്ഞ് അതിന്റെ നീരെടുക്കുക. ആ നീരിൽ ഉണക്കിവെച്ച് നെല്ലിക്കാപ്പൊടിയിൽ ചേർത്ത് വീണ്ടും ഉണക്കുക. അടുത്ത് ദിവസങ്ങളിൽ ഇതേപോലെ ചെയ്ത് മൊത്തം 101 ദിവസം ഇപ്രകാരം ആവർത്തിച്ചു ചെയ്യുക. ഇത്തരത്തിൽ ആവർത്തിച്ച് സ്ഫുടം ചെയ്ത് കിട്ടുന്ന അമൂല്യ ഔഷധമൂല്യമുള്ള നെല്ലിക്കാപ്പൊടി ദിവസവും ഒരു സ്പൂൺ എടുത്ത് ഒരു സ്പൂൺ നെയ്യും അര സ്പൂൺ തേനും ചേർത്തതിൽ മിക്സ് ചെയ്ത് കഴിച്ചാൽ ചുരുങ്ങിയത് 80 വയസ്സ് വരെ  മുടി നരക്കില്ല. തൊലിയും കോശങ്ങളുമെല്ലാം ചെറുപ്പമാകും. എത്ര പ്രായമായാലും ചുളിവില്ലാതെ, ജരാനരയില്ലാതെയിരിക്കും

 

കടപ്പാട് : സംഗീത് വൈദ്യര്‍ - വൈദ്യശാല കൂട്ടായ്മ

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL