Search

ഭക്ഷണം കഴിക്കാൻ താല്പര്യമില്ലാത്ത കുട്ടികൾക്ക്

ഭക്ഷണം കഴിക്കാൻ താല്പര്യമില്ലാത്ത കുട്ടികൾക്ക്


 

മുസ്താരിഷ്ടം, പിപ്പല്ല്യാസവം മിക്സ് ചെയ്ത് 5 വയസ്സിനു താഴെയുള്ള കുട്ടിക്കാണെങ്ക്ഗിൽ 5  മില്ലി വീതം 3 നേരം ഭക്ഷണശേഷം  കൊടുക്കുക.(5 വയസ്സിനു മുകളിൽ 10 മില്ലി) അഷ്ടചൂർണ്ണം ഒരു ചെറിയ ടീസ്പൂൺ 5 വയസ്സിനു താഴെയുള്ള കുട്ടിക്കാണെങ്ക്ഗിൽ

( 3 ഗ്രാം) കാച്ചിയ മോരിൽ കലക്കി 3 നേരം ഭക്ഷണത്തിന് അരമണിക്കൂർ മുമ്പ് കൊടുക്കുക. .(5 വയസ്സിനു മുകളിൽ 5 ഗ്രാം)

 

ഒരു ഗ്ലാസ് മോരിൽ 2 ഗ്ലാസ് വെള്ളം ചേർത്ത് 5 ഇതൾ കറിവേപ്പില, 1 ടീസ്പൂൺ മഞ്ഞൾ പൊടി, 6 ചുള വെളുത്തുള്ളി , ആവശ്യത്തിന് കല്ലുപ്പ് എന്നിവ ചേർത്ത് അടുപ്പത്ത് വെച്ച് ഒരു ഗ്ലാസാക്കി വറ്റിക്കുക. ചണ്ടി കൈകൊണ്ട് പിഴിഞ്ഞ ശേഷം മോരിനെ അരിച്ച് മൂന്നു ഭാഗമാക്കുക. അതിലാണ് 3 ഗ്രാം അഷ്ടചൂർണ്ണം ചേർത്ത് കൊടുക്കേണ്ടത്.

 

 

ബേക്കറി സാധനങ്ങൾ കുട്ടികൾക്ക് കൊടുക്കരുത്

 

കടപ്പാട് : ജ്യോതിഷ് വൈദ്യര്‍ - വൈദ്യശാല കൂട്ടായ്മ

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL