Search

പൊണ്ണത്തടി

പൊണ്ണത്തടി (overweight- obesity)


ശരീരത്തിൽ കൊഴുപ്പ് അഥവാ ദുർമ്മേദസ്സ് അമിതമായി ശേഖരിക്കപ്പെടുന്ന അവസ്ഥയ്ക്കാണ് പൊണ്ണത്തടി എന്ന് പറയുന്നത്.
ശരീര കർമ്മങ്ങൾ ശരിയായ വിധത്തിൽ നടക്കണമെങ്കിൽ ശരീരത്തിന്റെ ഉയരത്തിന് ചേർന്ന ശരീരഭാരമാണ് വേണ്ടത്. BMI എന്ന calculater ഉപയോഗിച്ചാണ് നമ്മുടെ ശരീരഭാരം ശരിയായ അനുപാതത്തിലാണോ എന്ന് പരിശോധിക്കുന്നത്. കിലോഗ്രാമിലുള്ള ശരീരഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്റെ വർഗ്ഗം കൊണ്ട് ഹരിച്ചാണ് ഓരോരുത്തരുടേയും BMI കണക്കാക്കുന്നത്.


BMI-
18.5-
ൽ താഴെ പോഷണക്കുറവ് ( under weight)
18.5-24.9
വരെ Normal ശരീരഭാരം
25-29.9
വരെ അമിതഭാരം
30-39.9
വരെ പൊണ്ണത്തടി
40
ന് മുകളിൽ ഗുരുതരമായ പൊണ്ണത്തടി
എന്നിങ്ങനെയാണ് BMI വരുന്നത്


ദോഷവശങ്ങൾ:-
പ്രമേഹം, അമിത രക്തസമ്മർദം (high BP), അമിത കൊളസ്ട്രോള്‍, ഹൃദയത്തിനുള്ള തകരാറുകൾ, Fatty liver, പിത്താശയത്തിൽ കല്ല്, ചിലതരം കാന്‍സറുകള്‍ തുടങ്ങിയവ പൊണ്ണത്തടിയുള്ളവർക്ക് ഉണ്ടാകാൻ സാദ്ധ്യത കൂടുതലുണ്ട്. കഴുത്തുവേദന, നടുവേദന ,കാൽമുട്ടുവേദന എന്നിവ പൊണ്ണത്തടിയുള്ളവരിൽ കണ്ടുവരുന്നു.
ശരീരത്തിലെകൊഴുപ്പ് കൂടുന്നതു മൂലം ശരീരത്തിലെ താപനില  കൂടുന്നതു കൊണ്ട് Sperm motilityയും കൌണ്ടും  കുറയാം
അമിതമായതും വികലമായതുമായ ആഹാരം, പ്രത്യേകിച്ച് കൊഴുപ്പ് കൂടിയ ഹോട്ടൽ ഭക്ഷണം, Junk Food, വ്യായാമക്കുറവ്, പാരമ്പര്യം അല്ലെങ്കിൽ ജനിതകമായ കാരണങ്ങൾ ,തൈറോയ്ഡ്,പിറ്റ്യൂറ്ററി, അഡ്റീനൽ തുടങ്ങിയ ഗ്രന്ഥികളുടെ പ്രവർത്തന വൈകല്യങ്ങൾ എന്നിവയൊക്കെ പൊണ്ണത്തടിയ്ക്ക് കാരണമാകാം.

ഭക്ഷണശൈലിയിൽ ശ്രദ്ധിക്കേണ്ടത്:-


ശരീരത്തിന്റെ ഉയരം, ഭാരം ഒരു ദിവസം ചെയ്യുന്ന പ്രവൃത്തി എന്നിവയെ ആശ്രയിച്ചാണ് നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കേണ്ടത്.ശരീരഭാരം കുറയാൻ 80 ശതമാനത്തോളം സഹായിക്കുന്നത് deiting അഥവാ ഭക്ഷണക്രമമാണ്.

1. വെള്ളം ധാരാളം കുടിക്കുക


2.
ഭക്ഷണത്തിന് അര മണിക്കൂർ മുമ്പായി 2- 3 ഗ്ലാസ് വെള്ളം കുടിക്കുന്നത് പതിവാക്കുക


3. നിത്യവും സമയത്തിന് ആഹാരം കഴിക്കുക. ആഹാരം സാവധാനം ചവച്ചരച്ച് കഴിക്കുക. കാരണം,ഭക്ഷണത്തിന്റെ ആദ്യഘട്ട ദഹനം നടക്കുന്നത് വായിലാണ്. കൂടാതെ നാം ആഹാരം കഴിക്കുമ്പോൾ ആമാശയത്തിൽ നിന്നും ഒടലുകളിൽ നിന്നും സിഗ്നലുകളെ തലച്ചോറ് സ്വീകരിക്കുകയും എപ്പോൾ അവ നിറഞ്ഞു എന്ന കാര്യം അവ തലച്ചോറിനെ അറിയിക്കുകയും ചെയ്യുന്നു. എന്നാൽ വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുന്ന ഒരാളുടെ കാര്യത്തിൽ ഈ സ്വാഭാവിക സിഗ്നലുകളുടെ പ്രവർത്തനം വേണ്ടവിധം നടക്കുന്നില്ല.

4.. ദോശ, ഇഡ്ഡലി, ചോറ് എല്ലാം അളവ് കുറച്ച് കഴിക്കുക. ഉരുളക്കിഴങ്ങ് കുറച്ച് ,സാമ്പാർ, മീൻ കറി എല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. നാരുകൾ ധാരാളം അടങ്ങിയ തവിട് കളയാത്ത ധാന്യങ്ങൾ, പരിപ്പ്, പയറ് മുതലായവ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്താം.ഒക്ഷണത്തിൽ കൊഴുപ്പ്, അന്നജം(carbohydrates) ഇവ കുറവും protein (മാംസ്യം) കൂടുതലുമായിരിക്കണം.ഓട്സ് ,റാഗി തുടങ്ങിയവയിലെ fibres വളരെ നല്ലതാണ്
ആഹാരം പാകം ചെയ്യുമ്പോൾ ആവിയിൽ വേവിക്കുക, വഴറ്റുക ഗ്രില്ലിങ്ങ്,baking തുടങ്ങിയ രീതിയിൽ ചെയ്യുമ്പോൾ ആഹാരപദാർത്ഥങ്ങളുടെ കലോറി കുറയും.

5. Fruits, സലാഡുകൾ കൂടുതൽ ഉൾപെടുത്തുക. വിശക്കുമ്പോൾ green apple, Cucumber, കാരറ്റ്, പപ്പായ, പേരക്ക, strawberry, pear, orange എന്നിവ കഴിക്കാം. മാങ്ങ ,സപ്പോട്ട പോലെയുള്ള മധുരമുള്ളവ ഒഴിവാക്കുക


6.  
കാരറ്റ്, ബീറ്റ്റൂട്ട്, ചീര എല്ലാം കൂടി സൂപ്പ് അല്ലെങ്കിൽ ജ്യൂസാക്കി കഴിക്കുന്നത് ശരീരത്തിൽ ഇരുമ്പിന്റെ അംശം നിലനിർത്താൻ സഹായിക്കും


6.
പാൽ, തൈര്, മോര് എന്നിവ low fat അല്ലെങ്കിൽ skimmed ഉപയോഗിക്കുക


7.
പഞ്ചസാരയുടെ ഉപയോഗം ഒഴിവാക്കുക
മൈദ ഉപയോഗിച്ചുള്ള പലഹാരങ്ങൾ, പൊറോട്ട, cake, Pastry, Pufftട എന്നിവ പൂർണ്ണമായും ഒഴിവാക്കണം.


8.
ബേക്കറി സാധനങ്ങൾ, വട,Fried chicken, Nuggets, pepsi, cola, , canned juice പോലെ കലോറി കൂടിയവ ഒഴിവാക്കുക


9.
ഉപ്പ് കുറയ്ക്കുക


10.
മട്ടൺ, ബീഫ്,മുട്ട പരമാവധി കുറക്കുക. പൊരിച്ചെടുക്കാതെ bake ചെയ്ത് ഉപയോഗിക്കുക.


11.
ഭക്ഷണം കഴിക്കന്ന സമയത്ത് ചെറിയ പാത്രമെടുത്ത് അതിൽ നിറയെ ആഹാരമെടുത്ത് കഴിക്കുമ്പോൾ ആഹാരം കുറച്ച് കഴിക്കുന്നു എന്ന തോന്നലുണ്ടാവാതെ സംതൃപ്തിയോടെ മനംനിറഞ്ഞ് കഴിക്കുവാൻ സാധിക്കും.


12.
രാത്രി ഭക്ഷണം ഉറങ്ങുന്നതിനു 3 മണിക്കൂർ മുമ്പ് എങ്കിലും കഴിക്കാൻ ശ്രമിക്കുക.


രാത്രി ഭക്ഷണത്തിന് 2-3 ചപ്പാത്തിയും പച്ചക്കറികൾ ചേർത്തുണ്ടാക്കുന്ന കറികളുമാണ് നല്ലത്. രാത്രി Non veg വിഭവങ്ങൾ പാടെ ഒഴിവാക്കുക. മീൻകറിയാകാം.

വീട്ടിലെ എല്ലാ അംഗങ്ങളും healthy ആയ ഒരു ഭക്ഷണ രീതിയും വ്യായാമ ശീലവും വളർത്തിയാൽ അമിതവണ്ണം ഒഴിവാക്കുന്നതോടൊപ്പം തടി കുറയ്ക്ക്കാൻ ശ്രമിക്കുന്ന അംഗങ്ങൾക്ക് ഒരു പ്രചോദനം കൂടിയാകും.
എത്ര കലോറി (ഊർജ്ജം)പുറത്തു കളയുന്നു എന്നതിനെ ആശ്രയിച്ചാണ് ശരീരഭാരം കുറയുന്നതും കൂടുന്നതും. അതിനാൽ ദിവസം ആഹാരരൂപേണ ശരീരത്തിലെത്തുന്നതിനേക്കാൾ കൂടുതൽ കലോറി നാം എരിച്ചുകളയേണ്ടതുണ്ട്. ശരീരത്തിന്റെ ഊർജ്ജാവശ്യം വർദ്ധിപ്പിയ്ക്കപ്പെടുന്നത് ചയാപചയ പ്രവർത്തനം (metabolism)വഴിയാണ്. metaboliടനെ വർദ്ധിപ്പിക്കന്ന വ്യായാമങ്ങളിൽ (നടത്തം, നീന്തൽ ജോഗിങ്ങ് എന്നിവയിൽ ഏതിലെങ്കിലും) ഏർപ്പെടുന്നത് തടികുറയാൻ അത്യന്താപേക്ഷിതമാണ്.


അനങ്ങാതെയുള്ള ജീവിത ശൈലിയുള്ളവർക്ക് (കമേണയായും ചിട്ടയായും ഉള്ള exercise കൊണ്ട് അമിതഭാരം കുറക്കാൻ സാധിക്കും.യോഗ ചെയ്യുന്നത് വളരെ നല്ലതാണ്.


അതിരാവിലെ നെല്ലിക്ക, മഞ്ഞൾ, ഇഞ്ചി,വെളുത്തുള്ളി, മല്ലിയില, പുതീനയില, കറിവേപ്പില എന്നിവ ജ്യൂസാക്കിയതിൽ ചെറുനാരങ്ങ പിഴിഞ്ഞ് കുടിക്കുക
ഗ്രീൻ ടീ എല്ലാ ദിവസവും കുടിക്കുന്നത് വളരെ നല്ലതാണ്.
കുറുകപ്പട്ട 1/2 ടീസ്പൂൺ വീതം 2നേരം തേൻ ചേർത്ത് കഴിക്കുന്നത് നല്ലതാണ്.


രാത്രി കിടക്കുന്ന സമയത്ത് 1 ടേബിൾസ്പൂൺ ത്രിഫലാ ചൂർണ്ണം കഴിക്കുന്നത് നല്ലതാണ്.


കൂടാതെ ആവശ്യത്തിന് ഉറങ്ങുക.


മദ്യപാന ശീലമുള്ളവർ അത് പാടേ ഉപേക്ഷിക്കുക

കടപ്പാട്: ഡോ. റജീന നവാസ്

RKV COPY 50

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

 

 

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL