Search

ആർത്തവ പരിചരണം

ആർത്തവ പരിചരണംഗർഭോല്പാദനം നടക്കാതെ വരുമ്പോൾ ഗർഭസംരക്ഷണത്തിന് ആവശ്യമായ പല വസ്തുക്കളും കാലാവധി കഴിഞ്ഞതായി തീരുന്നു അന്യവസ്തുക്കളായ അവയെ വിസർജിക്കുന്ന നൈസർഗ്ഗീക പ്രവർത്തനമാണ് ആർത്തവരക്തസ്രാവം ആർത്തവ ദർശനമുണ്ടാകുമ്പോൾ മുതൽ മൂന്ന് ദിവസം ശരീരത്തിന് വിശ്രമം നൽകുന്നത് രക്തസ്രാവം സുഖമമാക്കാനും അനുബന്ധ രോഗങ്ങൾ ഉണ്ടാകാതിരിക്കാനും പ്രയോജനപ്പെടും ആർത്തവ ദോഷങ്ങളും ചികിത്സയും വാത ദി ദോഷങ്ങൾ ഒറ്റക്കോ കൂട്ടുചേർന്നോ ദുഷിപ്പിക്കുമെന്നതിനാൽ എട്ടു വിധത്തിൽ ആർത്തവ ദോഷങ്ങൾ ഉണ്ടാവുന്നു

1 വാതാർത്തവം: ഇതിൽ ആർത്തവരക്തം നുരയോടുകൂടിയതും കറുത്തും പോകുന്നു കുത്തിനോവും ഉണ്ടാകുന്നതാണ് ചികിത്സ വാത കോപത്താൽ ആർത്തവം ദുഷിക്കുമ്പോൾ ചെറുതേക്കിൻ വേര്, ഇരട്ടി മധുരം, ദേവതാരം ഇവ സമം ചേർത്ത് നെയ്യ് കാച്ചി സേവിക്കുകയോ ഇവ ചേർത്തുണ്ടാക്കിയ പാൽ കഷായം സേവിക്കുകയോ ചെയ്താൽ ശമനം കിട്ടും 


2
പിത്താർത്തവം: പിത്ത കോപത്താൽ ഉണ്ടാകാവുന്ന ഈ ആർത്തവ ദോഷത്തിൽ രക്തം മഞ്ഞ നിറത്തിൽ ചൂടോടുകൂടി സ്രവിക്കും അതിന് ദ്രവത്വം അതികമായിരിക്കും

ചികിത്സ:- പിത്താർത്തവത്തിൽ കാകോളി, ക്ഷീര കാകോളി, പാൽമുതുക്കിൻ കിഴങ്ങ് ഇവയൊ ചെങ്ങഴുനീർ കിഴങ്ങ്, പതു മുഖം ഇവയോ കഷായം വച്ച് പഞ്ചസാര ചേർത്ത് കുടിച്ചാൽ ശമനം കിട്ടും ചന്ദനം അരച്ച് തേൻ ചേർത്ത് സേവിക്കുന്നതും ഉത്തമം. 


3
കഫാർത്തവം:- ആർത്തവരക്തം കൊഴുത്തതും മഞ്ഞയും വെളുപ്പും കലർന്ന നിറത്തോടുകൂടിയും ശീതമായും സ്രവിക്കും

ചികിത്സ:- കുടകപ്പാലയരി, കടുകു രോഹിണി, അമുക്കുരം ഇവ കഷായം വെച്ചോ പൊടിച്ചൊ തേൻ ചേർത്ത് സേവിക്കാം

 
4
കുണപാർത്തവം:- രക്ത ദൂഷ്യം മൂലമാണ് ഇത് ഉണ്ടാവുന്നത് ആർത്തവരക്തത്തിന് ശവത്തിൻ്റെ ഗന്ധമുണ്ടായിരിക്കും

ചികിത്സ:- ചന്ദനം കഷായം വെച്ച് സേവിക്കാം. താതിരിപ്പുവ്, കരങ്ങാലി കാതൽ, നീർമരുതിൻ തൊലി, മാതളത്തോട് ഇവ ചേർത്ത് നെയ്യ് കാച്ചി സേവിക്കാം

5 ഗ്രന്ഥ്യാർത്തവം:- ആർത്തവം കട്ടപിടിച്ച് പോകുന്നു ഇതിനു കാരണം വാതകഫങ്ങളുടെ കോപമാണ്

ചികിത്സ:- പാഠക്കിഴങ്ങ്, ഞെരിഞ്ഞിൽ, ആടലോടകവേര്, ഇവ കഷായം വെച്ച് സേവിക്കുക ,കല്ലൂർ വഞ്ചികഷായവും നല്ലതാണ് 


6
പൂയാർത്തവം:- പിത്തവും രക്തവും കോപിച്ച് ദുഷിപ്പിക്കുന്നതിനാൽ ആർത്തവം ചലത്തിന്‍റെ ഗന്ധത്തോടും നിറത്തോടും കൂടി സ്രവിക്കുന്നു.

ചികിത്സ:- ചന്ദനം കഷായം വെച്ച് ശുദ്ധി ചെയ്ത ചീനപ്പാവിൻ പൊടി ചേർത്ത്സേവിക്കുക 


7
ക്ഷീണാർത്തവം:- വാത പിത്തങ്ങൾ കോപിച്ച് ആർത്തവത്തെ ശുഷ്ക്കിപ്പിക്കുന്നതിനാൽ ക്ഷീണാർത്തവമുണ്ടാകുന്നു ആർത്തവത്തിന് അളവിലും ഗുണത്തിലും ക്ഷീണമുണ്ടാകുന്നു

ചികിത്സ:- പാൽ മുതുക്കിൻ കിഴങ്ങ്, അമുക്കുരം, അശോകത്തൊലി, ഇവ കഷായം വെച്ച് സേവിക്കുക

 
8
മലാർത്തവം:- വാത പിത്തക ഫങ്ങൾ ഒരുമിച്ച് ദുഷിപ്പിക്കുന്നതിനാൽ ആർത്തവരക്തം മലമൂത്രങ്ങളുടെ ഗന്ധത്തോടും സ്വഭാവത്തോടും കൂടിയതായി തീരുന്നു

ചികിത്സ:- ത്രിദോഷ ജമായ മലാർത്തവം അസാദ്ധ്യമാണെങ്കിലും മുകളിൽ പറഞ്ഞിട്ടുള്ള ചികിത്സകളെ അനുയോജ്യമായ വിധത്തിൽ സംയോജിപ്പിച്ച് ചികിത്സിച്ച് ഭേദമാക്കാൻ ശ്രമിക്കണം ഇത് പഠനാർത്ഥം എഴുതുന്നതാണ് ആരും സ്വയം ചികിൽസിക്കാതിരിക്കുക രോഗം വരുമ്പോൾ വൈദ്യസഹായം തേടുക

കടപ്പാട്: അന്‍സാര്‍ മോയ്ദു

 

RKV COPY 57

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL