Search

മുലപ്പാൽ വർദ്ധിക്കാൻ.

മുലപ്പാൽ വർദ്ധിക്കാൻ.



 

ഒരു പിടി നിലക്കടല രാത്രി വെള്ളത്തിലിട്ടു വെക്കുക. കാലത്ത് അതിന്റെ തൊലികളഞ്ഞ് മിക്സിയിൽ ഇട്ട് കൽക്കണ്ടവും ചേർത്ത് അടിച്ചെടുക്കുക. ഈ കുഴമ്പ് അമ്മമാർ കഴിച്ചാൽ മുലപ്പാൽ വർദ്ധിക്കും.

 

 

 

 

 

 

 

 

അല്ലെങ്കിൽ:

 

 

200 ഗ്രാം അമുക്കുരം കൊത്തിയരിഞ്ഞത് 200 മില്ലിപാലിൽ പുഴുങ്ങുക. പാൽ വറ്റുമ്പോൾ വീണ്ടും 200 മില്ലി പാലൊഴിച്ച് പുഴുങ്ങുക. ഇത്തരത്തിൽ 4 തവണ ആവർത്തിക്കുക. അനന്തരം നിഴലിലോ വെയിലത്തോ വെച്ച് ഉണക്കിയെടുക്കുക. അത് പൊടിച്ചെടുത്ത് രണ്ടുനേരം 10 ഗ്രാം വീതം പാലിൽ തിളപ്പിച്ച് പഞ്ചസാര ചേർത്ത് കഴിക്കുക.

(അമുക്കുരം വാങ്ങുമ്പോൾ ഒടിച്ചുനോക്കുക. ഒടിയുന്നത് വാങ്ങുക. ഒടിയാത്തതിന് പൊടി കുറവായിരിക്കും)


അല്ലെങ്കിൽ:

 

 

അൽപ്പം ഉണക്കമുന്തിരി രാത്രി വെള്ളത്തിലിട്ടുവെക്കുക. പിറ്റേ ദിവസം രാവിലെ അത് ഞരടിപ്പിഴിഞ്ഞ് അൽപ്പം കൽക്കണം ചേർത്ത് കഴിക്കുക. ഉച്ചക്ക് ഊണിനുശേഷം 4 പച്ചനെല്ലിക്ക ചവച്ചരച്ച് കഴിക്കുക. വൈകുന്നേരം ഒരു സ്പൂൺ തൃഫല ഒരു സ്പൂൺ തേനിൽ (ചെറുതേൻ ഉത്തമം) ചാലിച്ച് കഴിക്കുക

 

 

കടപ്പാട്:

സംഗീത് വൈദ്യര്‍ - വൈദ്യശാല കൂട്ടായ്മ

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

 

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL