Search

തൈറോയിഡ് ഗ്രന്ഥിരോഗങ്ങള്‍ ( റഷീദ് വൈദ്യർ)

*തൈറോയിഡ് ഗ്രന്ഥിരോഗങ്ങള്‍*  *5*

 

*മിക്സെഡിമാ* തൈറോയിഡ് ഹൊര്‍മോണിന്‍െറ അപര്യാപ്തത മൂലം മുതിര്‍ന്നവരിലുണ്ടാകുന്ന രോഗത്തെയാണ് മിക്സെഡിമാ എന്ന് വിളിക്കുന്നത്. *രോഗകാരണങ്ങള്‍* താഴെപറയുന്നവയാണ്.

*തൈറോയിഡ് ഗ്രന്ഥി ചുരുങ്ങി ഹോര്‍മോണ്‍ ഉല്പാദനമില്ലാതാകുന്നത്.

*ഹോര്‍മോണ്‍ ഗ്രന്ഥി ശാസ്ത്ര ക്രിയ യിലൂടെ നീക്കം ചെയ്യപ്പെടല്‍.

*സ്കാനിങ്ങ്,എക്സറേ തുടങ്ങിയ വികിരണ ചികില്‍സയിലൂടെ ഗ്രന്ഥിയുടെ വിനാശം.

*തൈറോയിഡിന്‍െറ പ്രവര്‍ത്തനത്തെ നശിപ്പിക്കുന്ന രാസ സംയുക്തങ്ങളുടെ(മരുന്ന്) ഉപയോഗം.

*ചിലരോഗബാധകള്‍

തുടങ്ങിയവയാണ്. *രോഗലക്ഷണങ്ങൾ*എന്തൊക്കെയെന്ന് നോക്കാം.ക്ഷീണം,തളര്‍ച്ച പേശി കളിലെ പിടുത്തവും ഉന്മേശമില്ലായ്മയുമായിരിക്കും ആരംഭ ലക്ഷണം.മലബന്ധം,തലവേദന,ആര്‍ത്തവതകരാറുകള്‍,വരണ്ടചര്‍മ്മം,തണുപ്പ് സഹിക്കാന്‍ കഴിയാതെ വരിക എന്നിവയും ലക്ഷണങ്ങളാണ്. രോഗം പഴകുന്നതോടെ സ്വരം പരുക്കനാകുന്നു.വിയര്‍പ്പുണ്ടാകാതെവരുന്നു.നാലു കളില്‍ നീര്‍ക്കെട്ട്,മലബന്ധം,തൂക്കവര്‍ധന,ശ്വാസവിമ്മിട്ടം,ചര്‍മ്മത്തൊലെ നിറംമാറ്റം,ദിശാബോധം.നഷ്ടപ്പെടല്‍,കണ്‍പുരികത്തിലെ രോമങ്ങള്‍ കൊഴിയല്‍ എന്നിവയും സംഭവിക്കുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞിരിക്കും.കൊളസ്ട്രോൾ കൂടിയുമിരിക്കും.

????????

റഷീദ് വൈദ്യര്‍

808 9055 708.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL