Search

അലര്‍ജിയ്ക്ക് തുമ്പ

🌿അലര്‍ജിയ്ക്ക് തുമ്പ🌿
.
പല കാരണങ്ങളാണ് അലര്‍ജിക്ക്. പല കാരണങ്ങളാല്‍ ശരീരത്തില്‍ രൂപപ്പെടുന്ന ടോക്സിനുകള്‍ വേറെ. ഇത്തരം പ്രശ്നങ്ങള്‍ കൊണ്ടു വലയുന്നവര്‍ക്ക് തുമ്പയുടെ (ദ്രോണപുഷ്പി) പഞ്ചാംഗത്തിന്‍റെ കഷായം പ്രയോജനകരമാണ്. തുമ്പയുടെ പഞ്ചാംഗം ചൂര്‍ണ്ണമാക്കി സൂക്ഷിച്ചു വെച്ച് രണ്ടോ മൂന്നോ ഗ്രാം ചൂര്‍ണ്ണം വെള്ളത്തില്‍ ഇട്ടു തിളപ്പിച്ചു ദിവസവും മുടങ്ങാതെ കുടിച്ചാല്‍ മതിയാകും.


.
Image result for തുമ്പ

തുമ്പ സമൂലം ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് അതില്‍ ഇരട്ടി വെള്ളം ചേര്‍ത്ത് ഒരു പാത്രത്തില്‍ ഒരു ദിനരാത്രം വെച്ച് മുകളിലെ വെള്ളം ഊറ്റിക്കളഞ്ഞു താഴെ അറിയുന്ന കുറുകിയ സത്ത് തണലില്‍ ഉണക്കിയെടുത്ത് സൂക്ഷിച്ചു വെച്ച് നിത്യം അതില്‍ നിന്നും അര ഗ്രാം വീതം സേവിച്ചാല്‍ അലര്‍ജി ശമിക്കും, വിരുദ്ധാഹാരങ്ങളില്‍ നിന്നും, ഔഷധങ്ങളില്‍ നിന്നും ഉണ്ടാകുന്ന ടോക്സിനുകള്‍ ഇവയില്‍ നിന്ന് മുക്തി ലഭിക്കും.
.
ഔഷധം അറിവുള്ള ഒരു ആയുര്‍വേദഭിഷഗ്വരന്‍റെ ഉപദേശമനുസരിച്ചു മാത്രം കഴിക്കുക.

കടപ്പാട് :സുരേഷ് 
അന്തവാസി 

#urmponline #arogyajeevanam

 

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL