Search

മുഖ കുരു (സംഗീത് വൈദ്യര്‍)

മുഖത്ത് മുഖക്കുരുപോലെയുള്ളവ വന്ന് കലകളും കറുപ്പും വന്ന്തിനു പരിഹാരം.

 

 

ചെറിയ ഉള്ളി (ചുവന്നുള്ളി) മുറിച്ച് രണ്ടുകഷ്ണമാക്കി അതുവെച്ച് മുഖത്ത് പാടുകളുള്ള ഭാഗത്ത് പതിയെ ഉരക്കുക. ദിവസത്തിൽ ഒരു നേരം ഒരാഴ്ച്ച ഇപ്രകാരം ചെയ്ത ശേഷം വയമ്പ്, മല്ലി എന്നിവ

പൊടിച്ചെടുത്തത് തൈർ വെള്ളത്തിൽ ചാലിച്ച് മുഖത്ത് പാട് വന്നിടത്തെല്ലാം തേച്ച് പിടിപ്പിക്കുക. അൽപ്പം ചുട്ടുനീറ്റം അനുഭവപ്പെട്ടേക്കാം. രണ്ടുമണിക്കൂർ കഴിഞ്ഞ് തേച്ച്പിടിപ്പിച്ചത് ഉണങ്ങിയാൽ ചെറുചൂടുവെള്ളമുപയോഗിച്ച് കഴുകിക്കളയാം.  ഒരാഴ്ച്ച ചെയ്താൽ പാട് മായും.

 

വെയിലുകൊണ്ട് കരുവാളിപ്പ് വന്നാൽ ഈ പ്രയോഗം കൊണ്ട് യഥാർത്ഥനിറം തിരിച്ചുകിട്ടും.

 

(പാലിൽ ഏറെ വെള്ളമൊഴിച്ച് കാച്ചി ഉറയൊഴിച്ചാൽ തൈർവെള്ളം ആവശ്യത്തിനു കിട്ടും. ഉറയൊഴിച്ച് രണ്ടുദിവസം കഴിഞ്ഞ് കിട്ടുന്ന നല്ലവണ്ണം പുളിച്ച തൈർവെള്ളമാണ് ഉപയോഗിക്കേണ്ടത്)

 

 

(വീട്ടിൽ തൈർ ഉറയൊഴിച്ചുണ്ടാക്കാൻ സൗകര്യമില്ലാത്തവർ തൈർ വാങ്ങി ഒരു കുപ്പിയിലാക്കി വെച്ച് അതിലേക്ക് അൽപ്പം തിളപ്പിച്ചാറിയ വെള്ളമൊഴിച്ച് വെക്കുക. രണ്ട് ദിവസം കഴിഞ്ഞാ തൈരിൽ നിന്ന് വേറിട്ട് നിൽക്കുന്ന പുളിയുള്ള തെളിവെള്ളം കാണാം. അതുപയോഗിച്ചാലും മതി.)

 

 

കടപ്പാട് : സംഗീത് വൈദ്യര്‍ - വൈദ്യശാല കൂട്ടായ്മ

 

ഇവിടെ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകളോ ചികിത്സ രീതികളോ സ്വയം പരീക്ഷിക്കാനുള്ളതല്ല. അഭ്യസ്ത വിദ്യരായ ചികിത്സാ ശാസ്ത്രത്തില്‍ പാണ്ടിത്യമുള്ള, ഭിഷഗ്വരന്‍ന്‍റെ നിര്‍ദേശ പ്രകാരമല്ലാതെ ഒരു ചികിത്സാ രീതിയും പിന്തുടരാവുന്നതല്ല. മറിച്ചു ഇത് അറിവ് നേടാന്‍ മാത്രമുള്ള ഒരു വേദിയാണ്.

© 2015 വൈദ്യശാല . All Rights Reserved. Designed By SHEIK MANAYIL