Search

ദന്ത പരിചരണം

ദന്ത പരിചരണം

 

ഭാരതീയര്‍ പണ്ട് കാലങ്ങളില്‍ ദേശഭേദം അനുസരിച്ച് വേപ്പിന്‍ കമ്പ്, അരയാലിന്‍ കമ്പ്, പല്ല് പൊടികള്‍ ഉപയോഗിച്ചിരുന്നു. കേരളത്തില്‍ ഉമിക്കരി, ഉമിക്കരിയില്‍ ഉപ്പും കുരുമുളകും പൊടിച്ചു ചേര്ത്തു അല്ലെങ്കില്‍ ഉപ്പു കുരുമുളക് ഗ്രാമ്പൂ ചേര്ത്തോ

അരയാലിന്റെ കമ്പ് , വേപ്പിന്‍ കമ്പ്. തെങ്ങിന്റെ കാഞ്ഞില്‍ അങ്ങനെ നിരവധി വക ഭേദങ്ങള്‍ ഉപയോഗിച്ചിരുന്നു. ആധുനികന്റെ വരവോടെ ഉമിക്കരി കൊണ്ട് പല്ല് തേച്ചാല്‍ പല്ലിന്റെ ഇനാമല്‍ പോകും അത് കൊണ്ട് രാസപദാര്ത്ഥ ങ്ങള്‍ അടങ്ങിയ പേസ്റ്റ് കൊണ്ട് തേച്ചാല്‍ ഇനാമല്‍ തേയത്തില്ല എന്ന് പറഞ്ഞു ധരിപ്പിച്ചു. ഫലമോ ദന്ത രോഗങ്ങളുടെ ഘോഷയാത്ര. ഇപ്പോള്‍ പറയുന്നു നിങ്ങളുടെ പേസ്റ്റില്‍ കരി ഉണ്ടോ. കരി ചേര്‍ന്ന പേസ്റ്റ് കൂടുതല്‍ ഗുണംതരും പുഴുപ്പല്ലും മുടംപല്ലും ഒക്കെ പണ്ടും ഉണ്ടായിരുന്നു അതിനു നാട്ടില്‍ തന്നെ ചികിത്സയും ഉണ്ടായിരുന്നു. ഇന്നത്തെ കുട്ടികള് മധുര പദാര്ഥങ്ങളുടെ അമിത ഉപയോഗം കാരണം പുഴുപ്പല്ലും പല്ലില്‍ പോടും ഉണ്ടാകും ,പല്ല് വൈദ്യന്റെ അടുക്കല്‍ ചെന്നാല്‍ 3 വയസുള്ള കുട്ടിക്കും റൂട്ട് കനാല്‍ ചെയ്യണം. പാല്‍ പല്ലുകള്‍ 5 – 6 വയസ്സില്‍ പൊഴിഞ്ഞു പോകുന്നതിനാണ് റൂട്ട് കനാല്‍ ചെയ്യിക്കുന്നത്. റൂട്ട് കനാല്‍ ചെയ്ത നിരവധി പേര്ക്ക് അതിനുപയോഗിക്കുന്ന കോമ്പൌണ്ട് ന്റെ രാസ പ്രവര്ത്തരനം കാരണം അസുഖങ്ങള്‍ ഉണ്ടാകുന്നു എന്ന് മുന്പ്‍ ഒരു ന്യൂസ്‌ വായിച്ചത് ഓര്മ്മ. പാരമ്പര്യ വൈദ്യം പറയുന്ന ഒരു പല്പ്പൊ്ടി നോക്കാം.


മരുന്നുകള്‍:
ആര്യവേപ്പിന്‍പട്ട     :    20 ഗ്രാം
കരുവേല പട്ട        :    20 ഗ്രാം
ഇന്തുപ്പ്             :    5 ഗ്രാം
മഞ്ഞള്‍പൊടി        :    10 ഗ്രാം
ഗ്രാമ്പൂ              :    20 ഗ്രാം
ത്രിഫല ചൂര്‍ണം     :    20 ഗ്രാം
പടിക്കാരം          :    5 ഗ്രാം


ചെയ്യണ്ട വിധം:-
പട്ടകള്രണ്ടും ഇന്തുപ്പും ഗ്രാമ്പൂവും നല്ലവണ്ണം പൊടിച്ചെടുക്കുക. അതിന്റെ കൂടെ മഞ്ഞള്പ്പൊടി ത്രിഫല ചൂര്ണം പടിക്കാരം ഇവകള്ചേര്ത്തു നല്ലവണ്ണം ഇളക്കി ഒരു ഗ്ലാസ് ഭരണിയില്ആക്കി സൂക്ഷിക്കുക.
അതില്നി ന്നുംഒരു നുള്ള് വീതം എടുത്തു രാവിലെയും, വൈകുന്നേരം ഭക്ഷണം കഴിഞ്ഞും പല്ല് തേക്കുക. ആദ്യം വിരല്കൊണ്ട് മരുന്ന് പല്ലിലും മോണയിലും തേച്ചു പിടിപ്പിച്ചതിനു ശേഷം ബ്രഷ് അല്ലെങ്കില്നാടന്ബ്രഷ് കൊണ്ട് പല്ല് തേക്കുക. വാ ചൂട് വെള്ളം കൊണ്ട് നല്ലവണ്ണം കഴുകുക .


ഇത് കൊണ്ട് മാറുന്ന പല്ലിലെ രോഗങ്ങള്‍ :

പുഴുപ്പല്ല് ഉണ്ടാകുന്നതു തടയും. പല്ലിലെ കറകള്, മഞ്ഞ കറ ഇവകള്മാറും. വായ്പുണ്ണ് ശമിക്കും . ക്യാന്സ്ര്രോഗികള്ക്ക ചൂര്ണം പ്രയോജനപ്പെടും. പല്ലിന്റെ ആട്ടം മാറും .മോണ വീക്കം, മോണയില്നിന്നും രക്തം വരുക, പല്ല് പുളിപ്പ്, റൂട്ട് കനാല്ചെയ്ത പല്ലുകള്ക്ക് ഉണ്ടാകുന്ന ആട്ടം വേദന ഇവകള്ശമിക്കും.


അധിക ടിപ്സ്:

1. പല്ലില്മഞ്ഞ കറ ഉണ്ടെങ്കില്കല്ല്ഉപ്പും നാരങ്ങ നീരും ചേര്ത്തു കൈ വിരല്കൊണ്ട് പല്ലില്തേച്ചു പിടിപ്പിച്ചു അല്പം കഴിഞ്ഞു ചൂട് വെള്ളത്തില്വായ്കൊപ്ലിക്കുക.(കുലുക്കുഴിയുക എന്നും പറയും)


2. പടിക്കാരം അല്പമെടുത്ത് തിളച്ച വെള്ളത്തില്ഇട്ടു വെള്ളം കൊണ്ട് വായ് കൊപ്ലിക്കുക.


3. പുതിന, കൊത്തമല്ലി ഇവകള്വായിലിട്ടു ചവച്ചു കുഴമ്പു പരുവത്തില്ആക്കി തുപ്പി കളയുക . വായില്ഉണ്ടാകുന്ന കൃമികള്നശിക്കും.


4. ഭക്ഷണ ശേഷം നല്ലപോലെ വായ്കഴുകാതെ ഇരുന്നാല്വായില്ഉണ്ടാകുന്ന കൃമികള്‍ (ബാക്ടീരിയ) ഉമിനീരില്കലര്ന്നു വയറ്റില്എത്തുന്നത് ചില രോഗങ്ങള്ക്ക് കാരണം ആകും. അതിനു വാട്ട വെള്ളം കുടിച്ചു അണ്ണാക്കില്കയ്യിട്ടു ശര്ധിച്ചു കളയുന്നത് വയറ്റിലെ പിത്ത നീരും ദുഷിച്ച ഉമിനീരും പുറത്തു പോകും. ഇത് ആഴ്ചയില്കുറഞ്ഞത്രണ്ടു ദിവസം ചെയ്യുന്നത് വളരെ നന്ന് . ചില ഗുസ്തിക്കാര്ദിവസവും ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ട്.


5. വായില് നിന്ന് ആണ് ദഹനം തുടങ്ങുന്നത്. ആരോഗ്യമുള്ള പല്ല് ഭക്ഷണം ചവച്ചരച്ചു തിന്നാന്സഹായിക്കും അത് വഴി ഗ്യാസ് പ്രശ്നം മറ്റു ഉദര രോഗങ്ങള്ഇവകള്ഉണ്ടാകില്ല .

കടപ്പാട്: ഡാനിയല്‍ ബാബു

RKV COPY 49

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL