Search

ചര്‍മ്മ രോഗങ്ങള്‍

ചര്‍മ്മ രോഗങ്ങള്‍.

ശരീരത്തിലെ ഏറ്റവും വലുതും മാറ്റി കൊണ്ടിരിക്കുന്നതുമായ അവയവമാണ് ചര്‍മ്മം ബാഹ്യ ലോകവുമായി നിരന്തരസമ്പര്‍ക്കമുളളതിനാല്‍ വിവിധതരം രോഗങ്ങളിതിനെ ബാധിക്കാറുണ്ട് ശരീരത്തിലടിഞ ദുഷ്ടുകളും ചര്‍മ്മ രോഗങ്ങള്‍ക്ക് കാരണമാകുന്നു. മുഖക്കുരു.മുതല്‍ സോറിയാസിസ് വരെ നീളുന്നതാണ് ചര്‍മ്മ രോഗങ്ങള്‍.

= ചര്‍മ്മരോഗങ്ങളില്‍ ചെയ്യാവുന്ന ഒറ്റമൂലികകള്‍.

= ആടലോടകത്തളിര്‍ പച്ചമഞളരച്ചിടുക.

= അശോകപ്പൂവ് എണ്ണകാച്ചി പുരട്ടുക.

= കരിന്തകരയില മോരിലരച്ച് പുരട്ടുക.

= എരിക്കിലയരച്ച് ഒരുദിവസം വെച്ചിരുന്നതില്‍ തേങ്ങാപാലില്‍ എണ്ണയുണ്ടാക്കി ഗന്ധകം പൊടിച്ചിട്ട് തേക്കുക (ചൊറികളില്‍).

= കടുക്ക കത്തിച്ച ചാരം വെണ്ണ ചേര്‍ത്ത് പുരട്ടുക.

= നറുനീണ്ടിവേര് കഷായം വെച്ച് പാലും തേനും ചേര്‍ത്ത് കഴിക്കുക.

= ചെറുനാരങ്ങ നീരില്‍ കുറന്തോട്ടി വേരരച്ച് പുരട്ടുക.

തുടങ്ങിയവ ചെയ്യാം.

വിദഗ്ദ്ധ ചികില്‍സ ആവശ്യമെങ്കില്‍ വൈദ്യന്മാരെ സമീപിക്കാന്‍ മടിക്കരുത്..പല രോഗങ്ങളും ശാരീരികാവസ്ഥകളുമായി ഗാഢ ബന്ധമുള്ളതിനാല്‍ അതില്‍ വ്യതിയാനം വരുത്താതെ രോഗം വിട്ടുപോകില്ല. ഒരു വൈദ്യന് ഇക്കാര്യത്തില്‍ സഹായിക്കാനാകും

 

 

കടപ്പാട്: റഷീദ് വൈദ്യർ .

 RKV COPY 27

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL