Search

വെള്ളപോക്ക്

സ്ത്രീകൾക്കുള്ള വെള്ളപോക്കെന്ന (leukorrhea ) അസുഖത്തിന് പരിഹാരം .

 

 

വെള്ളപോക്കുള്ളവരിൽ കാണുന്ന പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് മലബന്ധം.മലബന്ധം ഉണ്ടായാൽ ബ്ലഡ്‌ അശുദ്ധിയാകാനും ഇതുവഴി മനുഷ്യ ശരീരത്തിൽ പല രോഗങ്ങൾക്കും കാരണമാകാനും ഇടവരുന്നു. അത് കൊണ്ട് വെള്ളപോക്കുള്ളവർ രക്തശുദ്ധീകരണം നടത്തുകയും താഴെ പറയുന്നവ ദിനചര്യയായി തുടരുകയും ചെയ്‌താൽ വെള്ളപോക്ക് കുറയുന്നതായിരിക്കും.

 

1). സ്ത്രീകളുടെ ഗർഭപാത്ര സംബന്ധമായ എല്ലാ രോഗങ്ങൾക്കും ഒരു വലിയ കുട്ടകത്തിൽ വെള്ളം നിറച്ചു കാലു പുറത്തേക്ക് ഇട്ടു നാഭിവരെ മുങ്ങുന്ന രീതിയിൽ ഇരിക്കുന്നത് നല്ലതാണ്. തലയിൽ വെള്ളം നനച്ച തുണിയിടണം.ഇത് മുഖേന ഗർഭപാത്രത്തിന് തണുപ്പ്‌ കിട്ടുകയും, ശരീരം ചൂടാകാതിരിക്കാനും കാരണമാകുന്നു.

 

2). വെള്ളപോക്കുള്ള സ്ത്രീകൾക്ക് ദിവസം ഒരു ഗ്ലാസ് കാരറ്റ് ജ്യൂസ്‌ കുടിക്കുന്നത് നല്ലതാണ്.

 

3). വേവിക്കാത്ത പഴങ്ങളും പച്ചക്കറികളും കഴിക്കുക. (വറുത്തതും, പൊരിച്ചതുമായ ചിപ്സ് പോലുള്ളവയും,മത്സ്യമാംസാദി ഭക്ഷണങ്ങളും ഉപേക്ഷിക്കുക). പൂവൻ പഴം, മുന്തിരി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ശരീരം തണുപ്പിക്കുന്നതിന് ആവശ്യമായ എല്ലാ ഭക്ഷണവും വെള്ളപോക്കുള്ളവർ കഴിക്കണം.

 

4). നഞ്ഞ തുണി വയറിന് ചുറ്റും കെട്ടുക

 

5). 25 ചെറൂളയിലയും, 15 തണ്ടോട് കൂടിയ കറുകയിലയും അരച്ച് കുമ്പളങ്ങ നീരിൽ വെറും വയറ്റിൽ കഴിക്കുക.

 

6).ചെറൂള,തഴുതാമ,കറുക എന്നിവ ഇട്ട് തിളപ്പിച്ച വെള്ളം ദിവസംമുഴുവൻ കുടിക്കുക.

 

(Note:- രക്തശുദ്ധീകരണത്തിന് ആദ്യ ദിവസം വയർ ഇളക്കണം, പിന്നീടുള്ള ദിവസങ്ങളിൽ രണ്ട് സ്പൂണ്‍ ത്രിഫല ചൂർണ്ണം ഇളം ചുടുവെള്ളത്തിൽ രാത്രി കിടക്കുന്നതിനു മുൻപ് കഴിക്കുക)

 

കടപ്പാട്:  മിനി സവ്യന്‍1).  നിലപ്പനക്കിഴങ്ങ്, ഞെരിഞ്ഞിൽ, ശതാവരിക്കിഴങ്ങ് ഇവ രണ്ടു കഴഞ്ചു വീതം എടുത്തു ചതച്ച് കിഴികെട്ടി ഉരിപാലിൽ രണ്ടു നാഴി വെള്ളം ചേർത്ത് അതിലിട്ടു കുറുക്കി പാലോളമാക്കി കിഴി പിഴിഞ്ഞുകളഞ്ഞ് രാത്രി കഴിക്കുക. സ്ത്രീകളിലെ വെള്ളപോക്ക് ശമിക്കും.

 

2).  ജീരകം, കൊത്തമല്ലി, നറുനീണ്ടിക്കിഴങ്ങ് എന്നിവ തുല്യ അളവിലെടുത്ത് അതേ അളവ് ശർക്കരയും ചേർത്തിടിച്ച് നെല്ലിക്കയുടെ വലുപ്പമുള്ള ഉരുളകളാക്കുക. ഇത് ഓരോ എണ്ണ വീതം രാവിലെയും വൈകുന്നേരവും പതിവായി കഴിച്ചാൽ വെള്ളപോക്ക് കുറയും.

 

3). ശതാവരിക്കിഴങ്ങിട്ട് പാൽ കാപ്പി പതിവായി കഴിച്ചാൽ സ്ത്രീരോഗങ്ങൾക്ക് ആശ്വാസം ലഭിക്കും.
ശതാവരിയെന്ന നാടൻ വയാഗ്ര
നാടൻ വയാഗ്രയാണ് ശതാവരിക്കിഴങ്ങെന്നു പറയാം. ഇതരച്ച് പാലിൽ കലക്കി കഴിച്ചാൽ ലൈംഗിക ഉണർവു ലഭിക്കും. വെള്ളപോക്കു പോലുള്ള സ്ത്രീജന്യമായ രോഗങ്ങൾ മാറ്റുന്നതോടൊപ്പം ലൈംഗികശേഷിയും വർധിപ്പിക്കുന്നു. 60 ഗ്രാം ശതാവരിക്കിഴങ്ങ് കഴുകി ചതച്ച് പശുവിൻ പാലിൽ പുഴുങ്ങി അരച്ച് പാൽ ചേർത്തു കഴിക്കുന്നത് ലൈംഗികതാൽപര്യം വർധിപ്പിക്കും. ശതാവരിക്കിഴങ്ങ് അച്ചാറിട്ടു കഴിക്കുന്നതും ഏറെ ഗുണകരമാണ്.

 

ഒറ്റമൂലി വിവരങ്ങൾക്ക് കടപ്പാട്: പി. വി. തോമസിന്റെ ഗൃഹവൈദ്യം എന്ന ഗ്രന്ഥം

 

RKV COPY 54

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL