Search

കേശ സംരക്ഷണം

Image result for healthy hair ads

കേശ സംരക്ഷണം

ആധുനിക കാലത്ത് കേശസംരക്ഷണത്തെ സംബന്ധിച്ച വീക്ഷണത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ സ്ത്രീകളും ഓഫീസ് ജോലികളിലും മറ്റും ധാരാളമായി ഏർപ്പെടാൻ തുടങ്ങുകയും ജീവിതം മൊത്തത്തിൽ തിരക്കുപിടിച്ചതാകുകയും ചെയ്തതോടെ എല്ലാറ്റിനും എളുപ്പവഴി അന്യേഷിക്കുന്ന പ്രവണത ഉണ്ടായി. അതിന്റെ പ്രതിഫലനങ്ങൾ കേശസംരക്ഷണവിഷയത്തിലും ഉണ്ടായി എന്നാണ് പറയേണ്ടത്.    

കേശസംരക്ഷണചുമതല

ബ്യൂട്ടിപാർലറുകളെ ഏൽപ്പിച്ചതോടെ രാസപദാർത്ഥങ്ങളുടെ ഉപയോഗത്തിന്റെ ആധിക്യവുമുണ്ടായി. മുടിയുടെ ആരോഗ്യക്ഷയത്തിലാണ് ഇത് കലാശിച്ചതെന്ന് മനസ്സിലാകാൻ പ്രയാസമില്ല.

പാരമ്പര്യനാട്ടുരീതികൾ ശീലിക്കുന്നതിനെപ്പറ്റിയുള്ള അറിവുകൾ കുറേശ്ശെയായി വിസ്മൃതമാകാനും തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അത്തരം അറിവുകളുടെ ഒരു പരിചയപ്പെടുത്തൽ ഉചിതമായിരിക്കും.

ഈ വിഷയകമായി വൈദ്യശാല വിവിധ ഡോക്ടർമാരുടേയും വൈദ്യന്മാരുമായും ആശയവിനിമയം നടത്തിയതിന്റെ രത്നച്ചുരുക്കം ഇവിടെ അവതരിപ്പിക്കുന്നു.

തലയിലെ താരൻ മൂലമുള്ള മുടികൊഴിച്ചിലിന്.

മറ്റു അസുഖങ്ങ ഉണ്ടാവുകയും, അതിനു ധാരാളം മരുന്നുകള്‍ കഴിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ചില രോഗങ്ങള്‍ക്ക് കൂടുതല്‍ കാലം മരുന്നുകള്‍ കഴിച്ച ആളുകളിലും ശരീരത്തിലെ പ്രതിരോധ ശേഷി കുറയുകയും അക്കാരണത്താൽ വട്ടത്തില്‍ മുടി കൊഴിച്ചില്‍ ഉണ്ടാവുകയും പതിവുണ്ട്. തലയി അയ്യപ്പാല തൈലം വാങ്ങി പുരട്ടുക. പതിനഞ്ചു മിനുറ്റ് കഴിഞ്ഞതിനു ശേഷം ആര്യ വേപ്പിലയും തൈരും ചേര്‍ന്ന  മിശ്രിതം പുരട്ടി കഴുകി കളയുക. തുടര്‍ച്ചയായി കുറച്ചു ദിവസം തുടര്‍ന്ന് ചെയ്‌താ അസുഖം മാറുന്നതാണ്.

മുടി കൊഴിഞ്ഞു നെറ്റി കേറികൊണ്ടിരിക്കുന്നതിനു

മുറിയുടെ വളര്‍ച്ചയ്ക്ക് പ്രധാനമായ ഒരു ഘടകം നിര്‍വഹിക്കുന്നത് പാരമ്പര്യമാണ്. അച്ഛന്‍ അമ്മ അതുപോലെ ആര്‍ക്കെങ്കിലും ഇത്പോലെ മുടികൊഴിച്ചല്‍ ഉണ്ടെങ്കി അനന്തര തലമുറക്കും അത്തരത്തില്‍ ഉള്ള മുടി കൊഴിച്ചില്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. കൂടാതെ തൈറോയ്ഡിന്റെ  പ്രവര്‍ത്തനം അല്ലെങ്കില്‍ അതിന്റെ ഏറ്റക്കുറച്ചിലുകൾ ഇതിനു ഒരു കാരണമാകാറുണ്ട്. അതുപോലെ തന്നെ കാത്സ്യത്തിന്‍റെയും അയേണിന്റേയും  അഭാവം. പരിഹാരമായി തവിട് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുക. സ്ത്രീകള്‍ ആര്‍ത്തവം ക്രമീകരിക്കുക. വിറ്റാമിന്‍-ഇ യുടെ അഭാവം മുടി വളര്‍ച്ചയ്ക്ക് കുറവ് ഉണ്ടാക്കും. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കൂടുതല്‍ തടി ഉണ്ടെങ്കി ധാന്യ ഭക്ഷണം കുറയ്ക്കുക.  എണ്ണ തലയില്‍ നല്ലവണ്ണം തേച്ചു പിടിപ്പിക്കുക. രാവിലെയും വൈകുന്നേരവും ഇളവെയി കൊള്ളുന്നത് നല്ലതാണ്. കൂടാതെ പേരയില കഷായം തലയി തിരുമ്മി പിടിപ്പിക്കുന്നത് നല്ലതാണ്. ഇത്തരത്തിലൊക്കെ ചെയ്‌താ മുടികൊഴിച്ചി ഒരു പരിധിവരെ നിയന്ത്രിക്കാവുന്നതാണ്.

താരനും പേനും ഇല്ലാതെയും തലയി ചൊറിച്ചിലനുഭവപ്പെടുന്നതിന്

ആര്യവേപ്പിന്റെ ഇല അരച്ച് തൈരില്‍ ചേര്‍ത്ത് തലയി പുരട്ടുന്നത് നല്ലതാണ്. മാറിയില്ലെങ്കില്‍ ഏലാദി കേരം അല്ലെങ്കി അസന ഏലാദി കേരം തലയില്‍ പുരട്ടി 15-20  മിനുറ്റ് കഴിഞ്ഞതിനു ശേഷം കുളിക്കുക.

 

കേശ സംരക്ഷണം.– ഡോ: ജസ്‌

പോഷക സമൃദ്ധമായ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ബേക്കറി ഭക്ഷണങ്ങളും കഴിവതും ഒഴിവാക്കുക. വിറ്റാമിന്‍ കൂടുതല്‍ അടങ്ങിയ നെല്ലിക്ക, ഇലക്കറികള്‍ പോലുള്ളവ കഴിക്കുക. കുളി കഴിഞ്ഞാല്‍ തലയോട്ടിയി വെള്ളം ഒരു തുള്ളി പോലും അവശേഷിക്കാതെ നല്ലവണ്ണം തൂക്കുക. താരന്‍ ഉള്ളവരുടെ ചീപ്പ്, ടവല്‍, മുടിക്ലിപ്പുക മുതലായവ മറ്റുള്ളവ  ഉപയോഗിക്കാതിരിക്കുക. വെളിച്ചണ്ണ ചൂടാക്കി തലയി തേച്ചു പിടിപ്പിച്ചു കുറച്ചു കഴിഞ്ഞു താളിയോ ചെറുപയര്‍ പൊടിയോ ഉപയോഗിച്ച് കഴുകി കളയുക. ഓയിലിന്റെ ഒരംശം പോലും തലയി ഇല്ലാതിരിക്കാ ശ്രദ്ധിക്കുക. മുടിയിലെ നനവ് പരമാവധി കുക്കുക. ഷാമ്പൂ പോലുള്ള കെമിക്കല്‍സ് തലയി ഉപയോഗിക്കാതിരിക്കുക. നല്ല ഭക്ഷണം കഴിക്കുക. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക. നല്ലവണ്ണം ഉറങ്ങുക. പേരയില നന്നായി തിളപ്പിച്ച്‌ തണുപ്പിച്ചു മുടിയി പുരട്ടുന്നത് നന്നായിരിക്കും. നല്ല ശുദ്ധമായ തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. (തണുപ്പിച്ച വെള്ളം അല്ല ഉദ്ദേശിക്കുന്നത്).

മുടിയില്കായം.

സാധാരണ ഗതിയില്‍ തലയി വിയര്‍പ്പ് നില്‍ക്കുന്നത് കൊണ്ടോ നനഞ്ഞ മുടി കെട്ടി വെക്കുന്നത് കൊണ്ടോ ആണ് മുടിയില്‍ കായം ഉണ്ടാവുന്നത്. ദീര്‍ഘകാലം മരുന്ന് കഴിക്കുന്നവരിലും മുടിയി കായം ഉണ്ടാവാനുള്ള സാധ്യത കൂടും. ശരീരത്തിന്റെ പ്രതിരോധ ശേഷി കുറവുണ്ടെങ്കില്‍ അതിനു പരിഹാരം കാണേണ്ടത് പ്രധാനമാണ്. കുളി കഴിയുമ്പോള്‍ തല നന്നായ് ഉണങ്ങിയതിനു ശേഷം കെട്ടിവെക്കുക. കൂടാതെ ആര്യവേപ്പെണ്ണ ചെറുതായ് ചൂടാക്കി നന്നായി മുടിയി പുരട്ടിയതിനു ശേഷം അഷ്ടഗന്ധം പുകച്ചു (ആയൂര്‍ വേദ മരുന്ന് കടകളില് പുകയ്ക്കുന്ന മരുന്നുക കിട്ടും) ഈ പുക മുടിയില്‍ കൊള്ളിച്ചാ മുടിയിലെ കായം മാറുന്നതാണ്.

വട്ടത്തില്‍ മുടി കൊഴിയുന്നതിന്

വട്ടത്തി മുടി കൊഴിയുന്നതിനു പ്രധാന കാരണം നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനം താറുമാറാകുമ്പോൾ (auto immune desease) ശരീരത്തിലെ രോമകൂപങ്ങളെ ബാധിച്ചു രോമത്തിന്റെ വളര്‍ച്ച തടയുന്നതാണ്‌. പ്രതിരോധ സംവിധാനം താറുമാറാവാന്‍ കാരണങ്ങള്‍ കാലാവസ്ഥ വ്യതിയാനം, നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍, പ്രത്യേക അസുഖങ്ങള്‍, ദീര്‍ഘ കാലം മരുന്നുകള്‍/ ആന്റിബയോട്ടിക്കുക  സേവിക്കുന്നത് മൂലം, പാരമ്പര്യം, തുടങ്ങിയ പല കാരണങ്ങള്‍ ഉണ്ടാവാം. ഇതിനായ് രോമം കൊഴിഞ്ഞുപോയ സ്ഥലത്തെ രോമ കൂപങ്ങളെ ഉത്തേജിപ്പിക്കലാണ് അതിനുള്ള ചികിത്സ.

ചെമ്പരത്തിമൊട്ടിന്റെ  ഉരസലുള്ള  ഭാഗം കൊണ്ട് മുടി കൊഴിഞ്ഞു പോയ ഭാഗത്ത്‌ ഉരസിയത്തിനു ശേഷം ഉള്ളി നീര് (ചെറിയ ഉള്ളിയോ വലിയ ഉള്ളിയോ ഉപയോഗിക്കാം) അതുപോലെ വെളുത്തുള്ളി ചെറുതായ് മുറിച്ച് പുരട്ടി കൊടുത്താലും ഫലമുണ്ടാവും. കുറച്ചു നാള്‍ അടുപ്പിച്ചു ചെയ്‌താ മാത്രമേ ഫലമുണ്ടാവൂ.

രക്തക്കുറവ് ഉണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ വിറ്റാമിനുകള്‍ ഉള്ള ഭക്ഷണങ്ങള്‍ കഴിക്കുക, കാത്സ്യം, അയേണ്‍, വിറ്റാമിന്‍-ഡി ഉള്ള ഭക്ഷണങ്ങള്‍ ഒക്കെ കഴിക്കുന്നത്‌ നല്ലതാണ്, വെയില്‍ കൊള്ളുക, പാലും പാല്‍ ഉല്‍പന്നങ്ങള്‍, പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ എന്നിവ കഴിക്കുക. മീന്‍ ഗുളികയി ധാരാളം വിറ്റാമിന്‍ ഡി ഉണ്ട്. പരിപ്പ് പയര്‍ വര്‍ഗങ്ങ ധാരാളം കഴിക്കുക, വെളിച്ചെണ്ണ തലയില്‍ തേച്ചു കുളിക്കുന്നത് നല്ലതാണ്. വെളിച്ചണ്ണയില്‍ അടങ്ങിയിരിക്കുന്ന nourishment  നല്ലതാണ്.

താരന്:

ചെറിയ ഉള്ളി /  സവാള ചതച്ചു നീരെടുത്ത് നല്ലത് പോലെ തലയി തേച്ചുപിടിപ്പിച്ചു 20 - 30  മിനുട്ടിന് ശേഷം കഴുകി കളയുന്നത് നല്ലതാണ്. ഈ ഒരു പ്രയോഗം മുടി നന്നായി തഴച്ചു വളരുന്നതിനും സഹായിക്കും. പേരയില ഇട്ടു തിളപ്പിച്ച്‌ വറ്റിച്ച വെള്ളം ആറിയതിനു ശേഷം തല കഴുകാന്‍ ഉപയോഗിക്കുന്നത് മുടി നല്ലത്പോലെ വളരാൻ സഹായിക്കും എന്നാണു മനസിലാക്കുന്നത്.

മുടി കൊഴിച്ചില്

മുടികൊഴിച്ചിലിനു രണ്ട് പ്രധാന കാരണങ്ങള്‍ ആണ് ഉള്ളത്, കാല്‍സ്യത്തിന്റെ അഭാവവും, അയേണിന്‍റെ  അഭാവവും ആണ് ഇതില്‍ ഒന്നാമത്തേത്. അത് പോലെതന്നെ തൈറോയ്ഡ്ന്‍റെ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ഹോര്‍മോണിന്റെ പ്രശ്നങ്ങ ആണ്. നെല്ലിക്ക ജ്യൂസ്‌ കഴിക്കുന്നത് നല്ലതാണ്. ഉണക്ക മുന്തിരി വെള്ളത്തിലിട്ട് പിഴിഞ്ഞ് കഴിക്കുന്നത് അയേണ്‍ ഉണ്ടാക്കും. റാഗി / പഞ്ഞപ്പുല്ല് ഭക്ഷണത്തി ഉൾപ്പെടുത്തിയാൽ കാത്സ്യവും അയേണും ലഭിക്കും.

സ്ത്രീകളില്‍ മിക്കവരുടെയും ഒരു ആവശ്യമാണ് കേശ വര്‍ധനവ്. ഷൈന്‍ വൈദ്യര്‍

ദുര്ധൂര പത്രാദി എണ്ണ – നീല ഉമ്മത്തിന്‍ ഇല ഇടിച്ചു പിഴിഞ്ഞ നീരി വെളിച്ചെണ്ണ കാച്ചി അരിച്ചെടുക്കുന്ന  എണ്ണ മുടി കൊഴിച്ചി താര തലയില്‍ ചൊറിച്ചി മുതലായവയ്ക്ക് ഉത്തമമായ ഒരു എണ്ണയാണ്. നീല ഉമ്മത്തിന്‍റെ കായ തന്നെ അരച്ച് കല്‍ക്കമായ് ഉപയോഗിക്കാം. ഇത് വളരെ എളുപ്പത്തിലും വേഗത്തിലും ഉണ്ടാക്കാന്‍ പറ്റുന്ന ഒരു എണ്ണയാണ്.

ഒരു കിലോ നീലയമരി ഇല അരച്ചെടുത്തത് ഒരു ലിറ്റര്‍ വെളിച്ചെണ്ണയി കാച്ചി മൂപ്പിച്ചെടുത്തു ആറിയത് ദിവസവും തലയി പുരട്ടുക.

കയ്യോന്നി സമൂലം ചതച്ചു നീരെടുത്ത് ഒരു ലിറ്റര്‍ വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി കാച്ചി മൂപ്പിച്ചെടുത്തു ആറിയത് ദിവസവും തലയി പുരട്ടുക.

നീലയമരി ഇല നീര് 250 ml , കയ്യോന്നി നീര്  250 ml, നെല്ലിക്ക നീര് 250ml, കറ്റാര്‍വാഴ നീര് 250 ml, വെളിച്ചെണ്ണ 1 Ltr എടുത്തു കാച്ചി മൂപ്പിച്ചെടുത്തു ആറിയത് അരിച്ചെടുത്ത്‌ ദിവസവും തലയി പുരട്ടുക.

ഇത്തരത്തില്‍ ഉള്ള കുറെ ഏറെ നാട്ടറിവുക ഉണ്ടെങ്കിലും ആരോഗ്യമുള്ള ഭക്ഷണവും കഴിക്കുക എന്നത് പ്രധാനമാണ്. നല്ല രീതിയില്‍ പോഷകങ്ങളും വിറ്റാമിൻസും ള്ള ഭക്ഷണങ്ങ കഴിച്ചാൽ കേശവർദ്ധനവ് ഉണ്ടാവുന്നതാണ്.

അകാലനര:

പല കാരണങ്ങള്‍ കൊണ്ടും തലമുടി നരക്കുന്നതാണ്. മാനസിക സമ്മര്‍ദം, ശരീരത്തിന് വേണ്ടത്ര പോഷകം കിട്ടാതിരിക്കുക, അങ്ങനെ വിവിധ കാരങ്ങ കൊണ്ട് തലമുടി നരക്കുന്നതാണ്. ത്രിഫലചൂര്‍ണ്ണം തേനി രാവിലെയും വൈകുന്നേരവും ദിവസവും കഴിക്കുക. അതുപോലെ തന്നെ മുക്കുറ്റി സമൂലം, കയ്യോന്നി നീലഅമരി നീരും എടുത്തു വെളിച്ചണ്ണയി കാച്ചി തലമുടിയില്‍ ദിവസവും പുരട്ടിയാ മുടിക്ക് കറുപ്പ് നിറം വർദ്ധിക്കുന്നതാണ്. വിറ്റാമിന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങ കഴിക്കുക.

സ്ത്രീകളുടെ വലിയ ഒരു സ്വപ്നമാണ് ഇടതൂര്‍ന്ന തലമുടി. തലയില്‍ ചൊറിച്ചില്‍ വന്നാ അത് നമ്മള്‍ക്ക് അസഹനീയമാണ്. താരന്‍ തലയി ഉണ്ടായാല്‍ ഇത്തരത്തില്‍ ചൊറിച്ചി വര്‍ദ്ധിക്കുകയും തലയി വെളുത്ത പൊടികള്‍ കാണപ്പെടുകയും ചെയ്യും. ഇത് നമുക്ക് മാനസികമായും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഒരുതരം ഫംഗസ് ആണ് ഇത്തരത്തി തലയി ചൊറിച്ചില്‍ ഉണ്ടാക്കുന്നത്. ഇത്തരത്തില്‍ ഉള്ള ഫംഗസ് മാറാ നാട്ടുവൈദ്യത്തില്‍ നിരവധി പ്രയോഗങ്ങ ഉണ്ട്. ഉള്ളിയുടെ നീര് പുരട്ടുക/ കടുക് അരച്ച് പുരട്ടുക/ തല മോരില്‍ കഴുകുക/ തുടങ്ങിയ നിരവധി പ്രയോഗങ്ങള്‍ ഉണ്ട്.

സൌന്ദര്യത്തിന്‍റെ കാര്യത്തി ഭാരതസ്ത്രീക, പ്രത്യേകിച്ച് ദേഹ കാന്തി, മുഖ കാന്തി, കേശ കാന്തി മുതലായവയ്ക്ക് പ്രത്യേക പ്രാധാന്യം കൊടുത്ത് വരുന്നവരാണ്. അതുകൊണ്ട് തന്നെ ചെമ്പരത്തി താളി / ചെമ്പരത്തി പേസ്റ്റ് ആക്കി തലയില്‍ തേച്ചു പിടിപ്പിക്കുക/ കയ്യോന്നിയുടെ നീര് പുരട്ടുക/ പൂവാംകുരുന്നിലയുടെ നീര് പുരട്ടുക/ അങ്ങനെ നിരവധി പ്രയോഗങ്ങ ചെയ്ത് വരുന്നു.      

ഇതൊക്കെ കേശത്തെ മാത്രമല്ല
ചർമ്മത്തിനും, തലച്ചോറിനും സംരക്ഷണം നല്‍കുന്നു. വിറ്റാമിന്‍ അടങ്ങിയ ഭക്ഷണങ്ങ ശരിയായ രീതിയി കഴിച്ചില്ലെങ്കില്‍ അതിന്‍റെ പോരായ്മ കൊണ്ട് മുടി കൊഴിച്ചിൽ ഉണ്ടാവാം. രാസവസ്തുക്കള്‍ അടങ്ങിയ വെള്ളം ഉപയോഗിച്ചാ മുടി കൊഴിച്ചി ഉണ്ടാവാം. വയറിനു അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍, മാനസിക പിരിമുറുക്കം ഉണ്ടെങ്കില്‍ ഒക്കെ മുടികൊഴിച്ചി ഉണ്ടാവാം. മുടി കൊഴിച്ചിലിന്റെ കാരണം കണ്ടെത്തി ചികിത്സിക്കുന്നതാണ് നല്ലത്.

സ്ത്രീപുരുഷഭേദമന്യേ കേശവര്‍ധനവിന് ഇന്ന് വിപണിയില്‍ ലഭ്യക്കുന്ന എല്ലാ തരം എണ്ണകളും ഉപയോഗിക്കുന്നവരാണ് ഇന്നത്തെ പുതു തലമുറ. പരസ്യത്തിന്‍റെ സ്വാധീനം മൂലം വ്യാജമരുന്നുകളുടെ പുറകെ പോകുന്നത് പലപ്പോഴും കുഴപ്പങ്ങളില്‍ ചെന്ന് അവസാനിക്കും. അത്തരം മരുന്നുകള്‍ ചിലപ്പോള്‍ താൽക്കാലികമായ ആശ്വാസം നല്‍കുമെങ്കിലും അത് ഭാവിയി തലയ്ക്കും മുടിക്കും ദോഷമായ് ഭവിക്കും. പലര്‍ക്കും തലയ്ക്കും, നടുവിനും, പലതരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടായതായി ശ്രദ്ധയി പെട്ടിട്ടുണ്ട്. മുടിയുടെ പെട്ടന്നുള്ള വളര്‍ച്ചയ്ക്ക് വേണ്ടി പല വിധത്തിലുള്ള കെമിക്കലുകള്‍ ചെര്‍ക്കുന്നതിനാ നമ്മുടെ ശരീരത്തിലെ ഞരമ്പുകളി നീര്‍ക്കെട്ടുണ്ടാവുകയും തന്മൂലം ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനക്ഷമതയെ താളം തെറ്റിക്കുകയും ചെയുന്നു. ആയതിനാല്‍ ഇത്തരം കമ്പനികളുടെ/പരസ്യങ്ങളുടെ പിറകെ പോകാതിരിക്കുക.

നമ്മുടെ ശരീരത്തിന്‍റെ പ്രധാന അവയവം എന്ന നിലയി
നമ്മുടെ തലയെ മാനിക്കേണ്ടതാണ്. ആയതിനാല്‍ തലയി ഏതു എണ്ണ ഉപയോഗിക്കുമ്പോഴും അതിനെപ്പറ്റി നല്ലവണ്ണം അറിയേണ്ടതാണ്. അല്ലെങ്കില്‍ ശരീരത്തിന് വലിയ ബുദ്ധിമുട്ടുകൾ അത് വരുത്തുന്നതാണ്. അതുപോലെതന്നെ ഭക്ഷണം കഴിഞ്ഞ ഉടനെ കുളിക്കുക, കുളി കഴിഞ്ഞാല്‍ നല്ലപോലെ തല തോർത്താതിരിക്കുക, ശരീരം വിയര്‍ക്കുമ്പോ കുളിക്കുക തുടങ്ങിയവയെല്ലാം മുടികൊഴിച്ചിലിനു കാരണമാകുന്നു. ആയതിനാല്‍ ദിനചര്യയി കുളിക്കുന്നതിനും മറ്റുമുള്ള കാര്യങ്ങൾക്കും കൃത്യമായ നിഷ്ഠകൾ പാലിക്കേണ്ടതാണ്.

എണ്ണ കാച്ചുമ്പോള്‍ ഏറ്റവും രാവിലെ കാച്ചുന്നതാണ് നല്ലത്. ചില എണ്ണ കാച്ചുന്ന യോഗങ്ങളില്‍ പ്രത്യേക സമയങ്ങളും രീതികളും പറയാറുണ്ട്. നമ്മുടെ വീടുകളില്‍ എണ്ണ കാച്ചുമ്പോ സൂര്യദിച്ചുവരുന്ന സമയത്ത് ഈശ്വര പ്രാര്‍ത്ഥനയോടെ എണ്ണ കാച്ചുന്നതായിരിക്കും നല്ലത്. ഇത്തരത്തില്‍ ചെയ്യുമ്പോ എണ്ണയുടെ എനര്‍ജി കൂടുന്നതാണ് എന്ന് വിശ്വസിക്കുന്നു. പകല്‍ സമയത്ത് എണ്ണകാച്ചുന്നതാണ് ഉചിതം. അതിൽതന്നെ ഏറ്റവും നല്ല സമയം രാവിലെ തന്നെയാണ്

സാധാരണ രീതിയിലുള്ള തുമ്മലിനു: കടുക്കാത്തോട്,  പുളിഞരബ്, ചുവന്നുള്ളി, തുളസി ഇല, ഇവയെല്ലാം കൂടെ അരച്ച് വെള്ളത്തില്‍ കലക്കി നാലിരട്ടി എണ്ണ ചേര്‍ത്ത് തൈലം കാച്ചി ഒരു നുള്ള് കര്‍പ്പൂരം ചേര്‍ത്ത് ചൂടോട് കൂടി അരിച്ചെടുത്ത്‌ ആറിയാല്‍ ഉപയോഗിക്കാം.

സ്ഥിരമായ രീതിയിലുള്ള തുമ്മലിനു: കാഞ്ഞിരത്തിന്‍റെ ഇല, വള്ളി  കാഞ്ഞിരത്തിന്‍റെ ഇല, കരിനൊച്ചി ഇല, തുളസി ഇല, എരുക്കില, മുരിങ്ങ ഇല, മുയല്‍ ചെയിയ ഇല, പൂവാംകുറുന്ത സമൂലം, ഉഴിഞ്ഞ സമൂലം, ത്രിഫലചൂര്‍ണ്ണം, ചുക്ക് മുതലായവ എണ്ണയുടെ നാലി; ഒരു ഭാഗം അരച്ചെടുത്ത് വെള്ളത്തില്‍ കലക്കി തൈലം കാച്ചി ഇറക്കിയതിനു ശേഷം കര്‍പ്പൂരം ചേര്‍ത്ത് ചൂടോടെ അരിച്ചെടുത്ത്‌ ആറിയാ ഉപയോഗിക്കാം.

താരന്:

ദന്തപ്പായുടെ ഇല കീറി മുറിച്ചു മൂന്ന് ദിവസം സ്ഥിരമായി തലയില്‍ തേക്കുന്നത് വളരെ നല്ല ഒരു പരിഹാരമാണ്. പിന്നീട് ആഴ്ചയില്‍ ഒരു പ്രാവശ്യം ഉപയോഗിക്കുക.

വെളിച്ചെണ്ണ, ഒലിവ് ഓയില്‍, ബദാം ഓയി സമാനുപാതത്തിലും സമം ചെരനാരങ്ങനീരും എടുത്ത് തലയില്‍ തേച്ചു പിടിപ്പിക്കുക. പതിനഞ്ചു മിനുറ്റ് കഴിയുമ്പോള്‍ കഴുകി കളയുക. താരന്‍ കുറയുന്നത് വരെ ചെയ്യുക, പിന്നീട് ആഴ്ചയി ഒരു പ്രാവശ്യം ചെയ്യുക, അതിനു ശേഷം രണ്ടു ആഴ്ച്ചയിൽ ഒരിക്കലും പിന്നീട് എണ്ണയുടെ ഉപയോഗം പതുക്കെ നിര്‍ത്തുകയും ചെയ്യാം.

താന്നി മരത്തിന്‍റെ തൊലി ചതച്ചു വെള്ളം തിളപ്പിച്ച്‌ ആ വെള്ളത്തി തല കഴുകുന്നതും നല്ലതാണ്. എണ്ണയിട്ട് അത് കഴുകി കളയാന്‍ കടല ചെറുപയ എന്നിവയുടെ പൊടി ഉപയോഗിക്കുന്നതാണ് നല്ലത്. തലയി ഈര്‍പ്പം ഉണ്ടാവാതിരിക്കാ പ്രത്യേകം ശ്രദ്ധിക്കുക.

താരന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഉള്ളി നീര് തലയോട്ടിയില്‍ നല്ലത് പോലെ തേച്ചു പിടിപ്പിക്കുന്നത് മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. അലര്‍ജി, സൈനസിറ്റിസ്, ജലദോഷം തുടങ്ങിയ പ്രശ്നങ്ങ ഉള്ളവ തല നല്ലവണ്ണം തുവർത്തിയ ശേഷം രാസ്നാദിചൂര്‍ണ്ണം നെറുകയി ഇടുന്നത് നല്ലതായിരിക്കും. ഒരു മണിക്കൂറിൽ കൂടുത ഉള്ളിനീര് പുരട്ടി വെക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം കടുക് വെള്ളത്തില്‍ കുതിര്‍ത്തി അരച്ച് തലയില്‍ പുരട്ടിയാ താര മാറുന്നതാണ്. താരന്‍ മാറിയതിനു ശേഷവും ഇടയ്ക്കൊക്കെ കടുക് പ്രയോഗം നടത്തുന്നത് നല്ലതാണ്. ഇത് താരന്‍ വീണ്ടും തിരിച്ചുവരാതിരിക്കാ സഹായിക്കും. കൂടാതെ ഒരു പ്രാവശ്യം താരന്‍ മാറിയതിനു ശേഷം ഉപയോഗിക്കുന്ന ചീപ്പ്, ടവല്‍, മുതലായവ തിളപ്പിച്ച വെള്ളത്തിലിട്ട് വൃത്തിയാക്കുന്നതും നല്ലതാണ്.

കടുക്ക, നെല്ലിക്ക, താന്നിക്ക, ചെറിയ ഉള്ളി, പുളി ഞരബ്, അല്‍പ്പം കുരുമുളക്, കറ്റാര്‍വാഴ, കരിനൊച്ചി ഇല, കയ്യോന്നി, ഇവയെല്ലാമിട്ടു എണ്ണ കാച്ചി ഉപയോഗിക്കുന്നത് മുടി കൊഴിച്ചില്‍, താര, നീരിരക്കം മുതലായവയ്ക്ക് നല്ലതാണ്. എണ്ണ കാച്ചുമ്പോള്‍ കുരുമുളക് ഇട്ടു മൂപ്പെത്തുമ്പോള്‍ വാങ്ങി വെക്കാവുന്നതാണ്.

തുടക്കത്തില്‍ എണ്ണ തേക്കുന്നവ ആദ്യത്തെ കുറച്ച ദിവസം രാസ്നാദി ചൂര്‍ണ്ണം കുളി കഴിഞ്ഞു തോർത്തിതിനുശേഷം തലയി തിരുമ്മുന്നത് നല്ലതാണ്. പിന്നീട് പതുക്കെ രാസ്നാദി ചൂര്‍ണ്ണം ഒഴിവാക്കുന്നതാണ് നല്ലത്. കൂടാതെ നീരിരക്കം ഉള്ളവണ്ണ തേച്ചു അധിക നേരം തലയി വെക്കാതെ കുളിക്കുന്നതായിരിക്കും നല്ലത്. പിന്നീട് പതുക്കെപ്പതുക്കെ സമയം കൂട്ടിക്കൊണ്ടിരിക്കുക. തല വിയര്‍ക്കുന്നവ വിയര്‍പ്പ് മാറിതിനു ശേഷം എണ്ണ തേക്കുന്നതാണ് നല്ലത്. തല വിയര്‍ക്കുന്ന സമയത്ത് ഒരിക്കലും എണ്ണ തേക്കാതിരിക്കുക.

തലമുടിക്ക് സൌന്ദര്യം ഉണ്ടാവാ ത്രിഫല ചൂര്‍ണ്ണം, നീലയമരി നീര്, കയ്യോന്നി നീര് ചേര്‍ത്ത് അല്‍പ്പം ഇരുമ്പ്പൊടി ചേര്‍ത്ത് അല്‍പ്പം ചൂടാക്കി തലേ ദിവസം വെക്കുക. പിറ്റേന്ന് അതിനു നല്ല കറുപ്പ് ഉണ്ടാവും ആ എണ്ണ തലയില്‍ തേച്ചു പിടിപ്പിച്ചു ഒരു മണിക്കൂ കഴിഞ്ഞു കഴുകി കളയുക. ആരോഗ്യമുള്ള മുടിക്ക് ഉത്തമമാണ് ഈ പ്രയോഗം.

പേന്‍ ശല്ല്യം.

വേപ്പെണ്ണ തലയില്‍ തേക്കുന്നത് നല്ലതാണ്, ചെറിയ ഉള്ളി ചതച്ചു തേക്കുന്നത് നല്ലതാണ്. അതുപോലെതന്നെ തുളസി തലയില്‍ വെക്കുന്നതും തലയിണയി തുളസി വിതറുന്നതും നല്ലതാണ്. തുളസി നീരും ചെറിയ ഉള്ളി നീരും യോജിപ്പിച്ച് തലയില്‍ തേക്കുന്നതും നല്ലതാണ്.

അതുപോലെത്തന്നെ ദിവസവും മുടി ചീകിവൃത്തിയാക്കുക. ചീകാനുപയോഗിച്ച ചീപ് തോര്‍ത്ത്‌ മുതലായവ വൃത്തിയായി സൂക്ഷിക്കുക. പിന്നീട് പേൻ ശല്യം ഉണ്ടാവുകയില്ല.

കുട്ടികള്‍ക്ക് വെന്ത വെളിച്ചെണ്ണ അഥവാ virgin coconut oil തേക്കുന്നതാണ് ഏറ്റവും ഉത്തമം. കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ചൊറിച്ചിലോ ചിരങ്ങ് പോലെയോ മറ്റോ ഉണ്ടെങ്കി ചെമ്പരത്ത്യാദി വെളിച്ചെണ്ണ അല്ലെങ്കില്‍ ലാക്ഷാദി കേരം തേക്കുന്നത് നല്ലതാണ്.

മുടിയുടെ തിളക്കത്തിനും, താരന്‍ പോകാനും, മുടിയുടെ അറ്റം പിളരുന്നതിനും, മുടിയുടെ ഉറപ്പിനും ബദാം ഓയില്‍ നല്ലതാണ്.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് ഒലിവ് ഓയില്‍. മാത്രമല്ല അത് ചര്‍മ്മത്തിനും നല്ലതാണ്.

തൊലിപ്പുറമേ ഉണ്ടാവുന്ന ഒട്ടു മിക്ക രോഗങ്ങള്‍ക്കും നമുക്ക് ഉപയോഗിക്കാവുന്ന എണ്ണയാണ് നാല്‍പാമാരാദി വെളിച്ചെണ്ണ. ചെറിയ കുട്ടികള്‍ക്ക് ചര്‍മ്മം വരളാതിരിക്കാനും ചര്‍മ്മത്തിന് നിമുണ്ടാവാനും സഹായിക്കും

ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഉപയോഗിച്ച് വരുന്ന ഒരു എണ്ണയാണ് കടുകെണ്ണ. ചൂട് കാലാവസ്ഥയില്‍ കടുക് എണ്ണയുടെ ഉപയോഗം അത്ര നല്ലതല്ല. കടുക് എണ്ണയ്ക്ക് ചൂട് അല്‍പ്പം കൂടുതലാണ്. മാസത്തില്‍ ഒരിക്ക കടുക് എണ്ണ തലയില്‍ തേക്കുന്നത് നല്ലതാണ്. സ്ഥിരമായി ഉപയോഗിക്കുന്നത് അത്ര നല്ലതല്ല.

കടപ്പാട്: വനിതാ വൈദ്യശാല കൂട്ടായ്മ

ഡോ: ജസ്‌ല, ഡോ: റജീന, ഷൈന്‍ വൈദ്യ

തയ്യാറാക്കിയത്: രാജേഷ്‌ കോട്ടായി & ഉസ്മാന്‍ പള്ളിക്കര

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

 

 

 

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL